Chilo infuscatellus
പ്രാണി
വെളുത്ത പരന്ന മുട്ടകള്‍ 3 മുതല്‍ 5 വരെയുള്ള നിരകളായി 60 മുട്ടകള്‍ വരെയുള്ള കൂട്ടമായി ഇലപ്പോളകളുടെ താഴ്ഭാഗത്ത് കാണാന്‍ കഴിയും. കുഞ്ഞു ലാര്‍വകള്‍ ഇലകളില്‍ ചെറിയ ദ്വാരങ്ങള്‍ ഉണ്ടാക്കുന്നു, പ്രത്യേകിച്ചും ഇലപ്പോളകളില്‍. മുതിര്‍ന്ന ലാര്‍വകള്‍ തണ്ടുകളുടെ ചുവട്ടില്‍ ദ്വാരങ്ങള്‍ തുരന്ന് ചെടിയില്‍ പ്രവേശിച്ച് മൃദുവായ ആന്തരിക കോശങ്ങള്‍ ഭക്ഷിച്ച് ചെടികളില്‍ ഡെഡ് ഹാര്‍ട്ടിന് ഹേതുവാകുന്നു. കേടുവന്ന ചെടിയിലെ ഇലകളുടെ കേന്ദ്ര പുഷ്പമണ്ഡലവും ഉണങ്ങിയേക്കാം. രോഗം ബാധിച്ച കോശങ്ങള്‍ ഒരു ദുര്‍ഗന്ധം വമിപ്പിക്കുന്നു. കൂമ്പ് തുരപ്പന്‍ ഒരു ഇടമുട്ട് തുരപ്പനായി പ്രവര്‍ത്തിക്കുന്നു.
മുട്ട തിന്നുന്ന പരഭോജിയായ ട്രൈക്കോഗ്രാമ ചിലോനിസ് ഏഴു മുതല്‍ ഒമ്പത് വരെ ദിവസത്തെ ഇടവേളയില്‍, നടുന്ന ആദ്യ മാസം മുതല്‍ വിളവെടുപ്പിനു ഒരു മാസം മുമ്പ് വരെ തുറന്നു വിടുക. പെണ്‍ സ്റ്റര്‍മയോപ്സിസ് ഇന്‍ഫെറന്‍സിനെ നടീലിനു ശേഷം 30 മുതല്‍ 45 ദിവസം വരെ തുറന്നു വിടുക. മറ്റൊരു വിധത്തില്‍ കരിമ്പിലെ കൂമ്പ് തുരപ്പൻ്റെ ഗ്രാനുലോസിസ് വൈറസ് എട്ടു മുതല്‍ പത്തു വരെ വൈറസിന് ഒരു മില്ലിലിറ്റര്‍ എന്ന കണക്കില്‍ വളര്‍ച്ചയുടെ 30, 45, 60 ദിവസങ്ങളില്‍ പ്രയോഗിക്കാം. ഈ വൈറസ് പ്രയോഗിക്കുന്നത്, വൈകുന്നേരം ജലസേചനം നടത്തിയതിനു തൊട്ടു പിന്നാലെയാകണം.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കുമിള്‍ നാശിനികള്‍ ആവശ്യമെങ്കില്‍, ക്ലോറന്‍ട്രാനിലിപ്രോള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ തളിക്കുക. നടുമ്പോഴും വളര്‍ച്ചാ ഘട്ടത്തിലും തരി രൂപത്തിലുള്ള കീടനാശിനികളുടെ പ്രയോഗവും രോഗബാധ കുറയ്ക്കും.
1-3 വരെ മാസം പ്രായമായ വിളകള്‍ക്ക് ഉയര്‍ന്ന രോഗ സാധ്യതയാണ്. പെൺ ശലഭങ്ങൾ വെളുത്ത പരന്ന മുട്ടകള്‍ മൂന്നു മുതല്‍ അഞ്ചു വരെയുള്ള നിരയായി 60 എണ്ണം വരെയുള്ള കൂട്ടമായി ഇലപ്പോളകളുടെ അടിഭാഗത്ത് ഇടുന്നു. ലാര്‍വകള്‍ ഒന്ന് മുതല്‍ ആറു ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടകള്‍ വിരിഞ്ഞു പുറത്തു വന്ന്, ചിന്നിച്ചിതറി തണ്ടില്‍ പ്രവേശിച്ചു തറനിരപ്പിനു തൊട്ടു മുകളിലായി ദ്വാരമുണ്ടാക്കുന്നു. ലാര്‍വകള്‍ മറ്റുള്ളവയിലേക്ക് കുടിയേറുകയും സമാനമായി നിരവധി കൂമ്പുകള്‍ ആക്രമിക്കുകയും ചെയ്യുന്നു. ഇവ 25 മുതല്‍ 30 വരെ ദിവസങ്ങളില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തി തണ്ടിനുള്ളില്‍ പ്യൂപ്പ അവസ്ഥയിലാകും. മുതിര്‍ന്ന ഒരു നിശാശലഭം ആറു മുതല്‍ എട്ട് വരെ ദിവത്തിനുള്ളില്‍ പുറത്തു വരും. 35 മുതല്‍ 40 ദിവസത്തിനുള്ളില്‍ ഇവയുടെ ജീവിത ചക്രം പൂര്‍ത്തിയാകും.