ബീൻ

പയറിലെ ഇലചുരുട്ടിപ്പുഴു

Urbanus proteus

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ വളർച്ചയിൽ തകരാറ്.
  • ചുരുണ്ട ഇലകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ബീൻ

ലക്ഷണങ്ങൾ

പയറിലെ ഇലചുരുട്ടിപ്പുഴുവിലെ പുഴു ഇല കൊഴിക്കുന്നവയാണ്. അവ ഇലകളുടെ അറ്റത്ത് ഒരു ത്രികോണ൦ പോലുള്ള തുണ്ട് മുറിച്ചുമാറ്റി അത് മടക്കി അതിന്‍റെ അകത്ത് താമസിക്കുന്നു. അവയുടെ താമസ്ഥലത്തിന് ചുറ്റും നൂല് കൊണ്ട് ചുറ്റുകയും, എന്നിട്ട് രാത്രിയില്‍ ഇല തിന്നാനായി പോകുകയും ചെയ്യുന്നു.

Recommendations

ജൈവ നിയന്ത്രണം

വ്യാപനത്തിന്‍റെ പരിധി കടന്നാൽ ചെടികൾക്ക് കേടുപാടുകൾ ഉണ്ടാക്കിയേക്കാം. പയറിലെ ഇലചുരുട്ടിപ്പുഴുവിനെ ചില പ്രത്യേക ഈച്ചകളും സ്റ്റിങ്ക് വണ്ടുകളും ആഹാരമാക്കും. ഉദാഹരണമായി പോളിസ്റ്റസ് എസ്.പി.പി വണ്ട്, യൂത്തൈറൈഞ്ചസ് ഫ്ലോറിഡാനസ് സ്റ്റിങ്ക് ബഗ്സ് എന്നിവ . പൈരെന്ത്രിസ് ലായനികൾ സ്പ്രേ ചെയ്യുന്നത് പയറിലെ ഇലചുരുട്ടിപ്പുഴുവിന് എതിരെ ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. ഇലചുരുട്ടിപ്പുഴുവിനെ നിയന്ത്രിക്കാൻ വേണ്ടി കീടനാശിനികൾ ഇലകളിൽ പ്രയോഗിക്കുക. വൈകിയുള്ള പയർ കൃഷികളിൽ മാത്രമാണ് ഇത് ആവശ്യമുള്ളത്. പൈറെത്രോയിഡ്സ് അടങ്ങിയ ലായിനികൾ പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കും.

അതിന് എന്താണ് കാരണം

ആതിഥേയ സസ്യത്തിന്‍റെ ഇലകളുടെ താഴെ പെൺവർഗ്ഗത്തിൽ പെട്ടവ 20 മുട്ടകൾ (സാധാരണയായി 2 -6 എന്ന ഗണത്തിൽ ) വരെ ഇടുന്നു. മുട്ടകൾ കട്ടിയുള്ള വെള്ള നിറം മുതൽ നീലയോടെയുള്ള പച്ച നിറത്തോടെ അർദ്ധവൃത്താകൃതിയിൽ 1 മില്ലി മീറ്റര്‍ വ്യാസമുള്ളവയാണ്. മുട്ടയുടെ ഉള്ളിലുള്ള ലാര്‍വക്ക് പിന്‍ഭാഗത്ത് കറുത്ത നിറത്തോടെയും അരികിൽ ഓരോ ഭാഗത്തും മഞ്ഞ വരകളും ഉണ്ട്. തലഭാഗം തവിട്ട് അല്ലെങ്കിൽ കറുപ്പ് നിറത്തോടെയാണ്. അവയുടെ തലയുടെ ഓരോ ഭാഗത്തും ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ പുള്ളികളും കാണാം. ചിത്രശലഭങ്ങളുടെ വാസസ്ഥലം എന്നാൽ കുറ്റിച്ചെടികളുള്ള തോട്ടങ്ങളും വനപ്രദേശവും ഉൾപ്പെടുന്നു. അവരുടെ വ്യാപനം താപനിലക്ക് വിധേയമായിട്ടാണ്. അവ ഉയർന്ന സ്ഥലങ്ങളിലോ സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയര്‍ന്നോ കാണപ്പെടാറില്ല. കാരണം തണുത്ത അന്തരീക്ഷത്തില്‍ ദീര്‍ഘകാലം നിലനില്‍ക്കാനാവില്ല.


പ്രതിരോധ നടപടികൾ

  • നിങ്ങളുടെ കൃഷിയിടം സ്ഥിരമായി നിരീക്ഷിച്ച് മടങ്ങിയ ത്രികോണാകൃതിയിലുള്ള ഇലയുടെ അറ്റങ്ങൾ പരിശോധിക്കുക.
  • രോഗബാധിത ഇലകൾ അല്ലെങ്കിൽ ചെടിയുടെ ഭാഗം നീക്കം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക