മറ്റുള്ളവ

സോയാബീൻ തണ്ടിലെ കരിഞ്ചെള്ള്

Sternechus subsignatus

പ്രാണി

ചുരുക്കത്തിൽ

  • ആദ്യകാല കായികഘട്ടങ്ങളിൽ ഉണ്ടാകുന്ന ഇളം തളിരുകളിൽ ആഹരിക്കുന്നത് മൂലമുള്ള കേടുപാടുകൾ.
  • പെൺകീടങ്ങൾ അവയുടെ മുട്ടകൾ നിക്ഷേപിക്കുന്നതിനായി ഇലഞെട്ടുകൾ മുറിക്കുകയും തണ്ടുകളെ ഗ്രസിക്കുകയും ചെയ്യുന്നു.
  • തണ്ടുകളിലെ വലയം ചെയ്‌തിരിക്കുന്ന ഭാഗങ്ങളിൽ മുഴകൾ വികസിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

സ്റ്റെർനിക്കസ് സബ്‌സിഗ്നാറ്റസിൻ്റെ ലാർവകളും മുതിർന്നവയും ഇളം തണ്ടുകളിലെ കലകൾ ആഹരിക്കുന്നു, മിക്കവാറും ആദ്യകാല കായിക ഘട്ടങ്ങളിൽ. പെൺകീടങ്ങൾ കേടുപാടുകൾ സംഭവിച്ച കലകളുടെ അരികില്‍, മുട്ടകൾ ഇടുന്നതിനായി ഇലഞെട്ടുകൾ മുറിച്ച് തണ്ടുകളെ ഗ്രസിക്കുന്നു, കൂടാതെ മുറിഞ്ഞ നാരുകളും കലകളുടെ അംശങ്ങളും കൊണ്ട് അവയെ പൊതിയുന്നു. ലാർവകൾ വിരിഞ്ഞതിന് ശേഷം, അവ തണ്ടുകള്‍ തുരന്ന് ആന്തരിക കലകൾ ആഹരിക്കുന്നു, കൂടുതലും ഒരു നിശ്ചിത സ്ഥാനത്ത് മാത്രമായി. അവ വളരവേ തണ്ടിൻ്റെ ഉള്ളിൽ കേടുപാടുകൾ ഉണ്ടാക്കുന്നതിനനുസരിച്ച് തണ്ടുകളിലെ ബാധിക്കപ്പെട്ട ഭാഗങ്ങളിൽ ഒരു മുഴ രൂപം കൊള്ളുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

കീടങ്ങളെ നിയന്ത്രിക്കുന്നതിന് യാതൊരുവിധ ജൈവനിയന്ത്രണ രീതികളും ഇതുവരെ ലഭ്യമല്ല.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. തണ്ടിനകത്തും മണ്ണിലും ലാർവകൾ ചെലവഴിക്കുന്ന കാലയളവിനിടയിൽ (ഏകദേശം 30 ദിവസം) ഇവയുടെ പെരുപ്പം നിയന്ത്രിക്കാൻ രാസപരിചരണ രീതികളാൽ സാധ്യമാണ്. വിത്തുകളിലും ഇലകളിലും കീടനാശിനികൾ പ്രയോഗിക്കുന്നത് വിളകളെ സംരക്ഷിക്കും, പക്ഷേ അവയ്ക്ക് കുറച്ച് കാലത്തേക്കുള്ള സംരക്ഷണം മാത്രമേ നൽകാനാവൂ, കാരണം തുടർച്ചയായി മുതിർന്ന കീടങ്ങൾ പുറത്തു വരുന്നത് ദ്രുതഗതിയിലുള്ള വിളകളുടെ പുനർബാധിപ്പിലേക്ക് നയിക്കുന്നു.

അതിന് എന്താണ് കാരണം

ചെടി വളര്‍ച്ചയുടെ ആദ്യ ഘട്ടം മുതൽ വിളവെടുക്കുന്നതുവരെ, സ്റ്റെർനിക്കസ് സബ്‌സിഗ്നാറ്റസ് സജീവമാണ്. ഈ പ്രാണികൾ അവയുടെ ലാറ്റെൻസി ഘട്ടം (സോയാബീൻ ചെടികൾ ലഭ്യമല്ലാത്തപ്പോൾ) മണ്ണിൽ ചെലവഴിക്കുന്നു. വിളവെടുപ്പ് സമയത്തിന് മുമ്പായി, ലാർവകൾ നിലത്തു വീഴുകയും, മണ്‍തരികളാല്‍ രൂപപ്പെട്ട അറകളിൽ സുരക്ഷിതമായി സുഷുപ്താവസ്ഥയിലേക്ക് കടക്കുകയും ചെയ്യുന്നു. വലിയ കാലയളവിന് ശേഷം പൂർണ്ണ വളർച്ച എത്തിയ പ്രാണികൾ ക്രമേണ മണ്ണിൽ നിന്നും പുറത്തുവരുന്നു. വിവിധ ജീവിത ഘട്ടങ്ങളുടെ ദൈർഘ്യം മൂലം മുതിർന്നവ, ലാർവകൾ, മുട്ടകൾ എന്നിവ ഒരേ ചെടിയിലോ കൃഷിയിടത്തിലോ വ്യാപിച്ച് കാണപ്പെടും.


പ്രതിരോധ നടപടികൾ

  • കീടങ്ങളുടെ പെരുപ്പം കുറയ്ക്കുന്നതിനായി പുല്ലുകളുടെ ഇനത്തിൽ പെട്ട വിളകൾ ഉപയോഗിച്ച് വിളപരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക