നെല്ല്

നെല്ലിലെ ചാഴി

Leptocorisa spp.

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • കതിരുകളിൽ കീടങ്ങൾ ആഹരിക്കുന്നത് മൂലമുള്ള കേടുപാടുകൾ.
  • നിറയാത്തത്തോ ശൂന്യമായതോ ആയ നെന്മണികള്‍.
  • നിറംമാറ്റം.
  • ധാന്യങ്ങളുടെ രൂപവൈരൂപ്യം.
  • ബാക്ടീരിയ മൂലമുള്ള കതിർവാട്ടം രോഗവുമായി ആശയക്കുഴപ്പം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

നെന്മണികളുടെ വളര്‍ച്ചാ ഘട്ടം ആശ്രയിച്ച്, ഇവയുടെ തീറ്റ മൂലം ശൂന്യമായതോ അല്ലെങ്കിൽ ചെറിയ, വികൃത രൂപമുള്ള നിറംമങ്ങിയ പുള്ളികളോട് കൂടിയ നെന്മണികള്‍ ഉണ്ടാകും, ചിലപ്പോഴൊക്കെ ദുര്‍ഗന്ധവും ഉണ്ടായേക്കും. കതിരുകൾ നിവർന്ന് കാണപ്പെടും.

Recommendations

ജൈവ നിയന്ത്രണം

വാസനയുള്ള സോപ്പ് ലായനികള്‍ (ഇഞ്ചിപ്പുല്ല് പോലെ) തളിച്ച് നെല്ലിലെ ചാഴിയെ തുരത്താം. നെല്ലിലെ ചാഴിയെ ആകര്‍ഷിച്ച് നശിപ്പിക്കുന്നതിന് "പ്രഹോക്" (കംബോഡിയയിലെ പ്രാദേശിക 'ചീസ്') കൃഷിയിടത്തിനു സമീപം ഉപയോഗിക്കാം. വളരെ പുലര്‍ച്ചെ അല്ലെങ്കില്‍ വൈകുന്നേരം ഒരു കൊതുകുവല ഉപയോഗിച്ച് ചാഴികളെ നീക്കം ചെയ്ത്, അവയെ ഞെരിച്ചു വെള്ളത്തിലിട്ട് ആ വെള്ളം നെല്ലില്‍ തളിക്കുന്നത് നെല്ലിലെ മറ്റു ചാഴികളെ തുരത്താന്‍ സഹായിക്കും. ജൈവനിയന്ത്രണ ഏജന്റുകളെ പ്രോത്സാഹിപ്പിക്കുക: ചില കടന്നലുകള്‍, പുല്‍ച്ചാടികള്‍, ചിലന്തികള്‍ എന്നിവ നെല്ലിലെ ചാഴിയേയും അവയുടെ മുട്ടയേയും ആക്രമിക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. ആരോഗ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന ദോഷങ്ങള്‍ കൂടി കണക്കിലെടുത്തുവേണം ഒരു കീടനാശിനി ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങള്‍ കണക്കാക്കേണ്ടത്. ക്ലോര്‍പൈറിഫോസ് 50EC, 2.5 മിലി+ ഡൈക്ളോര്‍വോസ്, 1 മിലി/1 ലി എന്ന അളവിൽ വൈകുന്നേരം വരമ്പിന്റെ അരികില്‍ നിന്ന് തുടങ്ങി കൃഷിയിടത്തിന്റെ മധ്യഭാഗം വരെ വൃത്താകൃതിയില്‍ തളിക്കുക. ഇത് ചാഴികളെ കൃഷിയിടത്തിൻ്റെ മദ്ധ്യഭാഗത്തേക്ക് കീടങ്ങളെ എത്തിച്ച് ഫലപ്രദമായി നശിപ്പിക്കാന്‍ സഹായിക്കുന്നു. പകരമായി, അബാമെക്റ്റിനും ഉപയോഗിക്കാം. വിവേചനരഹിതമായ കീടനാശിനി ഉപയോഗം ജൈവിക നിയന്ത്രണത്തെ തടസ്സപ്പെടുത്തുന്നു, ഇത് കീടങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കും.

അതിന് എന്താണ് കാരണം

പാല്‍ നിറയുന്ന ഘട്ടം മുതല്‍ നെന്മണികള്‍ നിറയുന്ന ഘട്ടം വരെ മാത്രം അങ്ങിങ്ങായി നെല്ലിലെ ചാഴിയെ വൈകുന്നേരങ്ങളില്‍ ദുര്‍ഗന്ധത്തോടെ കണ്ടെത്താൻ കഴിയും. ഇവയെ വാസ്തവത്തില്‍ എല്ലാ നെല്‍ പ്രദേശങ്ങളിളും കാണാം. വനപ്രദേശം, നെല്‍കൃഷിയുടെ സമീപമുള്ള കള നിറഞ്ഞ ഭാഗങ്ങള്‍, കനാലുകള്‍ക്ക് സമീപത്തെ കാട്ടുപുല്ലുകള്‍, അങ്ങിങ്ങായുള്ള നെല്‍ കൃഷി എന്നിവ ഇവയുടെ പെരുപ്പം ഉയര്‍ത്താന്‍ സഹായകമാണ്. മണ്‍സൂണ്‍ മഴ തുടങ്ങുമ്പോള്‍ ഇവ കൂടുതല്‍ സജീവമാകും. ഊഷ്മളമായ കാലാവസ്ഥ, മൂടിക്കെട്ടിയ ആകാശം, അടിക്കടിയുള്ള ചാറ്റല്‍മഴ എന്നിവയും ഇവയുടെ പെരുപ്പം കൂട്ടുന്നു. വരണ്ട കാലാവസ്ഥയില്‍ ഇവ സജീവമായിരിക്കില്ല. ഇതിന്റെ ലക്ഷണങ്ങൾ ബാക്ടീരിയ മൂലമുള്ള കതിർവാട്ടം രോഗത്തിന് സമാനമാണ്.


പ്രതിരോധ നടപടികൾ

  • സാധ്യമെങ്കിൽ, കീടങ്ങളുടെ പെരുപ്പം കൂടുന്നത് തടയാൻ വിളദൈർഘ്യം കൂടിയ ഇനങ്ങള്‍ നടുക.
  • സമീപ കൃഷിയിടത്തിലും മറ്റും ഒരേസമയത്ത് നടുന്നത് നെല്ലിലെ ചാഴി ശല്യം കുറയ്ക്കാന്‍ സഹായിക്കും.
  • കീട ലക്ഷണങ്ങള്‍ക്കായി പൂവിടല്‍ ഘട്ടത്തിന് മുൻപ് തന്നെ കൃഷിയിടം നിരീക്ഷിക്കാന്‍ തുടങ്ങണം.
  • കാളപ്പുല്ല്, പാരപ്പുല്ല്, പയര്‍ച്ചെടികള്‍ എന്നിങ്ങനെയുള്ള ആതിഥ്യമേകുന്ന മറ്റിതര ചെടികള്‍ നീക്കം ചെയ്യണം.
  • കൃഷിയിടത്തിലും സമീപത്തുമുള്ള കളകള്‍ നീക്കം ചെയ്യുക.
  • കൃഷിയിടത്തിന് ചുറ്റും ചാഴികളെ ആകർഷിക്കുന്ന കെണി വിളകള്‍ ഉപയോഗിക്കുക.
  • സമീകൃതമായ വളമിടല്‍ പദ്ധതി ആസൂത്രണം ചെയ്യുക.
  • പതിവായി ജലസേചനം നല്‍കുകയും അധിക ആര്‍ദ്രത ഒഴിവാക്കുകയും ചെയ്യണം.
  • പുലര്‍ച്ചെയും വൈകുന്നേരവും വലകള്‍ ഉപയോഗിച്ച് നെല്ലിലെ ചാഴിയെ പിടികൂടണം.
  • ചാഴികളെ മുക്കി കൊല്ലാനോ കീടനാശിനികള്‍ക്ക് ആയാസരഹിതമായി ലക്ഷ്യം വയ്ക്കാനായി ചെടിയുടെ മുകള്‍ ഭാഗത്തേക്ക് ഓടിക്കാനോ കൃഷിയിടത്തില്‍ വെള്ളം നിറയ്ക്കുക.
  • ഈ പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വയ്ക്കുന്ന കീടനാശിനികള്‍ ഉപയോഗിച്ച് മിത്ര കീടങ്ങളെ (കടന്നലുകള്‍, പുല്‍ച്ചാടികള്‍, ചിലന്തികള്‍) സംരക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക