നെല്ല്

നെല്ലിലെ പച്ച ഇലച്ചാടി

Nephotettix spp.

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • നെൽ വയലുകളിൽ വ്യാപകമായി കാണപ്പെടുന്ന ഒരു തരം പ്രാണികളാണ് പച്ച ഇലച്ചാടികൾ.
  • അവ മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന സ്ഥലങ്ങളിലും, ജലസേചന സൗകര്യമുള്ള ഈർപ്പനിലത്തിലും നന്നായി വളർന്ന്, തുൻഗ്രോ എന്ന വൈറൽ രോഗം പടർത്തുകയും ചെയ്യുന്നു.
  • ഇലകളുടെ അഗ്രഭാഗങ്ങളിൽ നിറം മങ്ങുകയും, നാമ്പുകളുടെ എണ്ണം കുറയുകയും, വളർച്ച മുരടിപ്പുമാണ് പ്രധാന ലക്ഷണങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

നെൽ വയലുകളിൽ വ്യാപകമായി കാണപ്പെടുന്ന ഒരു തരം പ്രാണികളാണ് പച്ച ഇലച്ചാടികൾ, ഇവ തുൻഗ്രോ എന്ന വൈറൽ രോഗം വ്യാപിപ്പിക്കുകയും ചെയ്യുന്നു. ഇലകളുടെ അഗ്രഭാഗങ്ങളുടെ നിറം മങ്ങുന്നതിനും, നാമ്പുകളുടെ എണ്ണം കുറയുന്നതിനും, ഓജസ്സ് കുറഞ്ഞ വളർച്ച മുരടിച്ച ചെടികൾക്കും, മോശം സംഭവങ്ങളിൽ ചെടി ഉണങ്ങിപ്പോകുന്നതിനും ഈ വൈറസ് കാരണമാകുന്നു. തുൻഗ്രോ രോഗലക്ഷണങ്ങൾ നൈട്രജൻ്റെ അഭാവമോ ,ഇരുമ്പിൻ്റെ വിഷലപ്തത കൊണ്ടുള്ള രോഗ ലക്ഷണങ്ങളോ പോലെ തോന്നുമെങ്കിലും, പ്രാണികളുടെ സാനിദ്ധ്യത്തിനായി പരിശോധിക്കുക: ഇല പോളയ്ക്കുള്ളിലോ ഇലയുടെ മധ്യ സിരയിലോ വെളുത്ത നിറത്തിലോ ഇളം മഞ്ഞ നിറത്തിലോ ഉള്ള മുട്ടകൾ; കറുത്ത അടയാളങ്ങളോട് കൂടിയോ ഇല്ലാതെയോ മഞ്ഞ നിറത്തിലോ ഇളം പച്ച നിറത്തിലോ ഉള്ള ഇളം കീടങ്ങൾ; സവിശേഷമായ കോണോടുകോണായ സഞ്ചാരം നടത്തുന്ന, കറുത്ത അടയാളങ്ങളോട് കൂടിയോ ഇല്ലാതെയോ ഇളം പച്ച നിറത്തിലുള്ള മുതിർന്ന കീടങ്ങൾ.

Recommendations

ജൈവ നിയന്ത്രണം

ചെറിയ കടന്നലുകൾ (മുട്ടകളെ ആശ്രയിക്കുന്നത്), മിറിഡ് ബഗ്, സ്‌ട്രെപ്സിപ്‌ടെറാൻസ്, പൈപൺക്യുലിട് ഈച്ചകൾ, വിരകൾ (ചെറു ശലഭങ്ങളെയും മുതിർന്ന ശലഭങ്ങളെയും ആശ്രയിക്കുന്നത്), അക്വാട്ടിക് വേലൈഡ് ബഗ്ഗുകൾ, നബിഡ് ബഗ്ഗുകൾ, എംപിഡ് ഈച്ചകൾ, ഡാംസെൽ ഈച്ചകൾ, തുമ്പികൾ, ചിലന്തികൾ അല്ലെങ്കിൽ രോഗകാരി കുമിളുകൾ എന്നിവയാണ് ജൈവിക നിയന്ത്രണ രീതികളിൽ ഉൾപ്പെട്ടിരിക്കുന്നത്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഈ കീടങ്ങൾക്കെതിരെ നിരവധി കീടനാശിനികൾ വിപണിയിൽ ലഭ്യമാണ്. താങ്കളുടെ അടുത്തുള്ള കച്ചവടക്കാരോട് ചോദിച്ച്, കൃഷിയിടത്തിലെ സാഹചര്യങ്ങൾക്കനുസരിച്ച് ആവശ്യമായ കീടനാശിനി തിരഞ്ഞെടുക്കുക. ബുപ്രൊഫെസിൻ അല്ലെങ്കിൽ പൈമെട്രോസിൻ എന്നിവയുപയോഗിച്ചുള്ള ഒന്നിടവിട്ടുള്ള പരിചരണങ്ങൾ ഫലപ്രദമാണ്. കീടങ്ങൾ പ്രതിരോധം ആർജിക്കാം എന്നുള്ളതിനാൽ, ക്ലോറോപൈറിഫോസ്, ലാംട സൈഹാലോത്രിൻ അല്ലെങ്കിൽ മറ്റ് കൃത്രിമ പൈറത്രോയിഡ് സംയുക്തങ്ങളോ ഉപയോഗിക്കാതിരിക്കുക.

അതിന് എന്താണ് കാരണം

പച്ച ഇലച്ചാടികൾ, മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന സ്ഥലങ്ങളിലും, ജലസേചന സൗകര്യമുള്ള ഈർപ്പനിലത്തിലും വളരുന്നു. അവ കര നെൽകൃഷിയിൽ വ്യാപകമല്ല. ചെറിയ കീടങ്ങളും മുതിർന്നവയും ഇലപ്പോളകളെക്കാളും, മധ്യ സിരയേക്കാളും ഇലയുടെ പരന്ന അടിഭാഗം ആഹാരമാക്കുന്നു. അവ നൈട്രജൻ വളങ്ങൾ കൂടുതലായി പ്രയോഗിച്ച നെൽച്ചെടികളാണ് കൂടുതൽ പരിഗണിക്കുന്നത്. ആർടിവി പകർത്തുന്നത് ഒഴിച്ചാൽ, ഇവ കാര്യമായി ഗൗനിക്കേണ്ട ഒരു കീടമല്ല.


പ്രതിരോധ നടപടികൾ

  • പ്രാണികൾക്കെതിരെയും തുൻഗ്രോ രോഗത്തിനെതിരെയും പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ (ഉദാ: സിആർ-1009) ഉപയോഗിക്കുക.
  • വർഷത്തിൽ 2 പ്രാവശ്യമായി നെൽകൃഷി ചുരുക്കുക.
  • അടുത്തടുത്തുള്ള പാടങ്ങളിൽ ഏകദേശം ഒരേ സമയത്ത് കൃഷിയിറക്കുക.
  • പ്രത്യേകിച്ചും വരണ്ട കാലത്ത് മുന്നേകൂട്ടി കൃഷി തുടങ്ങുക.
  • വരണ്ട കാലാവസ്ഥയിൽ മറ്റുവിളകളുമായി വിള പരിക്രമം നടത്തുക.
  • കീടങ്ങളുടെ എണ്ണം കുറയ്ക്കുവാൻ പ്രകാശ കെണികൾ ഉപയോഗിക്കുക.
  • ശുപാർശ അനുസരിച്ച് നൈട്രജൻ പ്രയോഗിക്കുക.
  • ഇതര ആതിഥേയ വിളകൾ കുറയ്ക്കാൻ, കൃഷിയിടങ്ങളിലും വരമ്പുകളിലും കളകൾ നിയന്ത്രിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക