Nilaparvata lugens
പ്രാണി
ഇളം പ്രായത്തിലുള്ളതും വലുതുമായ മുഞ്ഞകൾ ചെടിയുടെ ചുവട്ടില്‍ അഭയം കണ്ടെത്തുകയും, ഇലയിൽ നിന്നും തണ്ടിൽ നിന്നും സത്ത് വലിച്ചു കുടിക്കുകയും ചെയ്യുന്നു. ഇത് ചെടി ഉണങ്ങാനും ഹരിത വർണം നഷ്ടപെടുവാനും കാരണമാകും. കീടങ്ങളുടെ അനിയന്ത്രിതമായ എണ്ണം മൂലം ഇലകള്‍ ആദ്യം ഓറഞ്ച് -മഞ്ഞ നിറത്തിലായി പിന്നീട് തവിട്ടു നിറമായി കരിയും (ഹോപ്പര്‍ കരിച്ചില്‍), ക്രമേണ ചെടി ഉണങ്ങി നശിക്കുന്നു. കൃഷിയിടങ്ങളിൽ രോഗലക്ഷണങ്ങൾ ആദ്യം ഒരു ചെറിയ ഭാഗത്തായിരിക്കും പക്ഷേ , പിന്നീട് മുഞ്ഞകൾ വ്യാപിക്കുന്നതിനനുസരിച്ച്, വളരെ പെട്ടെന്നുതന്നെ രോഗലക്ഷങ്ങളും വ്യാപിക്കും. പെൺകീടങ്ങൾ തണ്ടിലും ഇലയുടെ നടുവിലെ ഞരമ്പിലും മുട്ടകളിട്ട് അധിക കേടുപാടുകൾ ഉണ്ടാക്കുന്നു. ഇതിന്‍റെ തേൻസ്രവങ്ങൾ അഴുക്കുപുരണ്ട ആകാരങ്ങളുടെ വളർച്ചയ്ക്ക് കാരണമാകും. ചെടിയിൽ വലിപ്പം കുറഞ്ഞ കതിരുകൾ, പാകമായ വിത്തുകളുടെ എണ്ണത്തിലുള്ള കുറവ്, ഭാരം കുറഞ്ഞ നെന്മണികൾ എന്നിവയായിരിക്കും.
കീടങ്ങളുടെ പെരുപ്പം കുറവാണെങ്കിൽ മാത്രമേ ജൈവ പരിചരണം ഉപയോഗിക്കാന്‍ കഴിയൂ. മുഞ്ഞയുടെ സ്വാഭാവിക ശത്രുക്കളില്‍ വെള്ളത്തിലാശാന്‍, മിറിഡ് ബഗ്, ചിലന്തികള്‍, വിവിധ മുട്ടകള്‍ തിന്നുന്ന പരഭോജികളായ കടന്നലുകളും ഈച്ചകളും എന്നിവ ഉള്‍പ്പെടുന്നു. വിതനിലത്ത് ഒരു ദിവസം ചെടിയുടെ അഗ്രഭാഗം മാത്രം പുറമേ കാണും വിധം വെള്ളം നിറച്ചാല്‍ ഈ ഷഡ്പദത്തെ പിടികൂടാം (മുക്കിക്കൊല്ലുക). മറ്റൊരു രീതിയിൽ, ചെറിയ വിത നിലങ്ങളില്‍ ഒരു വല ഉപയോഗിച്ചും ഈ കീടത്തെ പിടികൂടാം.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. ഗുരുതമായ വിധം പെരുപ്പം കണ്ടെത്തിയാലോ സ്വാഭാവിക ശത്രുക്കളെക്കാള്‍ മുഞ്ഞയെ കണ്ടെത്തിയാലോ മാത്രമേ കീടനാശിനികള്‍ ശുപാര്‍ശ ചെയ്യൂ. ബുപ്രൊഫെസിന്‍, പൈറോമെട്രോസിൻ, ഈറ്റോഫെന്‍പ്രോക്സ് ഇവയോ മറ്റു ഘടകങ്ങളോ അടങ്ങിയ കീടനാശിനികൾ ഈ കീടത്തിനെതിരെ പ്രയോഗിക്കാന്‍ കഴിയും. ക്വിനാൽഫോസ്, ക്ലോർപൈറിഫോസ് അല്ലെങ്കിൽ ലംബ്ഡ സിഹാലോത്രിൻ അല്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച പൈറെത്രോയിഡ് അടങ്ങിയ മിശ്രിതങ്ങൾ കീടങ്ങളിൽ പ്രതിരോധ ശക്തി വര്‍ദ്ധിക്കാൻ കാരണമാകുമെന്നതിനാല്‍ ഇവ ഉപയോഗിക്കരുത്.
കേടുപാടുകൾക്കു കാരണം, നിലപർവറ്റ ല്യൂഗന്‍സ് എന്ന മുഞ്ഞയാണ്. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന സ്ഥലത്തും ജലസേചന സൗകര്യമുള്ള കോൾ പാടങ്ങളിലും പൊക്കാളി പാടങ്ങളിലും ഉയർന്ന തണലും ആർദ്രതയും ഉള്ള സ്ഥലങ്ങളിലും മുഞ്ഞ ഒരു പ്രശ്നമായേക്കാം. ഇടതൂർന്ന ഇലപ്പടർപ്പോടുകൂടിയ നെൽച്ചെടികൾ, നിബിഡമായി പാകിയ വിളകള്‍, നൈട്രജന്‍റെ അധിക ഉപയോഗം, സീസണിന്‍റെ തുടക്കത്തിലെ കീടനാശിനി തളിക്കല്‍ (അവ സ്വാഭാവിക ശതുക്കളെ നശിപ്പിക്കുന്നു) എന്നിവയും മുഞ്ഞയുടെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. മുഞ്ഞ നനവുള്ള കാലാവസ്ഥയേക്കാള്‍ വരണ്ട കാലവസ്ഥയില്‍ ധാരാളമായി കാണപ്പെടുന്നു. ചെടികള്‍ ചെറുതായി വളച്ചു നോക്കിയാല്‍ കീടങ്ങളെ കാണാന്‍ കഴിയും, അവയ്ക്ക് താഴെയായി ചുവട്ടില്‍ മൃദുവായി തട്ടിയാല്‍ അവ ജലോപരിതലത്തിലേക്ക് വീഴും.