Dicladispa armigera
പ്രാണി
മുതിര്‍ന്ന വണ്ടുകള്‍ ഇലകളുടെ പ്രധാന തണ്ടിനുനീളെ മുകൾ ഭാഗത്തെ പുറംതൊലിയുടെ ബാഹ്യഭാഗം ആഹരിച്ച് സവിശേഷമായ വെളുത്ത, സമാന്തരമായ വരകള്‍ക്കും പാടുകള്‍ക്കും കാരണമാകുന്നു. ഗുരുതരമായ ആക്രമണം ഇലകളുടെ സിരകളെപ്പോലും ബാധിച്ചേക്കാം, ഇവ വലിയ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നതിന് കാരണമാകും. കേടുവന്ന ഇലകളില്‍, മിക്കവാറും മുകള്‍ഭാഗത്ത് സാധാരണയായി മുതിര്‍ന്ന വണ്ടിനെ കണ്ടെത്താം. ഇലകളുടെ രണ്ടു പുറം തൊലികള്‍ക്കിടയിലുള്ള ഭാഗമാണ് ലാര്‍വ തിന്നു തീര്‍ക്കുന്നത്, സിരകള്‍ക്കുനീളെ തുരന്ന് വെളുത്ത പാടുകളുണ്ടാക്കുന്നു. കേടുവന്ന ഇല പ്രകാശത്തിനെതിരെ പിടിച്ചു നോക്കിയോ തുരങ്കത്തിനുനീളെ വിരല്‍ നീക്കി നോക്കിയോ ഇവ കണ്ടെത്താന്‍ കഴിയും. ബാധിക്കപ്പെട്ട ഇലകള്‍ ഉണങ്ങുകയും, കൃഷിയിടത്തില്‍ വെളുത്ത ഭാഗങ്ങൾ രൂപപ്പെടുകയും ചെയ്യും. സാരമായ കേടുപാടുകൾ സംഭവിച്ച നെല്‍പ്പാടങ്ങള്‍ ദൂരക്കാഴ്ചയില്‍ കരിഞ്ഞതുപോലെ തോന്നും.
ഈ കീടത്തിനെതിരെയുള്ള ജൈവിക നിയന്ത്രണരീതികൾ പഠനത്തിന്‍ കീഴിലാണ്. ലാര്‍വകളിലെ പരഭോജിയായ, യൂലോഫസ് ഫെമോറാലിസ് ബംഗ്ലാദേശിലും ഇന്ത്യയിലും അവതരിപ്പിച്ചിരുന്നു, ആ പ്രദേശങ്ങളിലെ കാരവണ്ടിന്റെ പ്രശ്നം കുറഞ്ഞേക്കാം. സ്വാഭാവിക ശത്രുക്കളുടെ സംരക്ഷണം ഈ കീടങ്ങളുടെ നിയന്ത്രണത്തില്‍ വളരെ പ്രധാന പങ്കു വഹിക്കുന്നു. ഉദാഹരണത്തിന്, മുട്ടകളെയും ലാര്‍വകളെയും ആക്രമിക്കുന്ന വളരെ ചെറിയ കടന്നലുകളും മുതിര്‍ന്നവയെ ആക്രമിക്കുന്ന റെഡുവിഡ് മൂട്ടകളുമുണ്ട്. മുതിര്‍ന്ന കീടങ്ങളെ ബാധിക്കുന്ന മൂന്നു കുമിള്‍ രോഗകാരികളും ഉണ്ട്.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. ഗുരുതരമായ ആക്രമണത്തില്‍ താഴെപ്പറയുന്നവ അടിസ്ഥാനമായ നിരവധി രാസസംയുക്തങ്ങള്‍ ഇവയുടെ പെരുപ്പത്തെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാം: ക്ലോര്‍പൈറിഫോസ്, മാലത്തിയോൺ, സൈപ്പര്‍മെത്രിന്‍, ഫെന്തോയേറ്റ്.
ഡിക്ലാഡിസ്പ ആര്‍മിഗേര എന്ന കാരവണ്ടിന്റെ മുതിര്‍ന്ന കീടങ്ങളും ലാര്‍വയും ആണ് കേടുപാടുകൾക്ക് കാരണം. മുതിര്‍ന്ന വണ്ടുകള്‍ ഇലപത്രത്തിന്റെ മുകള്‍ പ്രതലം കാർന്നുതിന്ന് അടിവശത്തെ പുറംതൊലി മാത്രം അവശേഷിപ്പിക്കുന്നു. തളിരിലകളുടെ സൂക്ഷ്മമായ ദ്വാരങ്ങള്‍ക്കുള്ളിലാണ് മുട്ടകളിടുന്നത്, സാധാരണയായി ഇത് ഇലകളുടെ അഗ്രഭാഗത്തേക്ക് ആയിരിക്കും. പുഴുക്കള്‍ വെളുപ്പ് കലര്‍ന്ന മഞ്ഞ നിറവമുള്ളവയും പരന്നവയുമാണ്. അവ ഇലകളുടെ കലകളുടെ അന്തര്‍ഭാഗത്ത് ഇലയുടെ തണ്ടിനൊപ്പം തുരക്കുകയും പിന്നീട് അന്തര്‍ഭാഗത്ത് തന്നെ പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യുന്നു. മുതിര്‍ന്ന വണ്ടുകള്‍ക്ക് ഏകദേശം 3-5 മിമി നീളവും വീതിയോടും കൂടി സമചതുര ആകൃതിയാണ്. ഇത് ശരീരം മുഴുവന്‍ മുള്ളുകളോടെ ഇരുണ്ട നീല നിറമോ കറുപ്പ് നിറമോ ഉള്ളവയാണ്. പുല്ലിനത്തില്‍പ്പെട്ട കളകള്‍, ഉയര്‍ന്ന അളവിലുള്ള വളപ്രയോഗം, കനത്ത മഴ, ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രത എന്നിവ കാരവണ്ടിന്റെ ആക്രമണത്തിന് അനുകൂലമാണ്.