ചോളം

ബീന്‍ ലീഫ് വെബ്ബര്‍

Hedylepta indicata

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ പുറംഭാഗം ആഹരിച്ച് സിരകൾ മാത്രം അവശേഷിപ്പിക്കുന്നു.
  • ഇലകൾ ചുരുളുകയോ അല്ലെങ്കിൽ പട്ടുനൂലുകൾ കൊണ്ട് കൂട്ടിക്കെട്ടുകയോ ചെയ്യുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ചോളം

ലക്ഷണങ്ങൾ

ഈ പുഴുക്കൾ പ്രധാനമായും (ഇത് മാത്രമല്ല) പയർവർഗ്ഗ വിളകളെ ആക്രമിക്കുന്നു. പച്ച ലാര്‍വകള്‍ ചുരുണ്ടിരിക്കുന്ന ഒറ്റ ഇലയിലോ അല്ലെങ്കില്‍ പട്ട് നൂലിന്‍റെ സഹായത്തോടെ തുന്നിക്കെട്ടിയിരിക്കുന്ന രണ്ട് ഇലകള്‍ക്കിടയിലോ ജീവിക്കുന്നു. പിന്നീടുള്ള ഘട്ടങ്ങളില്‍, ഇവ ഭാഗികമായി ആഹരിച്ച നിരവധി ഇലകൾ തുന്നിക്കെട്ടി കൂട്ടിച്ചേർത്ത് ഒരു പിണ്ഡം രൂപപ്പെടുത്തുന്നു. അവ ഇലകളുടെ സിരകൾക്കിടയിലുള്ള മൃദുവായ കലകളിൽ ആഹരിക്കുന്നു, മാത്രമല്ല കേടുപാടുകളുണ്ടായ ഇലകളിലെ പുറംതൊലി നഷ്ടമാകുകയും പിന്നീട് തവിട്ടുനിറമായി നശിക്കുകയും ചെയ്യുന്നു. ഇതിനെതിരെ നടപടികളൊന്നും സ്വീകരിക്കുന്നില്ലെങ്കില്‍, ഇലകളിൽ ദൃഢമായ ഭാഗങ്ങൾ മാത്രമേ അവശിഷിക്കുകയുള്ളൂ. ഗുരുതരമായ സാഹചര്യങ്ങളില്‍ ഇല പത്രത്തിൻ്റെ വിസ്തൃതി സാരമായി കുറയുന്നത് കാണപ്പെടും, ഇത് ചെറിയ വിത്തറകൾ രൂപപ്പെടുന്നതിനും വിളവ് കുറയുന്നതിനും കാരണമാകുന്നു.

Recommendations

ജൈവ നിയന്ത്രണം

പരാന്നഭോജി കടന്നൽ ഇനമായ ട്രൈക്കോഗ്രാമ്മ ജൈവ നിയന്ത്രണ മാര്‍ഗ്ഗമായി ബാധിപ്പിന് ശേഷം ഉപയോഗിക്കാം. ബ്രാകിമെരിയ ഒവാറ്റ, ഗ്രോട്ടിയുസോമിയ നിഗ്രികാന്‍സ്, സ്റ്റര്‍മിയ ആല്‍ബിന്‍കിസ, നെമോറില്ല മാകുലോസ എന്നിവയും അപാന്‍റെലസ്, ടോക്സോഫ്രോയിഡെസ് എന്നിവയുടെ വര്‍ഗ്ഗങ്ങളും ലാര്‍വകളിലെ പരാന്നഭോജി ഇനങ്ങളിൽ ഉൾപ്പെടുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. 0.02% സൈപര്‍മെത്രിന്‍ അല്ലെങ്കില്‍ 0.02% ഡികാമെത്രിന്‍ അടങ്ങിയ കീടനാശിനി തയ്യാറിപ്പുകൾ രണ്ടാഴ്ച ഇടവേളകളിൽ തളിക്കുക.

അതിന് എന്താണ് കാരണം

ഹെഡിലെപ്റ്റ ഇന്‍ഡികാറ്റ ശലഭത്തിന്‍റെ ലാര്‍വയാണ് കേടുപാടുകൾക്ക് കാരണം. മുതിര്‍ന്നവ ഇളം തവിട്ടുനിറവും, ചിറകറ്റങ്ങൾ തമ്മിൽ 20 മില്ലിമീറ്റര്‍ നീളവും ഉള്ളവയാണ്. ഇവയ്ക്ക് ഇരുണ്ട അടയാളങ്ങളും, ഇരുണ്ടനിറത്തിലുള്ള മൂന്നു വളഞ്ഞുപുളഞ്ഞ വരകളോടും കൂടിയ സ്വര്‍ണ്ണ വർണ്ണം അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള മുൻചിറകുകൾ ഉണ്ട്. പിൻചിറകുകളിൽ കുറുകെയുള്ള വരകൾ രണ്ടെണ്ണമായി കുറയുന്നു. പെണ്‍ശലഭം ആതിഥേയ സസ്യത്തിന്‍റെ തളിരില്‍ അല്ലെങ്കില്‍ ഇളം ഇലകളില്‍ ഒരോരോ മുട്ടകളായി നിക്ഷേപിക്കുന്നു. പുഴുക്കൾ ഇളം തവിട്ട് നിറത്തിലുള്ള തലയോട് കൂടി ഇളം പച്ചനിറത്തിൽ കാണപ്പെടുന്നു. ഇവ പട്ടുനൂൽ കൊണ്ട് നെയ്ത ഇലകള്‍ക്കിടയില്‍ ജീവിക്കുകയും ആഹരിക്കുകയും ചെയ്യുന്നു. മൺപ്രതലത്തിലെ അവശിഷ്ടങ്ങൾക്കിടയിൽ കൊക്കൂണുകളിൽ പ്യൂപ്പ ഘട്ടം നടക്കുന്നു. പയര്‍വര്‍ഗങ്ങള്‍, ചുവപ്പ് ബീറ്റ്, ചോളം എന്നിവ ഉൾപ്പെടെ ബീന്‍ ലീഫ് വെബ്ബറുകൾക്ക് നിരവധി ആതിഥേയ വിളകളുണ്ട്. ഇവ അത്ര പ്രാധാന്യമുള്ള, ഉപദ്രവകാരിയായ ഒരു കീടമായി കണക്കാക്കാത്തതുകൊണ്ട് പരിചരണങ്ങൾ ആവശ്യം വരുന്നില്ല.


പ്രതിരോധ നടപടികൾ

  • പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക.
  • ചെടികൾ ശ്രദ്ധയോടെ നിരീക്ഷിക്കുക, മാത്രമല്ല ഒരു നിശ്ചിത എണ്ണത്തിൽ കൂടുതൽ ചെടികളില്‍ ലക്ഷണങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിൽ, രോഗനിവാരണ നടപടികൾ സ്വീകരിക്കാം.
  • വിളപരിക്രമം നടപ്പിലാക്കുക.
  • കൃഷിസ്ഥലത്തെ കളകള്‍ നീക്കം ചെയ്യുക.
  • പ്രകൃത്യാലുള്ള ഇരപിടിയന്മാരെ സംരക്ഷിക്കുന്നതിന് വേണ്ടി, കൃഷിയിടത്തിനു ചുറ്റും തേന്‍ ഉത്പാദിപ്പിക്കുന്ന ചെടികൾ നട്ടുവളര്‍ത്തുക.
  • പെരുപ്പം നിർണയിക്കാനും, ഇണചേരല്‍ തടസ്സപ്പെടുത്താനുമായി ഫെറോമോണ്‍ കെണികള്‍ ഉപയോഗിക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക