Parlatoria oleae
പ്രാണി
അടിസ്ഥാനപരമായി, ആശ്രയമേകുന്ന മരങ്ങളുടെ മണ്ണിനുമുകളിലുള്ള എല്ലാ ഭാഗങ്ങളും ഒലീവ് സ്കെലുകൾക്ക് ആക്രമിക്കാനാകും. ഇവ സാധാരണയായി മരത്തടി, ശാഖകൾ, ചില്ലകൾ എന്നിവയുടെ പുറംതൊലിയിൽ പറ്റിപ്പിടിച്ച് കാണപ്പെടുന്നു. എന്തായാലും, ഇലകളിലെ ചെറിയ വെളുത്ത പാടുകൾ, അതിൻ്റെ സാന്നിധ്യം സൂചിപ്പിക്കുന്നു. ഒലീവുകളിൽ, ആക്രമണം രൂപവൈകൃതവും ഭക്ഷിക്കുന്ന പ്രദേശത്തിന് ചുറ്റും ചാരനിറത്തിലുള്ള മധ്യബിന്ദുവോട് കൂടിയ കറുത്ത പുള്ളികൾ രൂപപ്പെടുന്നതിനും കാരണമാകുന്നു. മറ്റു പഴങ്ങൾ, (ഉദാഹരണത്തിന്, ആപ്പിളും പീച്ചും) പകരം ഇരുണ്ട ചുവന്ന പാടുകൾ പ്രദർശിപ്പിക്കുന്നു. അവയുടെ ഭീമമായ പെരുപ്പം ഇലകൾ വാടുന്നതിനും, ഹരിത വർണ്ണനാശത്തിനും, ഇല പൊഴിച്ചിലിനും കാരണമാകുന്നു. ഈ അവസ്ഥയിൽ പഴങ്ങളുടെ നിറംമാറ്റവും, പാകമാകുന്നതിന് മുമ്പ് പൊഴിയുന്നതും, തണ്ടുകളുടെയും ശാഖകളുടെയും ദുർബലപ്പെടലും നാശവും സാധാരണമാണ്.
പരാന്നഭുക്കായ കടന്നലുകളിൽ, അഫൈടിസ്, കൊക്കോഫഗോയ്ഡ്സ്, എൻകാർസിയ എന്നിവയിലെ പല ഇനങ്ങൾ വസന്തകാലത്തെ തലമുറയ്ക്കെതിരെ അവതരിപ്പിച്ചാൽ, വിജയകരമായി ഒലീവ് സ്കെയിലിൻ്റെ എണ്ണം പകുതിയായി കുറയ്ക്കാൻ സാധിക്കും. വേനൽ കാലത്തെ സ്കെയിലുകളുടെ എണ്ണത്തിൽ യാതൊരു സ്വാധീനവും കാണപ്പെട്ടിട്ടില്ല. ചേലേറ്റോജൻസ് ഒർണടസ് എന്ന പരാന്നഭുക്കായ ചാഴിക്കും ചൈലോറസിൻ്റെ അനവധി ഇനങ്ങൾക്കും ഒലീവ് സ്‌കെയിലിൻ്റെ മുതിർന്നവയെയും ചെറുതിനെയും ആക്രമിച്ചുകൊണ്ട് അവയുടെ എണ്ണം അടിച്ചമർത്തുന്നതിൽ പ്രധാന പങ്കു വഹിക്കാൻ കഴിയും.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ശൈത്യകാലത്ത് വൃക്ഷങ്ങളുടെ തടിയുടെ ഭാഗങ്ങളിൽ സസ്യസംരക്ഷണ എണ്ണകൾ പ്രയോഗിക്കാം. വസന്തകാലത്ത്, കീടങ്ങൾ ഉയർന്നുവരുന്ന സമയത്ത് ഓർഗാനോഫോസ്ഫേറ്റുകളെ അടിസ്ഥാനമാക്കിയ കീട നിയന്ത്രണമോ കീടനാശിനികളോ ഉപയോഗിക്കാവുന്നതാണ്. പ്രയോഗിക്കുന്നതിനുള്ള ശരിയായ സമയം നിർണ്ണയിക്കുന്നതിന് നിരീക്ഷണം അത്യാവശ്യമാണ്.
പാർലറ്റോറിയ ഓലിയെ എന്ന ഒലീവ് സ്കെയിലിൻ്റെ മുതിർന്നവയുടെയും ഇളം കീടങ്ങളുടെയും ഭക്ഷിക്കുന്ന പ്രവർത്തനമാണ് രോഗലക്ഷണങ്ങൾക്ക് കാരണം. അവ ഇലകളിലും പഴങ്ങളിലും അതുപോലെ തടിയുടെയും കൊമ്പുകളുടെയും ശിഖരങ്ങളുടെയും പുറംതൊലിയിലും പറ്റിപ്പിടിച്ച് കാണപ്പെടുന്നു. അവയുടെ വികസനം വളരെ ദ്രുതഗതിയിലുള്ളതാണ്, അവയ്ക്ക് യഥാർത്ഥത്തിൽ ഒരേ കോശജാലത്തിൽ ജീവനുള്ള പ്രാണികളുടെ പല പാളികൾ സൃഷ്ടിക്കാൻ കഴിയും. ചത്തുപോയ സ്കെയിലുകൾ അവയ്ക്ക് മീതേ കിടക്കുകയും അവയെ കീടനാശിനിയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. താപനിലയും ആതിഥേയ ചെടിയെയും ആശ്രയിച്ച് അവയ്ക്ക് ഓരോ വർഷവും രണ്ടോ മൂന്നോ തലമുറ ഉണ്ടാകാം. വികസനത്തിന്റെ താഴ്ന്ന പരിധി 10 ഡിഗ്രി സെൽഷ്യസ് ആണ്, പക്ഷേ അവ ഉഷ്ണമുള്ള സാഹചര്യങ്ങളിൽ ബാധിക്കപ്പെട്ടേക്കാം. പഴങ്ങളിൽ കാണപ്പെടുന്ന പാടുകൾ ഒരു വിഷത്തിൻ്റെ കുത്തിവയ്പ്പ് കാരണം ഉണ്ടാകുന്നതാണ്, അതുകൊണ്ട് സ്കെയിൽ നശിച്ചാൽ പോലും, അവ സ്ഥിരമായിരിക്കും. ഒലീവ് സ്കെയിലുകൾ ഒലീവുകൾക്ക് ഒരു ഗുരുതരമായ പ്രശ്നം ആകാൻ സാധ്യത ഉണ്ട്, പ്രാഥമികമായി ഭക്ഷ്യ ആവശ്യങ്ങൾക്കുള്ള ഇനങ്ങൾക്ക്.