ചോളം

യൂറോപ്യന്‍ ചോളം തുരപ്പൻ

Ostrinia nubilalis

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ചെടിയുടെ മണ്ണിനു മുകളിലുള്ള എല്ലാ ഭാഗങ്ങളും ലാര്‍വകൾ കേടുവരുത്തുന്നു.
  • ഇലചുരുളുകളുടെ ഉള്‍ഭാഗം, മധ്യ സിരകൾ, തണ്ടുകള്‍, പെൺപൂങ്കുലകൾ, ചോളക്കതിരുകൾ എന്നിവ അവ ആഹരിക്കുന്നു.
  • ഇത് വളര്‍ച്ചാ മുരടിപ്പ്, ഇലകളുടെ കുറവ്, കുറഞ്ഞ ഉത്പാദനം എന്നിവയിലേക്ക് നയിക്കുന്നു.
  • തണ്ടുകൾ തുരക്കുന്നത്, ചെടിയുടെ ഭാരം വഹിക്കാനുള്ള കഴിവിനെ ദുര്‍ബലമാക്കി ചെടി മറിഞ്ഞുവീഴുന്നതിന് കാരണമാകുന്നു.
  • ചോളക്കതിരുകളിൽ കേടുവന്ന ചോളമണികള്‍ ഉണ്ടാകും, അവ അടര്‍ന്നു വീണേക്കാം.
  • ദ്വാരങ്ങളില്‍ അവസരം കാത്തിരിക്കുന്ന കുമിളുകള്‍ പെരുകി അഴുകല്‍ ദൃശ്യമായേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ചോളം

ലക്ഷണങ്ങൾ

ചെടിയുടെ മണ്ണിനു മുകളിലുള്ള എല്ലാ ഭാഗങ്ങളും ലാര്‍വകൾ കേടുവരുത്തുന്നു. ഇലചുരുളുകളുടെ ഉള്‍ഭാഗം അല്ലെങ്കിൽ മധ്യ സിരകൾ ആദ്യം ആഹരിച്ച്, ചെടിയുടെ ചുവടുഭാഗം തുരന്ന് തണ്ടുകൾക്കുള്ളിലേക്ക് കടക്കുന്നു, പിന്നീട് പെൺപൂങ്കുലയും ചോലക്കാതിരുകളും ആഹരിക്കുന്നു. വെള്ളവും മറ്റു പോഷകങ്ങളും വിതരണം ചെയ്യുന്ന ആന്തരിക കലകളെ അവ നശിപ്പിച്ച്, വളര്‍ച്ചാ മുരടിപ്പ്, ഇലകളുടെ കുറവ്, കുറഞ്ഞ ഉത്പാദനക്ഷമത എന്നിവയിലേക്ക് നയിക്കുന്നു. തണ്ടുകൾ തുരക്കുന്നത്, ചെടിയുടെ ഭാരം വഹിക്കാനുള്ള കഴിവിനെ ദുര്‍ബലമാക്കി ചെടി മറിഞ്ഞുവീഴുന്നതിന് കാരണമാകുന്നു. ചോളക്കതിരുകളിൽ നനവുള്ള വിസര്‍ജ്ജ്യങ്ങളോടുകൂടി വൃത്താകൃതിയിലുള്ള ദ്വാരങ്ങളും, കേടുവന്ന ചോളമണികള്‍ എന്നിവ കാണപ്പെടും, മാത്രമല്ല അവ ചിലപ്പോൾ അടര്‍ന്നു വീണേക്കാം. ഈ ദ്വാരങ്ങള്‍ അവസരം കാത്തിരിക്കുന്ന കുമിളുകള്‍ പെരുകാൻ ഉപയോഗിക്കുന്നതിനെത്തുടര്‍ന്ന് ആ കലകളിൽ അഴുകല്‍ വികസിച്ചേക്കാം. ഈ കുമിളുകള്‍ പുറപ്പെടുവിക്കുന്ന വിഷവസ്തുക്കള്‍ വിളവിൻ്റെ ഗുണമേന്മയെ കൂടുതല്‍ വഷളാക്കുന്നു.

Recommendations

ജൈവ നിയന്ത്രണം

ഇരപിടിയന്മാര്‍, പരഭോജികള്‍, ജൈവ കീടനാശിനികള്‍ എന്നിവ ഉപയോഗിച്ച് യൂറോപ്യന്‍ ചോളം തുരപ്പൻ്റെ പെരുപ്പം നിയന്ത്രിക്കുന്നത് സാധ്യമാണ്. തദ്ദേശീയരായ ഇരപിടിയന്മാരില്‍ പതുങ്ങിയിരിക്കുന്ന ഫ്ലവര്‍ ബഗ്സ് (ഓറിയസ് ഇൻസിഡിയസ്), പച്ച റേന്തച്ചിറകന്‍, നിരവധി ലേഡി ബേര്‍ഡ്സ് എന്നിവ ഉള്‍പ്പെടുന്നു. ശൈത്യകാലം അതിജീവിക്കുന്ന ലാര്‍വയെ പക്ഷികള്‍ക്കും 20 മുതല്‍ 30% വരെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയും. പരഭോജികളില്‍ ടാക്കിനിഡ് ഈച്ച വര്‍ഗ്ഗത്തിലെ ലൈഡെല്ല തോംപ്സോനി, എറിബോറസ് ടെറെബ്രന്‍സ് ഇനത്തിലെ കടന്നലുകള്‍, സിമ്പിയെസിസ് വിരിദുല, മാക്രോസെന്‍ട്രിസ് ഗ്രാണ്ടി എന്നിവയും ഉള്‍പ്പെടുന്നു. സ്പിനസഡ് അല്ലെങ്കിൽ ബാസില്ലസ് തുറിഞ്ചിയൻസിസ് അടിസ്ഥാന ജൈവ കീടനാശിനികളും ഫലപ്രദമാണ്.

രാസ നിയന്ത്രണം

ചോളം തുരപ്പൻ്റെ പെരുപ്പം കുറയ്ക്കാന്‍ നിരവധി കീടനാശിനികള്‍ ഉപയോഗിക്കാം. അവ സമയബന്ധിതമായി പ്രയോഗിക്കണം. തരിതരിയായ സംയുക്തങ്ങളാണ് കൂടുതല്‍ നല്ലത്. സൈഫ്ലൂത്രിന്‍, എസ്ഫെന്‍വാലറേറ്റ് എന്നിവ അടങ്ങിയ ഉത്പന്നങ്ങള്‍ ഇലച്ചുരുളുകളിലും വികസിച്ചു വരുന്ന ചോളക്കതിരിലും തളിക്കാം. കൃത്രിമ പൈറത്രോയിഡുകളും ഈ കാര്യത്തിനായി ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

മണ്ണിലെ വിള അവശിഷ്ടങ്ങളിലാണ് ഈ ലാര്‍വകൾ ശൈത്യകാലം അതിജീവിക്കുന്നത്, മാത്രമല്ല വസന്തകാലത്ത് അവ പുറത്തുവരുന്നു. യൂറോപ്യന്‍ ചോളം തുരപ്പൻ്റെ മുതിര്‍ന്നവ രാത്രിയിലാണ് കൂടുതല്‍ സജീവമാകുന്നത്. ആണ്‍ശലഭങ്ങള്‍ക്ക് തവിട്ടു ശോഭയുള്ള നേര്‍ത്ത ശരീരം, പരുക്കനായ മഞ്ഞ മാതൃകകളോടെ, ഇരുണ്ട നിറം മുതല്‍ തവിട്ടുനിറം വരെയുള്ള ചിറകുകള്‍ ഉണ്ട്. പെണ്‍ശലഭങ്ങള്‍ മഞ്ഞ കലർന്ന തവിട്ടുനിറത്തിൽ കനം കുറഞ്ഞവയും, ചിറകുകള്‍ക്ക് കുറുകെ നിരവധി വളഞ്ഞു പുളഞ്ഞ ഇരുണ്ട നിറത്തിലുള്ള വരകൾ ഉള്ളവയുമാണ്. അവ സാധാരണയായി കാറ്റ് ശാന്തമാകുമ്പോഴും, താപനില ഊഷ്മളമായിരിക്കുമ്പോഴും ഇലകളുടെ അടിഭാഗത്ത്‌ വെള്ള നിറത്തിലുള്ള മുട്ടകൾ കൂട്ടത്തോടെ നിക്ഷേപിക്കുന്നു. ലാര്‍വകള്‍ അഴുക്കുപുരണ്ട വെള്ള മുതല്‍ പിങ്ക് കലര്‍ന്ന ഇരുണ്ട നിറം വരെ ഉള്ളവയും, മൃദുവായ രോമരഹിതമായ ചര്‍മ്മത്തോടെയും ശരീരം മുഴുവന്‍ ഇരുണ്ട പുള്ളികളും ഉള്ളവയുമാണ്. അവയുടെ തലയ്ക്ക് ഇരുണ്ട തവിട്ടു നിറം മുതല്‍ കറുപ്പ് നിറം വരെയാണ്. അവ നിരവധി കളകളും, സോയാബീന്‍, മുളക്, തക്കാളി മുതലായ ആതിഥ്യമേകുന്ന മറ്റിതര ചെടികളിലും ആഹരിക്കുന്നു. താഴ്ന്ന ആര്‍ദ്രത, കുറഞ്ഞ രാത്രികാല താപനിലകള്‍, കനത്ത മഴ എന്നിവ മുട്ടയിടീലിനും തുരപ്പൻ്റെ അതിജീവനത്തിനും ഹാനികരമാണ്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍ സഹനശക്തിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • കീടങ്ങളുടെ പെരുപ്പം ഉച്ചസ്ഥായിലെത്തുന്നത് ഒഴിവാക്കാന്‍ നേരത്തെ നടുക.
  • കൃഷിയിടങ്ങള്‍ പതിവായി നിരീക്ഷിച്ച്, പെരുപ്പം വര്‍ദ്ധിക്കാതിരിക്കാന്‍ കെണികള്‍ ഉപയോഗിക്കുക.
  • കൃഷിയിടത്തിലും അതിനുചുറ്റും മികച്ച കള നിയന്ത്രണം നടപ്പിലാക്കണം.
  • മണ്ണിലും ചെടി അവശിഷ്ടങ്ങളിലും ശൈത്യകാലം അതിജീവിക്കുന്ന പ്യൂപ്പകളെ ഉഴുതുമറിച്ച് മണ്ണിനടിയിലാക്കുക.
  • കീടങ്ങളുടെ ജീവിതചക്രം തടസപ്പെടുത്താന്‍ ആതിഥ്യമേകാത്ത വിളകൾ ഉപയോഗിച്ച് വിളപരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക