നെല്ല്

നെല്ലിലെ ഓലചുരുട്ടിപ്പുഴു

Cnaphalocrocis medinalis

പ്രാണി

ചുരുക്കത്തിൽ

  • പുഴുക്കള്‍ക്ക് ചുറ്റും പൊതിഞ്ഞിരിക്കുന്ന നെല്ലില.
  • ഇലപത്രത്തിൽ നീളത്തില്‍ വെളുത്ത് സുതാര്യമായ വരകള്‍.
  • ഇലകളുടെ അഗ്രഭാഗത്ത് തളിക-രൂപത്തിലുള്ള മുട്ടകൾ.
  • ചിറകുകളിൽ തവിട്ടുനിറമുള്ള വളഞ്ഞുപുളഞ്ഞ വരകൾ ഉള്ള ശലഭങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നെല്ല്

ലക്ഷണങ്ങൾ

ഇലചുരുട്ടിയെന്നും വിളിക്കുന്നു, മുതിര്‍ന്ന ശലഭങ്ങള്‍ക്ക് താങ്കളുടെ വിരല്‍നഖത്തിൻ്റെ വലിപ്പവും ചിറകുകളില്‍ തവിട്ടുനിറമുള്ള വളഞ്ഞു പുളഞ്ഞ വരകളുമുണ്ട്. മുട്ടകളിടുന്നത് സാധാരണ ഇലയുടെ അഗ്രഭാഗത്താണ്. പുഴുക്കള്‍ നെല്ലിൻ്റെ ഓല തങ്ങള്‍ക്ക് ചുറ്റും പൊതിഞ്ഞ് പട്ടു നാരുകളാല്‍ ഇലയുടെ അരികുകള്‍ തമ്മില്‍ കൂട്ടിയോജിപ്പിക്കുന്നു. അതിനു ശേഷം അവര്‍ കുഴലുപോലെ മടക്കിയ ഇലയ്ക്കുള്ളിലെ പ്രതലത്തില്‍ നീളത്തിലുള്ള വെളുത്തതും സുതാര്യവുമായ വരകളുണ്ടാക്കുന്നു. ചിലപ്പോള്‍, ഇലകള്‍ അഗ്രം മുതല്‍ ചുവടു വരെ മടങ്ങിയിരിക്കും. അണ്ഡാകൃതിയില്‍ തളികപോലെയുള്ള മുട്ടകളുടെയോ മാലിന്യ വസ്തുക്കളുടെയോ സാന്നിധ്യവും ബാധിപ്പിൻ്റെ ലക്ഷണമാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

കീടങ്ങളുടെ മുട്ടയിലെ പരഭോജിയായ ട്രൈക്കോഗ്ര ചിലോനിസ് (മുതിര്‍ന്നവ 100,000/ ഹെക്ടര്‍) നട്ടു കഴിഞ്ഞ് 15 ദിവസം മുതല്‍ അഞ്ചോ ആറോ പ്രാവശ്യം തുറന്നു വിടുന്നത് ഫലപ്രദവും ചെലവു കുറഞ്ഞതുമായ മാര്‍ഗ്ഗമാണ്. ചിലന്തികള്‍, ഇരപിടിയന്‍ വണ്ടുകള്‍, തവളകള്‍, തുമ്പികള്‍ എന്നിവയുടെ സംരക്ഷണവും ഫലപ്രദമാണ്. കീടങ്ങളിൽ രോഗകാരികളായ കുമിളുകളും ബാക്ടീരിയകളും ചില വൈറസുകളും ഇവയുടെ പെരുപ്പം നന്നായി നിയന്ത്രിക്കും. കൃഷിയിടത്തില്‍ അവിടെയുമിവിടെയുമായി വേപ്പില വിതറുന്നത് മുതിര്‍ന്നവയെ മുട്ടയിടുന്നതില്‍ നിന്ന് തടയുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. മുളപോട്ടുമ്പോള്‍ ബാധിപ്പ് ഉയർന്നതാണെങ്കിൽ (>50%) ഫ്ലൂബെന്‍ഡയമൈഡ് @ 0.1 മി.ലി. അല്ലെങ്കില്‍ ക്ലോറന്ത്രനിലിപ്രോള്‍ @ 0.3 മി.ലി./1 ലി. വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക. ക്ലോര്‍പൈറിഫോസ്, ക്ലോറന്ത്രനിലിപ്രോള്‍, ഇന്‍ഡോക്സകാര്‍ബ്, അസഡിറാക്ടിൻ, ഗാമ അല്ലെങ്കില്‍ ലംഡ-സൈഹലോത്രിന്‍ എന്നിവ അടിസ്ഥാനമായ കീടനാശിനികളും സഹായകമാണ്, പ്രത്യേകിച്ചും ബാധിപ്പ് ഗുരുതരമെങ്കില്‍. മറ്റു കീടനാശിനികളില്‍ ആല്‍ഫ-സൈപ്പര്‍മൈത്രിന്‍, അബാമേക്ടിന്‍ 2% എന്നിവ ലാര്‍വയെ നശിപ്പിക്കും. കീടങ്ങളിൽ ഈ രാസവസ്തുക്കൾക്കെതിരെ പ്രതിരോധശേഷി വികസിക്കും എന്നുള്ളതിനാൽ രാസവസ്തുക്കളുടെ ഉപയോഗത്തില്‍ ശ്രദ്ധ നല്‍കണം.

അതിന് എന്താണ് കാരണം

എല്ലാ പരിതസ്ഥിതിയിലുമുള്ള നെല്ലിലും ഇലച്ചുരുട്ടിപ്പുഴുവിനെ കണ്ടുവരാറുണ്ടെങ്കിലും മഴക്കാലത്താണ് അധികമായി കാണപ്പെടുന്നത്. ഉയര്‍ന്ന ഈര്‍പ്പം, കൃഷിയിടത്തിലെ ഇരുണ്ട ഭാഗങ്ങള്‍ കൃഷിയിടത്തിലും സമീപപ്രദേശങ്ങളിലുമുള്ള പുല്ലിനത്തില്‍പ്പെട്ട കളകള്‍ എന്നിവ ഈ പ്രാണിയുടെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. ജലസേചന സൗകര്യമുള്ള വിസ്തൃതമായ നെല്‍കൃഷിയും ഒന്നിലധികം നെല്ലിനങ്ങളും കീടനാശിനികളോടുള്ള പ്രതിരോധശേഷിയും ഈ കീടങ്ങളുടെ സമൃദ്ധിയില്‍ പ്രധാന ഘടകങ്ങളാണ്. കീടനാശിനിയുടെ കൂടിയ പ്രയോഗം ഈ കീടങ്ങളുടെ ദ്രുതഗതിയിലുള്ള പെരുപ്പത്തിന് കാരണമാകും. ഉഷ്ണമേഖലാ പ്രദേശത്തെ നെല്ലില്‍ ഇവ വര്‍ഷം മുഴുവനും സജീവമായിരിക്കും, ആ രാജ്യങ്ങളിലെ താപനിലയില്‍ മേയ് മുതല്‍ ഒക്ടോബര്‍ വരെ ഇവ സജീവമാകും. ഏറ്റവും അനുകൂല താപനില 25-29°C -യും ആര്‍ദ്രത 80% വുമാണ്. ഇളം ചെടികളേയും പച്ച നെല്‍ച്ചെടികളെയുമാണ് ഗുരുതരമായി ബാധിക്കുന്നത്.


പ്രതിരോധ നടപടികൾ

  • ആക്രമണം പൊട്ടിപ്പുറപ്പെടാതെയിരിക്കാന്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • കീടങ്ങളുടെ ലക്ഷണങ്ങൾ കണ്ടെത്തുന്നതിന് കൃഷിയിടം നിരീക്ഷിക്കുക.
  • വിത നിരക്ക് കുറയ്ക്കുക.
  • സീസണില്‍ ഉടനീളം നെല്‍ച്ചെടികള്‍ക്ക് പര്യാപ്തമായ ജലം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
  • നൈട്രജൻ്റെ തവണകളായ പ്രയോഗത്തോടെ ഒരു സന്തുലിതമായ വളപ്രയോഗം ആസൂത്രണം ചെയ്യണം.
  • മുതിര്‍ന്നവയെ ആകര്‍ഷിച്ചു ശേഖരിക്കാന്‍ പ്രകാശക്കെണികളോ പശിമയുള്ള കെണികളോ ഉപയോഗിക്കാം.
  • കൃഷിയിടത്തില്‍ നിന്നും അതിരുകളില്‍ നിന്നും പുല്ലിനത്തിലെ കളകള്‍ നീക്കം ചെയ്യുക.
  • കീടങ്ങളെ തുരത്താന്‍ ഓലകളില്‍ ചെടികളുടെ മുള്ളുകള്‍ ഉപയോഗിക്കാം.
  • റാട്ടൂണിങ് ഒഴിവാക്കണം, അതായത് അടുത്ത സീസണിലേക്ക് കുറ്റികള്‍ മുറിച്ചു വച്ച് മുളപ്പിക്കുന്നത്.
  • നെല്ലിലെ ഓലചുരുട്ടിപ്പുഴുവിനെ ഇരപിടിയന്മാര്‍ (ചിലന്തികള്‍, പരഭോജി കടന്നലുകള്‍, ഇരപിടിയന്‍ വണ്ടുകള്‍, തവളകള്‍, തുമ്പികള്‍) നിയന്ത്രിക്കാനായി കീടനാശിനി ഉപയോഗം നിയന്ത്രിക്കണം.
  • നന്നായി ആസൂത്രണം ചെയ്‌ത് വിളപരിക്രമം നടത്തുക.
  • വിള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ കൃഷിയിടം ഉഴുതു മറിക്കണം.
  • വിളവെടുപ്പിനു ശേഷം നിരവധി ആഴ്ചകള്‍, മാസങ്ങള്‍ കൃഷിയിടം തരിശായിടാന്‍ പദ്ധതിയിടുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക