നിലക്കടല

വെൽവെറ്റ്ബീൻ ക്യാറ്റർപില്ലർ

Anticarsia gemmatalis

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇലകള്‍ ഭക്ഷിച്ച് മുഴുവനായും നശിപ്പിക്കുന്നു.
  • മൊട്ടുകളും, ചെറിയ പയർ വിത്തുകളും, തണ്ടുകളും തിന്ന് നശിപ്പിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

5 വിളകൾ

നിലക്കടല

ലക്ഷണങ്ങൾ

വെൽവെറ്റ്ബീൻ നിശാശലഭത്തിന്റെ ചിത്രശലഭപ്പുഴു ആതിഥേയ ചെടികളുടെ ഇലകളെ ആക്രമിക്കുന്നു. ആദ്യമായി, ചെറിയ ലാർവ മൃദുലമായ കോശജാലത്തെ ഭക്ഷിക്കുന്നു. മുതിർന്നവ ഇലകളെ മുഴുവനായും, നാരുകള്‍ ഉൾപ്പടെ ഭക്ഷിക്കുന്നു. പിന്നീടുള്ള ഘട്ടങ്ങളിൽ, ലാർവ മൊട്ടുകളെയും, ചെറിയ പയർ വിത്തുകളെയും തണ്ടിനെയും ഭക്ഷിക്കുന്നു. അവ പ്രധാനമായും രാത്രിയിൽ ആണ് സജീവമായി പ്രവർത്തിക്കുന്നത്. അവ വളരെയേറെ ഉണ്ടാവുകയും, നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ തോട്ടത്തിലുള്ള ബീൻസ് അല്ലെങ്കിൽ മറ്റ് പയർവർഗ്ഗങ്ങളുടെ മൊത്തം ഇലകൾ പൊഴിക്കാൻ കഴിവുള്ളവയും ആണ്.

Recommendations

ജൈവ നിയന്ത്രണം

വെൽവെറ്റ്ബീൻ നിശാശലഭത്തെ പ്രതിരോധിക്കാന്‍ പ്രകൃതിദത്ത ശത്രുക്കളെ ഉപയോഗിക്കുക, ഉദാഹരണത്തിന് യുപ്ലക്ട്രസ് പുട്ട്ലേറി, മെറ്റോറസ് ഓട്ടോഗ്രാഫയും പോലെയുള്ള പലതരം പരാന്നുഭുക്കുകളായ വണ്ടുകൾ. തറ വണ്ടുകൾ, ടൈഗർ വണ്ടുകൾ, ചുവന്ന തീ ഉറുമ്പ് അല്ലെങ്കിൽ വിൻതീമിയ രുഫോപിക്റ്റ എന്ന ഈച്ചയും ആണ് ഇവയെ ഭക്ഷിക്കുന്ന മറ്റ് ജീവികൾ. പക്ഷികൾ, തവളകൾ, കരണ്ടുതിന്നുന്ന ജീവികൾ തുടങ്ങിയ നട്ടെല്ലുള്ള ജന്തുക്കൾ എന്നിവ വെൽവെറ്റ്ബീൻ നിശാശലഭത്തിന്റെ എണ്ണം കുറയ്ക്കുന്നു. വെൽവെറ്റ്ബീൻ ചിത്രശലഭ പുഴുവിന്റെ എണ്ണം കുറയ്ക്കാൻ പകർച്ചരോഗാണുവിനെ ഉപയോഗിക്കുക, ഉദാഹരണത്തിന് ബാസില്ലസ് തുറിഞ്ചിയെന്‍സിസ്‌ എന്ന ബാക്ടീരിയ.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. കീടനാശിനിയുപയോഗിച്ച് തടയുന്ന ചികിത്സ, കീടങ്ങളെ നിയന്ത്രിക്കുന്നതിൽ ഏറ്റവും ഫലപ്രദമായ ഫലങ്ങൾ നൽകുന്നു.

അതിന് എന്താണ് കാരണം

ആന്റികാർസിയ ജെമ്മറ്റലിസ്‌ ഇനത്തിൽ പെട്ട വളർച്ച എത്തിയ നിശാശലഭത്തിന് ചിറകറ്റങ്ങള്‍ തമ്മിലുള്ള അകലം 30-40 മില്ലീമീറ്റർ ആണ്. മുന്നിലെ ചിറകുകൾ ചാരനിറം മുതൽ ഇളം മഞ്ഞനിറം-തവിട്ട് അല്ലെങ്കിൽ കടും ചുവപ്പ് - തവിട്ടുനിറത്തിലായിരിക്കും. പിന്നിലെ ചിറകുകൾ, ഇളം തവിട്ട് നിറവും അതിന്റെ അരികിൽ ഒരു വരിയിൽ ഇളം നിറത്തിലുള്ള പാടുകളുമാണ്. പൂർണ്ണമായി വിപുലീകരിക്കപ്പെടുമ്പോൾ ഇരുഭാഗത്തേയും ചിറകുകളുടെ കുറുകെ ഒരു ഇരുണ്ട കർണ്ണരേഖ വ്യാപിക്കുന്നു. മുട്ടകൾ ചെറുതായി അണ്ഡാകാരവും അവ വിരിയുന്നതിന് തൊട്ട് മുൻപ് വരെ വെളുത്തതുമാണ്. അതിന് ശേഷം അവ പിങ്ക് നിറം ആകുന്നു. അവ ഇലകളുടെ താഴെ ഭാഗത്ത് ഒറ്റയായി ഇടുന്നു. മൂന്നിനും ഏഴിനും ദിവസത്തിനിടയില്‍ മുട്ടകൾ വിരിയുകയും ലാർവ അവ പുറത്തുവന്ന മുട്ടയുടെ തോട് ആഹാരമാക്കുകയും ചെയ്യുന്നു. വെൽവെറ്റ്ബീൻ നിശാശലഭത്തിന്റെ ലാർവകൾ അതിന്റെ പുഴു ഘട്ടങ്ങളിൽ അതിന്റെ നിറത്തിലും അടയാളങ്ങളിലും വളരെ അസ്ഥിരമാണ്. ചെറു പുഴുക്കൾ ചിലപ്പോൾ സോയാബീൻ ലൂപ്പറുകൾ (സുഡോപ്ലൂഷ്യ ഇന്കളുടെൻസ്) ആയി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പൂർണ്ണ വളർച്ച എത്തുന്നതിന് മുൻപുള്ള ഘട്ടത്തിൽ ലാർവ 25 മി.മി നീളത്തിലേക്ക് ചുരുങ്ങുകയും മഹാഗണി ബ്രൗൺ നിറം ആകുകയും ചെയ്യുന്നു. പ്യൂപ്പ ഇളം പച്ച നിറത്തിൽ നിന്ന് തവിട്ടുനിറത്തിലേക്ക് മാറുകയും ഏതാണ്ട് 20 മില്ലീമീറ്റർ നീളം ഉണ്ടാകുകയും ചെയ്യുന്നു. ഇവ മണ്ണിന്റെ ഉപരിതലത്തിനു നേരെ താഴെ കിടക്കുന്നു. വേനൽക്കാലത്ത് ഏകദേശം നാല് ആഴ്ചകളിലായി ജീവിത ചക്രം പൂർത്തിയാകും. താപനില കുറയുമ്പോൾ ജീവിതചക്രം കൂടുതൽ സമയം എടുക്കുന്നു. ഓരോ വർഷവും തലമുറയുടെ എണ്ണം പ്രദേശങ്ങൾക്കിടയിൽ വ്യത്യാസപ്പെടുന്നു.


പ്രതിരോധ നടപടികൾ

  • പൂർവസ്ഥിതി പ്രാപിക്കാൻ കഴിവുള്ള ഇനങ്ങൾ നടുക.
  • നേരത്തെ പാകമാകുന്നതിനായി നേരത്തെ കൃഷി ചെയ്യുക.
  • നിങ്ങളുടെ ചെടികളെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക.
  • കൂടാതെ ഗുരുതരമായ എണ്ണം എത്തുമ്പോൾ രോഗം നിയന്ത്രിക്കാൻ ഉള്ള നടപടികൾ നടപ്പിലാക്കുക.
  • ഫെറോമോൺ കെണി ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക