കരിമ്പ്

കരിമ്പിലെ വെള്ളപ്പുഴു

Lepidiota stigma

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • വേരുകള്‍ തിന്നു തീര്‍ക്കുന്നത് മൂലമുള്ള കേടുപാടുകള്‍ പോഷകക്കുറവിലേക്കും ജലവിതരണക്കുറവിലേയ്ക്കും നയിക്കുന്നു.
  • കാലം പോകെ ഇലകള്‍ തവിട്ടു നിറവും പാകമായി വരുന്ന തണ്ടുകള്‍ വഷളാകുകയും ചെയ്യുന്നു.
  • മോശമായ കാലാവസ്ഥയില്‍ ചെടികള്‍ ഒടിഞ്ഞു വീണേക്കാം.
  • കരിമ്പിന്‍ തണ്ടുകളിലൂടെ ലാര്‍വകള്‍ തുരങ്കമുണ്ടാക്കിയേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

3 വിളകൾ

കരിമ്പ്

ലക്ഷണങ്ങൾ

ലാര്‍വകള്‍ കരിമ്പിന്റെ വേരുകള്‍ തിന്നുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നത് മൂലം ചെടിയുടെ മൊത്തം ദൃഢതയും ജലവിതരണവും കുറയുന്നു. ലക്ഷണങ്ങള്‍ വരള്‍ച്ച മൂലമുള്ള കേടുപാടുമായി സാമ്യമുള്ളവയാണ്, അതായത് തുടക്കത്തിലെ മഞ്ഞളിപ്പും ഇല കൊഴിയലും. പിന്നീട്, ഇലകള്‍ തവിട്ടു നിറമാകുകയും മുതിരുന്ന തണ്ടുകള്‍ വഷളാകുകയും ചെയ്യുന്നു. ഗുരുതരമാകുന്ന സാഹചര്യത്തില്‍ അട്ടകള്‍ വേരുകള്‍ മുഴുവന്‍ തിന്നു തീര്‍ത്ത് മോശമായ കാലാവസ്ഥയിലോ അതിന്റെ തന്നെ ഭാരം താങ്ങാന്‍ കഴിയാതെയോ മറിഞ്ഞു വീഴുന്നു. ചില സാഹചര്യങ്ങളില്‍ ലാര്‍വ കരിമ്പിന്‍ തണ്ടുകളിലേക്ക് തുരങ്കം നിര്‍മ്മിക്കുന്നതും കാണാം. കരിമ്പ് വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ ഗുരുതരമായ ആക്രമണം ഉണ്ടായാല്‍ ചെടികള്‍ മാറ്റി നടേണ്ടത് അത്യാവശ്യമാണ്.

Recommendations

ജൈവ നിയന്ത്രണം

വണ്ടുകളെ ആകര്‍ഷിക്കാന്‍ കെണിവിളകള്‍ ഉപയോഗിക്കാം, ഇത് സമീപത്തെ കരിമ്പിന്‍ കൃഷിയിടങ്ങളിലെ വെള്ളട്ടയുടെ ആക്രമണം കുറയ്കാന്‍ വളരെ ഫലപ്രദമാണ്. ജയന്തി(സെസ്ബെനിയ സെസ്ബന്‍), തുരി(സെസ്ബെനിയ ഗ്രാന്‍ഡ്‌ഫ്ലോറ), അക്കേഷ്യ റ്റൊമേന്റ്റൊസ), വാളന്‍പുളി, ജങ്ക്കോള്‍( പിതിസെലോബിയം ജിറിംഗ), കശുമാവ് (അനകാര്‍ഡിയം ഓച്ചിഡെന്റാലെ) എന്നിവ ഉപയോഗിക്കാം. മോശമായ മണ്ണിലും വളരുമെന്നതിനാലും അണ്ടിപ്പരിപ്പ് ഉൽപാദിപ്പിക്കുന്നതിനാലും കശുമാവാണ് ഏറ്റവും ഉത്തമം. ബ്യൂവേരിയ എസ് പി പി അടങ്ങിയ ജൈവ കീടനാശിനികള്‍ ആക്രമണം നിയന്ത്രിക്കാന്‍ പരീക്ഷിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. മണ്ണില്‍ പ്രയോഗിക്കുന്ന കീടനാശിനികള്‍ ഉപയോഗിച്ചാണ് സാധാരണ രാസ നിയന്ത്രണം നടത്തുന്നത്. ക്ലോറോപൈറിഫോസ് അല്ലെങ്കില്‍ ക്ലോറോപൈറിഫോസ് -മീഥൈല്‍ അടങ്ങിയ സാവധാനം മുക്തമാകുന്നയിനം മണ്ണില്‍ പ്രയോഗിക്കുന്ന കീടനാശിനികള്‍ നടീലിനു മുമ്പായി വേര് പടരുന്ന മേഖലയില്‍ പ്രയോഗിക്കുന്നത് ഈ വെള്ളപ്പുഴുക്കള്‍ക്കെതിരെ ഫലപ്രദമാണ്. എന്തായാലും, മുന്‍കാല കുറ്റികളില്‍ നിന്നും മുളച്ചു വരുന്ന കൃഷിയിടങ്ങളില്‍ ഈ പ്രയോഗം സാദ്ധ്യമല്ല.

അതിന് എന്താണ് കാരണം

പലയിനം വണ്ടുകളുടെ അട്ടകള്‍ മൂലം കേടുപാടുകള്‍ ഉണ്ടായേക്കാം, പക്ഷേ അവയില്‍ ഏറ്റവും പ്രധാന്യമുള്ളയിനം ലെപിഡിയൊറ്റ സ്റ്റിഗ്മയാണ്. ഫിലോഫെഗ ഹെലരി, പച്ച്നെസ നിക്കൊബാരിക്ക, ലൂക്കോഫലിസ് എസ് പി പി, സിലോഫിലസ് എസ് പി പി എന്നിവ പോലെയുള്ള മറ്റിനങ്ങളേയും കണ്ടെത്താന്‍ കഴിഞ്ഞേക്കാം. ലാര്‍വകള്‍ക്ക് സവിശേഷമായ കൊഴുത്ത വെള്ള നിറവും 'C' ആകൃതിയിലൂടെ ലാര്‍വകളെ തിരിച്ചറിയാം. മുതിരവേ ഇവ കൂടുതല്‍ ആക്രമകാരികളായി ശ്രദ്ധിച്ചില്ല എങ്കില്‍ ഗുരുതരമായ കേടുപാടുകള്‍ക്ക് കാരണമാകും. വെള്ളട്ട മൂലമുണ്ടാകുന്ന കേടുപാടുകള്‍ അവയുടെ ഘട്ടം, എണ്ണം, ആക്രമണ സമയത്തെ കരിമ്പിന്റെ വളര്‍ച്ചാ ഘട്ടം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. മുതിര്‍ന്ന കരിമ്പിലെ ആക്രമണം വിളവു നഷ്ടത്തിലേക്ക് നയിക്കും.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍ കൂടുതല്‍ പ്രതിരോധശക്തിയുള്ള ഇനങ്ങള്‍ നടുക.
  • വെള്ളട്ടയുടെ വണ്ടുകളുടെ ലക്ഷണങ്ങള്‍ക്കായി പതിവായി കൃഷിയിടം നിരീക്ഷിക്കുക.
  • എണ്ണം നിര്‍ണ്ണയിക്കാനും കൂട്ടമായി പിടികൂടാനും കെണികള്‍ ഉപയോഗിക്കുക.
  • അല്ലെങ്കില്‍ വണ്ടുകളെയും അട്ടകളെയും ലളിതമായി കൈകളാല്‍ നീക്കം ചെയ്യാം.
  • ഇതര മാര്‍ഗ്ഗമായി ചെടികള്‍ കുലുക്കി ഒരു തുണിയില്‍ അവയെ ശേഖരിക്കാം.
  • കെണി മരങ്ങള്‍ ഉപയോഗിച്ച് മുതിര്‍ന്നവയെ ആകര്‍ഷിക്കുകയും കൈകളാല്‍ പിടികൂടുകയും ചെയ്യാം.
  • കളിമണ്ണില്‍ കരിമ്പ് കൃഷി ഒഴിവാക്കണം.
  • ശരിയായ സന്തുലിതമായ വള പ്രയോഗത്തിലൂടെ മണ്ണിന്റെ ഫലപുഷ്ടി ഉറപ്പു വരുത്തണം.
  • മിത്ര കീടങ്ങളെ നശിപ്പിക്കുന്ന പലയിനം കീടങ്ങളെ ഒരുമിച്ചു നശിപ്പിക്കുന്നയിനം കീടനാശിനികള്‍ ഉപയോഗിക്കരുത്.
  • അട്ടകളെ ഇരപിടിയന്മാര്‍ക്ക് തുറന്നു കാണിക്കാനും അവശിഷ്ടങ്ങളുടെ അഴുകള്‍ സുഗമമാക്കാനും ആഴത്തില്‍ ഉഴുതു മറിക്കണം.
  • ഇതര മാര്‍ഗ്ഗമായി വിളവെടുപ്പിനു ശേഷം അവശിഷ്ടങ്ങളും കുറ്റികളും നീക്കം ചെയ്ത് കത്തിച്ചു കളയണം.
  • പയര്‍ വര്‍ഗ്ഗങ്ങള്‍ പോലെയുള്ള രോഗ സാദ്ധ്യതയില്ലാത്ത വിളകള്‍ ഉപയോഗിച്ച് മാറ്റകൃഷി നടത്തുക.
  • അട്ടകളുടെ ജീവിതചക്രം തകര്‍ക്കുന്നതിനു വിളവെടുപ്പിനു ശേഷം കൃഷിയിടം ഏതാനും ആഴ്ചകള്‍ തരിശിടണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക