Diabrotica spp.
പ്രാണി
മുതിർന്ന കീടങ്ങൾ പ്രധാനമായും ഇലകള്‍ പൂക്കൾ എന്നിവ ആഹരിച്ച് പരാഗണം ധാന്യം/വിത്തറ/ ഫലങ്ങളുടെ വികസനം എന്നിവ തടസപ്പെടുത്തുന്നു. ലാര്‍വകൾ വേരുകൾ, കാണ്ഡം എന്നിവ ആഹരിച്ച് മണ്ണിൽ നിന്നും ജലം, പോഷകങ്ങൾ എന്നിവ ആഗിരണം ചെയ്യാനുള്ള ചെടിയുടെ കഴിവ് കുറയ്ക്കുകയും ചെയ്യുന്നു. വേരിന്‍റെ അഗ്രഭാഗം ചെടിയുടെ ചുവടുഭാഗത്തേക്ക് ഇറങ്ങുകയോ അല്ലെങ്കിൽ തവിട്ടു നിറത്തിൽ തുരങ്കങ്ങളോടെ ദൃശ്യമാകുകയോ ചെയ്യും. വരൾച്ചയും പോഷകക്കുറവുമാണ് ഇതിന്‍റെ ലക്ഷണങ്ങൾ. ചെടികളുടെ വളർച്ചയുടെ പിന്നീടുള്ള ഘട്ടങ്ങളിൽ വേരുകൾക്കുണ്ടാകുന്ന കേടുപാടുകൾ തണ്ടുകളെ ദുർബലപ്പെടുത്തി ചെടി മറിഞ്ഞുവീഴുന്നതിന് കാരണമാകുന്നു. ലാർവകളാൽ ഉണ്ടാകുന്ന കേടുപാടുകൾ അവസരം കാത്തിരിക്കുന്ന രോഗാണുക്കൾക്ക് അനുകൂലമാണ്. മാത്രമല്ല, ഡയബ്രോട്ടികയുടെ ചില വർഗ്ഗങ്ങൾ ചോളത്തിലെ ക്ലോറോട്ടിക്ക് മോട്ടിൽ വൈറസ്, ബാക്ടീരിയൽ വാട്ടത്തിനു കാരണമാകുന്ന ബാക്ടീരിയകൾ എന്നിവയുടെ രോഗാണുവാഹകരാണ്. ഇത് കൂടുതൽ വിളവ് നഷ്ടത്തിന് കാരണമാകും.
കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ വിവിധതരം വിരകൾ, ഇരപിടിയന്മാർ (പ്രാണികൾ, ചാഴികൾ), പരാന്നഭോജി ഈച്ചകള്‍, കടന്നല്‍ തുടങ്ങിയവ ഉപയോഗപ്പെടുത്താം. ഉദാഹരണത്തിന്, വെള്ളരി വണ്ടുകളുടെ പെരുപ്പം കൂടുതലല്ലെങ്കിൽ സെലറ്റോറിയ ഡയോബ്രോട്ടിക്ക എന്ന ടാക്കിനിഡ് ഈച്ചയെ അവതരിപ്പിക്കാം. ബ്യൂവേറിയ ബാസിയാന, മെറ്റാർഹൈസിയവും അനിസോപ്ലിയെ എന്നീ കുമിളുകളും സ്വാഭാവികമായി ഡയോബ്രോട്ടിക്കയുടെ ചില ഇനങ്ങളെ ആക്രമിക്കുന്നു.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. വെള്ളരി വണ്ടുകളുടെ പെരുപ്പം നിയന്ത്രിക്കുന്നതിന് സാധാരണയായി കീടനാശിനികൾ ഉപയോഗിച്ച് പരിചരിക്കാം. അസെറ്റമിപ്രൈഡ് അല്ലെങ്കിൽ ഫെൻഡ്രോപത്രിൻ ഉൾപ്പെടുന്ന ഗ്രൂപ്പിലെ കീടനാശിനികൾ മാത്രമേ വണ്ടുകളുടെ വലിയ പെരുപ്പം നിയന്ത്രിക്കുവാൻ പ്രയോഗിക്കാവൂ, പക്ഷേ പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി കണക്കിലെടുത്താകണം പ്രയോഗം. പൈറെത്രോയിഡുകൾ ഉപയോഗിച്ചുള്ള മണ്ണ് പരിചരണരീതിയും മറ്റൊരു ഉപാധിയാണ്.
അമര, ചോളം തുടങ്ങി നിരവധി കാർഷിക വിളകളില്‍ ആക്രമണം നടത്തുന്ന ഉപദ്രവകാരികളായ കീടങ്ങളുടെ ഒരു കൂട്ടമാണ് ഡയബ്രോട്ടിക വർഗ്ഗം. വെള്ളരി വണ്ടുകൾക്ക് സാധാരണയായി മഞ്ഞ-പച്ച നിറമാണ്. അവയുടെ ആകൃതി അനുസരിച്ച് അവയെ രണ്ടായി തിരിച്ചിരിക്കുന്നു. ആദ്യത്തെ ഗ്രൂപ്പിലെ കീടങ്ങളുടെ പിൻവശത്തിനു താഴെയായി മൂന്ന് കറുത്ത വരകൾ ഉണ്ട്, എന്നാൽ രണ്ടാം ഗ്രൂപ്പിലുള്ളവക്ക് പിന്നിൽ പന്ത്രണ്ട് കറുത്ത പാടുകൾ ഉണ്ട്. മുതിർന്നവ ചുറ്റുമുള്ള പ്രദേശങ്ങളിൽ തണുപ്പുകാലം അതിജീവിക്കുന്നു കൂടാതെ താപനില ഉയർന്നുതുടങ്ങുന്ന വസന്തകാലത്തിൻ്റെ മധ്യത്തിൽ സജീവമാകുകയും ചെയ്യുന്നു. പെൺവർഗ്ഗം അവയുടെ ആതിഥേയ വിളകളുടെ സമീപമുള്ള മണ്ണിലെ വിള്ളലുകളിൽ മുട്ടകൾ കൂട്ടത്തോടെ നിക്ഷേപിക്കുന്നു. ലാർവകള്‍ ആദ്യം വേരുകളാണ് ആഹരിക്കുന്നത്, പിന്നീട് മണ്ണിനു മുകളിലുള്ള ഭാഗങ്ങളും, അതേസമയം മുതിർന്നവ ഇലകള്‍, പരാഗരേണുക്കൾ, പൂക്കള്‍ എന്നിവ ആഹരിക്കുന്നു. പരിസ്ഥിതി വ്യവസ്ഥകളെ ആശ്രയിച്ച് മുട്ട വിരിഞ്ഞ് പൂർണ്ണ വളര്‍ച്ചയെത്താൻ ഏകദേശം ഒരു മാസം സമയമെടുക്കും. താപനില ഉയരുന്നതിനനുസരിച്ച്, ഇവയുടെ വളർച്ച കുറയുന്നു. വെള്ളരി വണ്ടുകള്‍ നല്ല ജലലഭ്യതയുള്ള നനഞ്ഞ പ്രദേശങ്ങൾ ഇഷ്ടപ്പെടുന്നു മാത്രമല്ല ചൂട് അവയുടെ ജീവിതം ദുഷ്കരമാക്കുന്നു.