കരിമ്പ്

കരിമ്പ് തുരപ്പന്‍

Diatraea saccharalis

പ്രാണി

ചുരുക്കത്തിൽ

  • കരിമ്പിന്റെ തണ്ടിലെ കോശങ്ങളാണ് കരിമ്പ് തുരപ്പന്‍ തിന്നു തീര്‍ക്കുന്നത്.
  • ദ്വാരങ്ങള്‍ ചെടിയുടെ എല്ലാ ഭാഗങ്ങളിലും കണ്ടെത്താന്‍ കഴിയും.
  • മുതിര്‍ന്ന ചെടികള്‍ കടപുഴകി വീഴുകയോ പെട്ടന്ന് ഒടിഞ്ഞു പോകുകയോ ചെയ്തേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


കരിമ്പ്

ലക്ഷണങ്ങൾ

"പിന്‍ഹോള്‍" തീറ്റയിലൂടെ കേടുപാടും ദ്വാരങ്ങളും തണ്ടുകളില്‍ ഉണ്ടാക്കുന്നത് ലാര്‍വകളാണ്. ഇളം ചെടികളില്‍ ആന്തരിക കോശവും തണ്ടും തിന്നുന്നു, ഈ ലക്ഷണത്തിന് ഡെഡ് ഹാര്‍ട്ട് എന്ന് പറയും. മുതിര്‍ന്ന ചെടികളില്‍ ചെറിയ ലാര്‍വകള്‍ ഇലപ്പോളകളിലേക്കും ഇലകള്‍ തണ്ടുമായി ചേരുന്ന ഭാഗത്തും സ്വയം തുരന്നു ചെല്ലും. ലാര്‍വ വളരും തോറും അവ തണ്ടിനുള്ളിലേക്ക് തുരങ്കം നിര്‍മ്മിക്കും. ഗുരുതരമായി പരിക്കേറ്റ ചെടികള്‍ തളര്‍ച്ചയോടെ വളര്‍ന്നു മുരടിക്കുകയും കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ തല്‍ഫലമായി കടപുഴകി വീഴുകയോ ഒടിയുകയോ ചെയ്യും. ദ്വാരങ്ങള്‍ ചെടിയുടെ എല്ലാ ഭാഗത്തും കാണപ്പെടുകയും വിളവും സത്തിന്റെ ഗുണമേന്മയും കുറയുകയും ചെയ്യും.

ശുപാർശകൾ

ജൈവ നിയന്ത്രണം

25.6°C ചൂടുള്ള വെള്ളത്തില്‍ നടാനുള്ള കരിമ്പിന്‍ തണ്ടുകള്‍ 72 മണിക്കൂര്‍ മുക്കി വയ്ക്കുന്നത് ഏറ്റവും കുറഞ്ഞത്‌ 27-100% വരെ തുരപ്പന്‍ മുട്ടകളെ നശിപ്പിച്ചേക്കാം. ഈ ചികിത്സയെ തുടര്‍ന്ന് മുളപൊട്ടല്‍ തടസപ്പെടുന്നില്ല, കുതിര്‍ത്ത കരിമ്പിന്‍ തണ്ടുകള്‍ മികച്ച തൈകള്‍ ഉത്പാദിപ്പിക്കും. ഡി. സാക്കരലിസ് പെരുപ്പം നിരവധി പരാന്നഭോജികളാലും ഇരപിടിയന്‍മാരാലും നിയന്ത്രിക്കാന്‍ കഴിയും. ഉറുമ്പുകളെ ഉപയോഗിക്കുക, പ്രത്യേകിച്ച്ചുവന്ന തീയുറുമ്പുകളെ. ട്രൈക്കോഗ്രമ പരഭോജി കടന്നലിനെയും മുട്ടകളുടെ പെരുപ്പം നിയന്ത്രിക്കാന്‍ ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. സാമ്പത്തിക നഷ്ടത്തിനു കാരണമാകും വിധം പെരുപ്പം വലുതാണോ എന്ന് പരിശോധിക്കാന്‍ കൃഷിയിടങ്ങള്‍ നിരീക്ഷിക്കുക. മുതിര്‍ന്ന ലാര്‍വകള്‍ തണ്ടുകള്‍ തുരക്കുന്നത് തടയാന്‍ ക്ലോറന്‍റാലിനിപ്രോള്‍, ഫ്ലൂബെന്‍ഡിമൈഡ് എന്നിവ അടങ്ങിയ കുമിള്‍ നാശിനികളോ വളര്‍ച്ചാ നിയന്ത്രണ മാര്‍ഗ്ഗങ്ങളോ പ്രയോഗിക്കുക.

അതിന് എന്താണ് കാരണം

ഇവയുടെ ജീവിതചക്രത്തിന്റെ കാലം തീരുമാനിക്കുന്നത് താപനിലയാണ്. ലാര്‍വയ്ക്ക് വളരുന്നതിന് സാധാരണ ഊഷ്മളമായ കാലാവസ്ഥയില്‍ 25 മുതല്‍ 30 വരെ ദിവസവമാണ്. തണുത്ത കാലാവസ്ഥയില്‍ സാധാരണയായി ഏകദേശം 5 ദിവസങ്ങള്‍ കൂടുതല്‍ വേണ്ടിവരും. കനത്ത മഴയും തണുപ്പു കാലത്തെ താഴ്ന്ന താപനിലയും തുരപ്പന്റെ പെരുപ്പത്തെ കുറയ്ക്കും. ഊഷമളമായ താപനിലയും ചെറിയ മഴയും കീടങ്ങളുടെ അതിജീവനത്തിനും വളര്‍ച്ചയ്ക്കും അനുകൂലമാണ്. കൃഷിപ്പണികള്‍ കുറയുന്നതും കീടങ്ങള്‍ രോഗം ബാധിച്ച ചെടികളുടെ അവശിഷ്ടങ്ങളില്‍ തണുപ്പുകാലം കഴിച്ചുകൂട്ടുന്നതിനു കാരണമാകും. സ്വാഭാവിക ഇരപിടയന്മാരുടെ അഭാവവും കാരണമാണ്. നൈട്രജന്‍ വളങ്ങളുടെ ഉയര്‍ന്ന നിലയും അതിജീവനത്തെ സഹായിക്കുന്നു.


പ്രതിരോധ നടപടികൾ

  • പ്രതിരോധ ശക്തിയും സഹനശേഷിയുമുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • തുരപ്പനാല്‍ കേടുപാട് വന്ന കരിമ്പിന്റെ തണ്ടുകള്‍ വീണ്ടും നടാന്‍ ഉപയോഗിക്കരുത്.
  • തുരപ്പന്മാര്‍ വഴിയുള്ള പരിക്കുകളും അതിജീവനവും കുറയ്ക്കുന്നതിന് മണ്ണില്‍ സിലിക്കണ്‍ ചേര്‍ക്കുക.
  • പെരുപ്പം കുറയ്ക്കുന്നതിനായി കരിമ്പ് വിളവെടുപ്പിനു മുന്നോടിയായി കത്തിക്കുക.
  • വിളവെടുപ്പിനു ശേഷം ഉടനടി വിളകളുടെ അവശിഷ്ടങ്ങള്‍ കൃഷിയിടത്തില്‍ കത്തിച്ചു കളയുകയോ ചതച്ച് കളയുകയോ വെള്ളം കെട്ടിനിര്‍ത്തുകയോ ചെയ്യണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക