നെല്ല്

നെല്ലിലെ ഏഷ്യന്‍ ഗാളീച്ച

Orseolia oryzae

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • നാമ്പുകളുടെ ചുവട്ടിൽ കുഴലാകൃതിയിലുള്ള രൂപങ്ങള്‍.
  • വെള്ളിനിറത്തിലുള്ള ഇലപ്പോളകൾ, നെല്‍ക്കതിരുകള്‍ ഉത്പാദിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നു.
  • വികൃതമായി വാടിയതും ചുരുണ്ടതുമായ ഇലകള്‍.
  • വളർച്ച മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

ഗാളീച്ച തൈകളുടെ താഴ്ഭാഗത്ത്‌ കുഴലുപോലെ അടിവശം വീര്‍ത്ത രൂപങ്ങള്‍ നിര്‍മ്മിച്ച്‌, സവാള ഇല അല്ലെങ്കില്‍ വെള്ളിത്തളിര് എന്ന് വിളിക്കുന്ന വെള്ളി നിറമുള്ള ഇലപ്പോളകള്‍ (ഏകദേശം 1 സി.മി. വീതിയും 10-30 സെ.മി. നീളവും) ഉത്പാദിപ്പിക്കുന്നു. രോഗം ബാധിച്ച തൈകളിലെ ഇലകള്‍ക്ക് വളര്‍ച്ചാ മുരടിപ്പ് ഉണ്ടാകുകയും നെല്ക്കതിരുകള്‍ ഉത്പാദിപ്പിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. ചെടികള്‍ വളര്‍ച്ച മുരടിപ്പും ഇലകള്‍ക്ക് വികൃത രൂപവും വാട്ടവും ചുരുളലും പോലെയുള്ള ലക്ഷണങ്ങള്‍ വരള്‍ച്ച, പൊട്ടാസ്യം അപര്യാപ്തത, ലവണത്വം നെല്ലിലെ പേനുകള്‍ എന്നിവ മൂലവും ഉണ്ടാകാം. പ്രശ്നത്തിന്റെ കാരണം കണ്ടെത്തുന്നതിനു കീടങ്ങളുടെ സാന്നിധ്യം പരിശോധിക്കുക. പ്രത്യേകിച്ചും, ദീര്‍ഘിച്ച- കുഴലുപോലെയുള്ള മുട്ടകളും വികസിക്കുന്ന മുകുളങ്ങള്‍ക്കുള്ളില്‍ കൃമി പോലെയുള്ള പുഴുക്കളുടെ തീറ്റയും.

Recommendations

ജൈവ നിയന്ത്രണം

പ്ളാറ്റിഗ്യാസ്റ്ററിഡ്, യൂപല്‍മിഡ്, പെറ്ററോമാലിഡ് ഇനത്തില്‍പ്പെട്ട കടന്നലുകളെ ഉപയോഗിച്ചുള്ള പരാഭോജനം (ലാര്‍വകളെ തിന്നുന്നു) ഫൈറ്റോസീഡ് ചാഴികള്‍ (മുട്ടകള്‍ തിന്നുന്നു) ചിലന്തികള്‍ (മുതിര്‍ന്നവയെ തിന്നുന്നു) എന്നിവ വിജയകരമായി ഉപയോഗിച്ച് വരുന്നു. നെല്‍കൃഷിയിടത്തിനു ചുറ്റും മിത്ര കീടങ്ങളെ ആകര്‍ഷിക്കുന്ന പൂച്ചെടികള്‍ നടുന്നതും സഹായകമാണ്.

രാസ നിയന്ത്രണം

എപ്പോഴും ലഭ്യമായ ജീവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം പരിഗണിക്കുക. ഗാളീച്ചകളുടെ കുഞ്ഞുങ്ങള്‍ ആവിര്‍ഭവിക്കുന്ന സമയത്ത് അവയെ നിയന്ത്രിക്കുന്നതിന് സൂക്ഷ്മായി നിര്‍ദ്ദിഷ്ട കീടനാശിനി തളിക്കുക. ക്ലോര്‍പിറൈഫോസ് അടിസ്ഥാനമായ ഉത്പന്നങ്ങള്‍ നെല്ലിലെ ഏഷ്യന്‍ ഗാളീച്ചയുടെ പെരുപ്പം നിയന്ത്രിക്കാന്‍ ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

ജലസേചനം നടത്തിയോ മഴവെള്ളം മൂലമോ നനഞ്ഞ പരിതസ്ഥിതിയിലുള്ള നെല്‍കൃഷിയില്‍ അവയുടെ മുളപൊട്ടുന്ന ഘട്ടത്തിലാണ് ഏഷ്യന്‍ ഗാളീച്ചയെ കാണാന്‍ കഴിയുന്നത്‌. ഇത് കരനെല്‍കൃഷിയിലും വെള്ളമുള്ള ഇടങ്ങളിലെ നെല്‍കൃഷിയിലും സാധാരണമാണ്. ഈ പ്രാണി പ്യൂപ്പയായി സുഷുപ്തി അവസ്ഥയില്‍ കഴിയുന്നുവെങ്കിലും മഴയ്ക്ക്‌ ശേഷം തളിരിട്ടു തുടങ്ങുമ്പോള്‍ വീണ്ടും സജീവമാകുന്നു. മൂടിക്കെട്ടിയ കാലാവസ്ഥ, മഴക്കാലം, നന്നായി മുളപൊട്ടുന്ന ഇനങ്ങളുടെ കൃഷി, തീവ്രമായ പരിപാലന രീതികള്‍ എന്നിവ ഇവയുടെ പെരുപ്പത്തിന് അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ നടുക.
  • ചെടികള്‍ അടുപ്പിച്ചു നടുന്നത് ഒഴിവാക്കുകയോ വിതയ്ക്കുന്ന വിത്തുകളുടെ എണ്ണം കുറയ്ക്കുകയോ ചെയ്യണം.
  • നെല്‍പ്പാടത്തിനു ചുറ്റുമുള്ള മിത്രകീടങ്ങളെ ആകര്‍ഷിക്കാന്‍ കെണി വിളകള്‍ നടുക.
  • നെല്‍കൃഷിയിടത്തിന് ചുറ്റുമുള്ള സീസണ്‍ കഴിഞ്ഞ രോഗസാധ്യതയുള്ള എല്ലാ ചെടികളും നീക്കം ചെയ്യണം.
  • നൈട്രജന്റെയും പൊട്ടാസ്യം വളത്തിന്റെയും ഏറ്റവും അനുകൂലമായ നിരക്ക് പരിശോധിക്കണം.
  • പ്രകാശക്കെണികള്‍ക്കൊപ്പം എണ്ണയോ പശയോ ഉള്ള പശിമയുള്ള ബോര്‍ഡുകള്‍ ഉപയോഗിച്ച് ശലഭങ്ങളെ ശേഖരിക്കണം.
  • വിളവെടുപ്പിനു ശേഷം ഉടനടി മുന്‍കാല വിളയുടെ അവശിഷ്ടങ്ങള്‍ ആഴത്തില്‍ ഉഴുതു മറിക്കണം.
  • സീസണ്‍ കഴിഞ്ഞ് കൃഷിയിടം തരിശായി ഇടണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക