Cerotoma trifurcata
പ്രാണി
ലാർവകളും, മുതിർന്നവയും വേരുകൾ, വേരുകളിലെ മുഴകൾ, ബീജപത്രങ്ങൾ, ഇലകൾ (പലപ്പോഴും അടിഭാഗം), വിത്തറകൾ എന്നിവ ആഹരിക്കുന്നു. വേരുകളിലെയും, സംവഹന കലകളിലെയും വിള്ളൽ നൈട്രജനെ മണ്ണിലുറപ്പിക്കുന്ന പ്രക്രിയ കുറയ്ക്കാൻ സാധ്യത ഉണ്ട്. ഇലപത്രങ്ങളിൽ ഉണ്ടാകുന്ന കേടുപാടുകൾ ചെറുതാണ്, ഇത് വൃത്താകൃതിയിലുള്ള ദ്വാരങ്ങളായി ഇലകളിൽ ചിതറിക്കിടക്കുന്നു. കീടങ്ങൾ ആഹരിച്ച വിത്തറകൾ വടുക്കളോടുകൂടി കാണപ്പെടുന്നു. വിത്തറകളിൽ ആഹരിക്കുന്നതുമൂലം കേടുപാടുകൾ ഉണ്ടാകുന്നതിനാൽ വിളവും വിത്തിൻ്റെ ഗുണനിലവാരവും കുറവായിരിക്കും. കേടുപാടുകളുണ്ടായ വിത്തറകളിൽ ബാക്ടീരിയ, കുമിൾ പോലെയുള്ള സൂക്ഷ്മ ജീവികൾക്ക് കടക്കാനുള്ള പ്രവേശന മാർഗ്ഗം ഉണ്ടായേക്കും. സീസണിൻ്റെ തുടക്കത്തിൽ തന്നെ പയർ ഇലകളിലെ വണ്ട് ഉണ്ടായാൽ, തൈച്ചെടികൾക്ക് പരിക്കേൽക്കാനും, ഇലപൊഴിയുന്നതിനും കൂടാതെ വിത്തിൻ്റെ നിറംമാറ്റത്തിനും കാരണമായേക്കാം.
ഇന്നുവരെ, ഈ കീടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ ജൈവ നിയന്ത്രണരീതികൾ ഇല്ല.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കേടുപാടുകൾ മൂലം വിളവ് ഗണ്യമായ തോതിൽ കുറയാൻ സാധ്യത ഉണ്ടെങ്കിൽ, രാസവസ്തുക്കൾ പ്രയോഗിക്കുന്നത് പരിഗണിക്കുക. പൈറെത്രോയിഡ്, ലാംഡാ-സൈഹോലോത്രിൻ അല്ലെങ്കില്‍ ഡൈമെതോയേറ്റ് വിഭാഗത്തിലെ കീടനാശിനികൾ കീടങ്ങളുടെ പെരുപ്പം കുറയ്ക്കുന്നതിന് സഹായിക്കും.
മുതിർന്നവ 6 മില്ലീമീറ്റർ നീളവും ഇരുണ്ട മഞ്ഞ മുതൽ ചുവപ്പ് വരെ നിറങ്ങളിൽ കാണപ്പെടുന്നതും ആണ്. അവയുടെ ചിറകുകള്‍ സവിശേഷമായ ചതുര ചിഹ്നങ്ങളാൽ ആവരണം ചെയ്യപ്പെട്ടിട്ടുണ്ടാകും, മാത്രമല്ല അവയുടെ കഴുത്ത് ഭാഗത്ത് കറുത്ത ത്രികോണവുമുണ്ട്. പൂർണ്ണ വളർച്ച എത്തിയ പെൺവണ്ട് ചെടിയുടെ തണ്ടിന്‍റെ അടുത്തുള്ള മണ്ണിൻ്റെ രണ്ട് ഇഞ്ച് ഉപരിതലത്തിൽ മുട്ടകൾ നിക്ഷേപിക്കുന്നു. ഒരു പെൺവണ്ട് അതിൻ്റെ ആയുസ്സിൽ 125 മുതൽ 250 വരെ മുട്ടകൾ ഇടുന്നു. മണ്ണിൻ്റെ താപനിലയെ ആശ്രയിച്ച് നാലു മുതൽ 14 ദിവസം കൊണ്ട് മുട്ടകൾ വിരിയുന്നു. ലാർവകൾ വെളുത്ത നിറത്തിൽ ഇരുണ്ട തവിട്ട് അല്ലെങ്കിൽ കറുത്ത നിറമുള്ള തല ഉള്ളവ ആണ്. മുതിർന്നവ സോയാബീൻ കൃഷിയിടത്തിലെ ചുറ്റുമുള്ള വിവിധ ആവാസസ്ഥാനങ്ങളില്‍ ശൈത്യകാലം അതിജീവിക്കുന്നു. വൈവിധ്യമാർന്ന നിരവധി വൈറസുകളുടെ വാഹകരായി ഈ വണ്ട് പ്രവർത്തിക്കുന്നു.