ഉഴുന്ന് & ചെറുപയർ

നീല ശലഭം

Lampides boeticus

പ്രാണി

ചുരുക്കത്തിൽ

  • പൂമൊട്ടുകളിലും , പൂക്കളിലും പച്ച വിത്തറകളിലും ലാർവകൾ തുരന്ന ദ്വാരങ്ങൾ ദൃശ്യമാകും.
  • ലാർവകൾ വിത്തറകളുടെ ഉള്‍ഭാഗം ഭക്ഷിച്ച്, അവയുടെ അഗ്രഭാഗത്ത് സവിശേഷമായ വൃത്താകൃതിയിലുള്ള ദ്വാരങ്ങൾ അവശേഷിപ്പിക്കുന്നു.
  • ഈ പ്രവേശന ദ്വാരത്തിനടുത്ത് കീടങ്ങളുടെ മധുര സ്രവങ്ങളും ഉറുമ്പുകളും കാണപ്പെടും.
  • ഇത് തടഞ്ഞില്ലെങ്കിൽ, ആക്രമണം സാരമായ വിളവ് നഷ്ടത്തിലേക്ക് നയിച്ചേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉഴുന്ന് & ചെറുപയർ

ലക്ഷണങ്ങൾ

ചെടിഭാഗങ്ങളിലെ കേടുപാടുകളുടെ ഭൂരിഭാഗവും ലാർവ ഘട്ടത്തിലാണ് ഉണ്ടാകുന്നത്. ലാർവകൾ ചെടികളുടെ ഉള്‍ഭാഗവും വിത്തറകളിലെ വിത്തുകളും ഭക്ഷിക്കുന്നു. ലാര്‍വകള്‍ വിരിഞ്ഞതിനു ശേഷം പൂമോട്ടുകളിലും, പൂക്കളിലും പച്ച വിത്തറകളിലും തുരന്ന ദ്വാരങ്ങൾ കാണപ്പെടുന്നതാണ് ആദ്യ ലക്ഷണങ്ങൾ. സാധാരണയായി വിത്തറകളുടെ അഗ്രഭാഗത്ത് വൃത്താകൃതിയിലുള്ള ദ്വാരങ്ങളും പ്രവേശന ദ്വാരത്തിലെ വിസർജ്ജ്യങ്ങളുടെ കൂമ്പാരവും കാണപ്പെടുന്നതാണ് വിത്തറകളിലെ കേടുപാടുകളുടെ സവിശേഷത. തേൻസ്രവങ്ങളും അതിനുചുറ്റും കറുത്ത ഉറുമ്പുകളുടെ ചലനവും കാണാൻ കഴിയും. കറുത്ത നിറംമാറ്റം വിത്തറകളുടെ അഴുകൽ സൂചിപ്പിക്കുന്നു. ലാർവകൾ വിത്തറകളെ നേരിട്ട് ആക്രമിക്കുന്നതിനാൽ, ബാധിപ്പ് സാരമായ വിളവ് നഷ്ടത്തിലേക്ക് നയിച്ചേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

സ്വാഭാവിക ശത്രുക്കളെ കൃഷിയിടത്തിൽ തുറന്നുവിടുന്നതിലൂടെ ബാധിപ്പ് ഫലപ്രദമായി നിയന്ത്രിക്കാനാവും. മുട്ടകളെയും ലാർവകളെയും പരാദമാക്കുന്ന ട്രൈക്കോഗ്രാമ കൈലോട്രിയേ, ട്രൈക്കോഗ്രാമ ടോയ്‌ഡിയെ, കൊട്ടേസിയ സ്പെകുലാരിസ്, ഹൈപ്പറെൻസിട്രസ് ലൂക്കോനെഫീലിയ, ലിട്രോഡ്രോമസ് ക്രാസിപ്പെസ് എന്നിവ നല്ല ഫലം തരും. പേസിലോമൈസസ് ലിലസിനസ്, വെർട്ടിസിലിയം ലക്കാനി തുടങ്ങിയ അടങ്ങിയിരിക്കുന്ന ജൈവ കീടനാശിനികൾ ബാധിപ്പ് തടയാൻ ഇലകളിൽ പ്രയോഗിക്കാം. 5% വേപ്പിൻകുരു സത്ത് രണ്ടുപ്രാവശ്യം തളിച്ചതിനെതുടർന്ന് വേപ്പെണ്ണ @ 2% പ്രയോഗിക്കുന്നത് ലാർവകളെ നിയന്ത്രിക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഇവയുടെ സ്വാഭാവിക ശത്രുക്കളുടെ പെരുപ്പം നിലനിർത്തിയിട്ടുണ്ടെങ്കിൽ രാസപരിചരണം ആവശ്യമായി വരില്ല. കീടനാശിനികൾ ആവശ്യമെങ്കിൽ, ലാംഡ - സൈലോത്രിൻ, ഡെൽറ്റാമെത്രിൻ എന്നിവ അടങ്ങിയിട്ടുള്ള ഉല്പന്നങ്ങൾ ഇലകളിൽ തളിക്കാം, ഇത് വൻപയറിലും ചെറുപയറിലും 80 മുതൽ 90% വരെ നിയന്ത്രണം തരുന്നു. എമാമെക്റ്റിൻ 5% SG (220 ഗ്രാം/ ഹെക്ടർ) കൂടാതെ ഇൻഡോക്സകാർബ്‌ 15.8% SC (333 മിലി /ഹെക്ടർ) എന്നിവ മറ്റ് സജീവ ഘടകങ്ങളാണ്. നീല ശലഭങ്ങൾ ഈ രാസപദാർത്ഥങ്ങളോട് പ്രതിരോധം വികസിപ്പിച്ചേക്കാമെന്ന് ഓര്‍മ്മിക്കുക.

അതിന് എന്താണ് കാരണം

ലാംപിഡെസ് ബോയിറ്റിക്കസ് എന്ന ലാർവകളാണ് ചെടികളിലെ കേടുപാടുകൾക്ക് പ്രധാന കാരണം. മുതിർന്നവ ലോഹനിറം മുതൽ കടുത്ത നീലനിറം വരെയുള്ളവയാണ്, കൂടാതെ അവയ്ക്ക് നീണ്ട നീലകലർന്ന-തവിട്ട് നിറമുള്ള ശരീരവും നീല രോമങ്ങളുമുണ്ട്. പിൻചിറകുകളുടെ അടിവശത്ത്, നീണ്ട ഉപാംഗങ്ങൾക്ക് നീളെ കറുത്ത കുത്തുകൾ കാണപ്പെടുന്നു. സാധാരണയായി ചിറകിന്‍റെ അരികിനോട് ചേർന്ന്, അടിഭാഗത്ത് സവിശേഷമായ നിരവധി വെളുത്തതോ അല്ലെങ്കിൽ തവിട്ട് വരകളും പുള്ളികളും ഉണ്ട്. പെൺകീടങ്ങൾ വട്ടത്തിലുള്ള ഇളം നീല അല്ലെങ്കിൽ വെള്ള നിറത്തിലുള്ള മുട്ടകൾ ഓരോന്നായി പൂമോട്ടുകളിലും, പൂക്കളിലും, പാകമാകാത്ത വിത്തറകളിലും, അഗ്ര മുകുളങ്ങളങ്ങളിലും, ഇലകളിലും നിക്ഷേപിക്കുന്നു. ലാർവകൾ കുറച്ച് ഉരുണ്ട് ഒച്ചിനെപ്പോലെ കാണപ്പെടുന്നു, അവയ്ക്ക് ഇളം പച്ചനിറമോ തവിട്ടുനിറമോ ആണ്. ലാർവ ഘട്ടം ഊഷ്മാവിനനുസരിച്ച് രണ്ടു മുതൽ നാല് ആഴ്ച വരെ നീണ്ടു നില്ക്കും.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കിൽ, സഹനശേഷിയോ പ്രതിരോധ ശക്തിയോ ഉള്ള ഇനങ്ങൾ നടുക.
  • കീടങ്ങൾക്ക് അനുകൂലമാണ് എന്നുള്ളതിനാൽ നേരത്തെയും വൈകിയുമുള്ള വിതയ്ക്കൽ ഒഴിവാക്കുക.
  • ചെടികൾക്കിടയിൽ വിസ്താരമായ അകലം പാലിക്കുക.
  • കീടങ്ങളുടെ ലക്ഷണങ്ങൾക്കായി താങ്കളുടെ ചെടികളും കൃഷിയിടവും നിരീക്ഷിക്കുക.
  • കൃഷിയിടത്തിലും ഞാറ്റടിയിലും കണ്ടെത്തുന്ന ലാർവകളെ കൈകളാല്‍ ശേഖരിച്ച് നശിപ്പിക്കുക.
  • ലാർവകളെയും പ്യൂപ്പകളെയും പുറത്തിറക്കാന്‍ പതിവായി കൃഷിയിടം കിളച്ചുമറിക്കുന്നത് ഉറപ്പുവരുത്തുക.
  • കീടങ്ങളുടെ സ്വാഭാവിക ശത്രുക്കളെക്കൂടി നശിപ്പിക്കും എന്നതിനാൽ കീടനാശിനികൾ വിവേചനമില്ലാതെ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക