നെല്ല്

മഞ്ഞ തണ്ട് തുരപ്പന്‍

Scirpophaga incertulas

പ്രാണി

ചുരുക്കത്തിൽ

  • കീടങ്ങൾ തണ്ട് തുരക്കുന്നതുമൂലം നിർജ്ജീവമായ കതിരുകൾ അല്ലെങ്കിൽ നശിച്ച നാമ്പുകൾ.
  • തണ്ടിലും നാമ്പുകളിലും ചെറിയ ദ്വാരങ്ങൾ.
  • കേടുപാടുകൾ സംഭവിച്ച തണ്ടിനുള്ളിൽ വിസർജ്ജ്യങ്ങളും മറ്റ് മലിന വസ്തുക്കളും.
  • ഇലപത്രത്തിൻ്റെ അഗ്രഭാഗത്തിനടുത്തായി മുട്ടകളുടെ അർദ്ധവൃത്താകൃതിയിലുള്ള ഭാഗങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

ചെടിയുടെ ചുവട്ടിലോ അല്ലെങ്കിൽ മധ്യകാണ്ഡത്തിനു നീളെയോ ഉള്ള ആഹരിക്കുന്നതുമൂലമുള്ള കേടുപാടുകൾ കായിക ഘട്ടത്തിൽ നാമ്പുകൾ നശിക്കുന്നതിനും ('ഡെഡ് ഹാർട്ട്'), പ്രതുല്പാദന ഘട്ടത്തിൽ വെളുത്ത നിറയാത്ത കതിരുകൾ ('വെള്ളക്കതിരുകൾ') ഉണ്ടാകുന്നതിനും കാരണമാകുന്നു. വിരിഞ്ഞതിനു ശേഷം, പുഴുക്കൾ ഇലപ്പോള തുരന്ന് തണ്ടിൻ്റെ ആന്തരിക വശം തിന്നുന്നു. ചെറിയ ദ്വാരങ്ങള്‍, വിസർജ്ജ്യങ്ങൾ, മാലിന്യങ്ങള്‍ എന്നിവ കേടുവന്ന കലകളിൽ കാണാന്‍ കഴിയും. ലാർവകൾക്ക് ഒരു ഇടമുട്ടിൽ നിന്നും മറ്റൊന്നിലേക്ക് നീങ്ങാൻ കഴിയും. കായിക ഘട്ടത്തിൽ, ലാർവകൾ ആഹരിക്കുന്നത് ദൃശ്യമാകണമെന്നില്ല, എന്തെന്നാൽ ചെടികൾ അധികം നാമ്പുകൾ ഉത്പാദിപ്പിച്ച് കേടുപാടുകൾ പരിഹരിക്കുന്നു. പക്ഷേ, ചെടികളുടെ ഊർജ്ജനഷ്ടം വിളവിനെ ബാധിച്ചേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

പ്രകൃത്യാലുള്ള ഇരപിടിയന്മാരും പരാന്നഭോജികളും നിരവധിയുണ്ട്, അവയിൽ ഉറുമ്പുകൾ, വണ്ടുകൾ, പുൽച്ചാടികൾ, ഈച്ചകൾ, കടന്നലുകൾ, വിരകൾ, ചാഴികൾ, ഇയർവിഗ്സ്, പക്ഷികൾ, തുമ്പികൾ, ഡാംസെൽ ഈച്ചകൾ, ചിലന്തികൾ എന്നിവ ഉൾപ്പെടുന്നു. നട്ടതിന് 15 ദിവസങ്ങൾക്കുശേഷം തുടങ്ങി, മുട്ടകളിലെ പരാന്നജീവിയായ ട്രൈക്കോഗ്രാമ്മ ജപോനിക്കം (100,000/ഹെക്ടർ) അഞ്ചുമുതൽ ആറുവരെ തവണ തുറന്നുവിടുന്നത് ആസൂത്രണം ചെയ്യാം. ലാർവകളെ ബാധിക്കുന്ന ബാക്ടീരിയയും കുമിളും അടങ്ങിയ ഉൽപ്പന്നങ്ങളുടെ പ്രയോഗം പരിചരണ രീതിയിൽ ഉൾപ്പെടുന്നു (കീടങ്ങൾ തണ്ടിലേക്ക് തുരന്ന് കയറുന്നതിനുമുൻപ്). വേപ്പ് സത്ത്, ബാസിലസ് തുറിൻ‌ജിയെൻസിസ് എന്നിവയും ഇതിനായി ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. തൈച്ചെടികളുടെ വേരുഭാഗം പറിച്ചുനടുന്നതിന് 12-14 വരെ മണിക്കൂര്‍ മുമ്പ് 0.02 % ക്ലോര്‍പൈറിഫോസില്‍ മുക്കിവയ്ക്കുന്നത് (30 ദിവസം വരെയുള്ള സംരക്ഷണം) പ്രതിരോധ പരിചരണം ആണ്. കീടങ്ങളുടെ പെരുപ്പം നിശ്ചിത പരിധി കടന്നാൽ (25-30 ആൺ ശലഭങ്ങൾ/കെണി/ആഴ്ച) ഫിപ്രോനിൽ, ക്ലോര്‍പൈറിഫോസ് അല്ലെങ്കിൽ ക്ലോറാൻട്രാനിപ്രോൾ എന്നിവ അടിസ്ഥാനമാക്കിയ കീടനാശിനികൾ തരിരൂപത്തിലോ ദ്രവരൂപത്തിലോ പ്രയോഗിക്കുക.

അതിന് എന്താണ് കാരണം

ആഴമുള്ള വെള്ളത്തിൽ വളരുന്ന നെല്ലിലെ കീടമായ സിർപ്പോഫാഗ ഇൻസേർട്ടുലസ് എന്ന മഞ്ഞ തണ്ട് തുരപ്പൻ്റെ ലാർവകളാണ് കേടുപാടുകൾക്ക് കാരണം. തുടര്‍ച്ചയായി വെള്ളം കെട്ടിനിൽക്കുന്ന പരിസ്ഥിതികളിൽ ചെടികളിലോ അല്ലെങ്കിൽ ഇല അവശിഷ്ടങ്ങളിലോ ഇതിനെ കാണാൻ കഴിയും. ഇളം ലാർവകൾ ഇലകളുടെ ഒരുഭാഗം അവയുടെ ശരീരത്തിനുചുറ്റും മടക്കിവച്ച് ചെടിയിൽ നിന്നും സ്വയം വേര്‍പെട്ട് ജലോപരിതലത്തിലേക്ക് വീഴുന്നു. അവ പിന്നെ പുതിയ ചെടിയുടെ ചുവട്ടിൽ എത്തിച്ചേർന്ന് തണ്ടിലേക്ക് തുരന്നു കയറുകയും ചെയ്യും. നൈട്രജന്‍ കൂടുതലുള്ള കൃഷിയിടങ്ങള്‍ ഇവയ്ക്ക് വളരെ അനുകൂലമാണ്. കാലേക്കൂട്ടി നടീല്‍ കഴിഞ്ഞ കൃഷിയിടങ്ങളിൽ ഇവ പെരുകുന്നതിനാൽ, കാർഷിക സീസണിൽ വൈകി നടുന്ന കൃഷിയിടങ്ങളും കീടങ്ങൾക്ക് അനുകൂലമാണ്. ഒരു താരതമ്യം എന്ന നിലയിൽ, കാലേക്കൂട്ടി വിതച്ച കൃഷിയിടങ്ങളിൽ ഈ കീടങ്ങൾ ഏകദേശം 20% വിളവ് നഷ്ടത്തിന് കാരണമാകുമ്പോൾ വൈകി വിതച്ച ചെടികളിൽ 80% വിളവുനഷ്ടം ഉണ്ടാക്കുന്നു.


പ്രതിരോധ നടപടികൾ

  • കീടങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക (ഉദാ: TKM 6, IR 20, IR 36).
  • സാരമായ നാശനഷ്ടം ഒഴിവാക്കാൻ നേരത്തെ നടുക.
  • പരിസരത്തുള്ള കർഷകർ നടുന്ന സമയത്തുതന്നെ നടുക.
  • പറിച്ചുനടുന്നതിനുമുൻപ്, ഇലകളുടെ മുകൾഭാഗം മുറിച്ച് മുട്ടകൾ വ്യാപിക്കുന്നത് തടയുക.
  • വളരെ അടുത്തടുത്തായി തൈച്ചെടികൾ നടുന്നത് ഒഴിവാക്കുക.
  • വിതനിലവും കൃഷിയിടവും പതിവായി നിരീക്ഷിക്കുക.
  • പറിച്ചുനട്ട് 15 ദിവസങ്ങൾക്കുശേഷം ഫിറമോൺ കെണികൾ അല്ലെങ്കിൽ കീടങ്ങളെ കൂട്ടത്തോടെ പിടിക്കുന്നതിനുള്ള കെണികൾ ഉപയോഗിക്കുക (യഥാക്രമം 3/ ഏക്കർ അല്ലെങ്കിൽ 8/ഏക്കർ).
  • പറിച്ചുനട്ട തീയതിക്ക് 25, 46, 57 ദിവസങ്ങൾക്ക് ശേഷം മാറ്റിസ്ഥാപിക്കുക.
  • വിതനിലത്തും പറിച്ചുനടുന്ന സമയത്തും കാണുന്ന മുട്ടകള്‍ കരകൃതമായി എടുത്തു മാറ്റി നശിപ്പിക്കുക.
  • കൃഷിയിടത്തിലും പരിസരത്തുമുള്ള കളകളും സ്വയം മുളച്ചുവരുന്ന ചെടികളും നിയന്ത്രിക്കുക.
  • ബന്ധിക്കപ്പെട്ട ചെടികൾ പറിച്ചുമാറ്റി നശിപ്പിക്കുക.
  • നൈട്രജൻ രാസവളങ്ങളും ജൈവവളങ്ങളും മിതമായി ഉപയോഗിക്കുക.
  • കാർഷിക സീസണിൽ നൈട്രജൻ മേൽവളമായി പ്രയോഗിക്കുക.
  • കീടങ്ങളുടെ മുട്ടകൾ നശിപ്പിക്കുന്നതിനായി ഇടവിട്ട് കൃഷിയിടത്തിൽ വെള്ളത്തിൻ്റെ നില ഉയർത്തുക.
  • കീടങ്ങളോട് പൊരുതുന്നതിന് വ്യാപകമായ ശ്രേണിയിലുള്ള പ്രാണികളെ നശിപ്പിക്കുന്ന കീടനാശിനികൾ ഉപയോഗിക്കരുത്.
  • വിളകളുടെ വിളവെടുപ്പ് തറനിരപ്പിനോട് ചേര്‍ന്ന് ചെയ്യുക, ഇതുമൂലം കുറ്റികളിലുള്ള ലാർവകളെ നീക്കംചെയ്യാം.
  • വിളവെടുപ്പിനു ശേഷം ചെടിയുടെ കുറ്റികളും അവശിഷ്ടങ്ങളും നീക്കം ചെയ്‌ത്‌ നശിപ്പിക്കുക.
  • വിളവെടുപ്പിനുശേഷം ഉഴുതു മറിച്ചും കൃഷിയിടത്തിൽ വെള്ളം കെട്ടി നിർത്തിയും ബാക്കിയുള്ള ലാർവകളെ നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക