ഒലിവ്

ഒലീവ് തുരപ്പൻ

Hylesinus toranio

പ്രാണി

ചുരുക്കത്തിൽ

  • മരത്തിൻ്റെ തടിയുടെ അല്ലെങ്കിൽ ശാഖകളുടെ പുറംതൊലിയിൽ ദ്വാരങ്ങൾ, ചുവപ്പുകലർന്ന നിറംമാറ്റം, ആഴത്തിലുള്ള വിള്ളലുകൾ എന്നിവയുടെ സാന്നിദ്ധ്യം.
  • മരത്തൊലിയുടെ നേരെ താഴെ തടിയിൽ വിപുലമായ തുരങ്കങ്ങൾ.
  • ബാധിതമായ ശാഖകൾ ഉണങ്ങുകയും വൃക്ഷങ്ങൾ ദുർബലപ്പെടുകയും ചെയ്യുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
ഒലിവ്

ഒലിവ്

ലക്ഷണങ്ങൾ

മരത്തിൻ്റെ തടിയുടെ അല്ലെങ്കിൽ ശാഖകളുടെ പുറംതൊലിയിൽ ദ്വാരങ്ങൾ, നിറംമാറ്റം, ആഴത്തിലുള്ള വിള്ളലുകൾ എന്നിവയുടെ സാന്നിദ്ധ്യമാണ് സവിശേഷ ലക്ഷണങ്ങൾ. ഈ ദ്വാരങ്ങൾക്ക് അടുത്തുള്ള പുറംതൊലി മുറിച്ച് നീക്കം ചെയ്യുകയാണെങ്കിൽ, പുറംതൊലിക്ക് താഴെയുള്ള തടിയിൽ ഒരു വിപുലമായ തുരങ്കങ്ങൾ കാണാവുന്നതാണ്. തുരങ്കങ്ങൾ കണ്ടെത്തുന്ന സ്ഥലങ്ങളിൽ ചുവന്ന പാടുകളോ അല്ലെങ്കിൽ വ്രണങ്ങളുടെ സാന്നിദ്ധ്യമോ തടിയുടെ ജീർണ്ണത ആണ് സൂചിപ്പിക്കുന്നത്. ബാധിക്കപ്പെട്ട ശാഖകൾ ക്രമേണ ക്ഷീണിക്കുകയും വാടിപോകുകയും, വൃക്ഷങ്ങൾ ദുർബലമാവുകയും ചെയ്യുന്നു. സാധാരണയായി ഇവ ആഹരിക്കുന്നതുമൂലം ഉണ്ടാകുന്ന തുരങ്കങ്ങൾ ആരോഗ്യമുള്ള മരങ്ങൾക്ക് ദോഷകരമല്ലെങ്കിലും, ഇവയ്ക്ക്, കുമിൾ മൂലമോ അല്ലങ്കിൽ മറ്റു ക്ലേശങ്ങൾ മൂലമോ ദുർബലമായ ശാഖകളെ നശിപ്പിക്കാൻ കഴിയും. ഇവ ഒലീവ് വൃക്ഷത്തിനെ ബാധിക്കുന്ന പ്രധാന കീടമല്ല, പക്ഷെ എന്നിരുന്നാലും ഗണ്യമായ നാശത്തിന് ഇടയാക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഒലിവ് തുരപ്പൻ്റെ എണ്ണം കുറയ്ക്കുന്നതിന് ഉള്ള സംയോജിത സമീപനത്തിൻ്റെ ഭാഗമായി തോട്ടങ്ങളിൽ ചീരോപച്ചസ് ക്വാഡ്രം, റാഫിറ്റേലസ് മകുലാറ്സ്, യുറിറ്റോമ മോറിയോ എന്നിങ്ങനെയുള്ള ഇനങ്ങളുടെ പരാന്നഭുക്കായ കടന്നലുകളെ ഉപയോഗിക്കാവുന്നതാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. മുതിർന്നവ തടിക്കകത്ത് തന്നെ ഉള്ളപ്പോൾ ഓർഗാനോഫോസ്ഫേറ്റ് കീടനാശിനി ആയ ഡൈമെതോയേറ്റ് പ്രാദേശികമായി തളിക്കാവുന്നതാണ്. പരിചരണം മിത്രകീടങ്ങളെയും ബാധിക്കാം എന്നുള്ളതുകൊണ്ട് കീടനാശിനി പ്രയോഗം ശ്രദ്ധയോടെ ചെയ്യണം.

അതിന് എന്താണ് കാരണം

ഹൈലിസിന്സ് ടോറാനിയോ എന്ന വണ്ടാണ് ഒലീവ് മരങ്ങളിലെ രോഗലക്ഷണങ്ങൾക്ക് കാരണം. ഈ പ്രാണികളുടെ ലാർവകൾ സൈലോഫഗസ് ആണ്, അതായത് അവ മരത്തൊലിയുടെ അടിയിൽ ഉള്ള കാതലിനു പുറത്തുള്ള ഭാഗം ഭക്ഷിക്കുന്നു. മുതിർന്നവ മങ്ങിയ കറുപ്പ് അല്ലെങ്കിൽ കടും-പച്ച നിറമാണ്, അവയ്ക്ക് രണ്ട് ഓറഞ്ച് നിറത്തിലുള്ള സ്പര്‍ശനികളും കൂടാതെ പുറകിൽ മഞ്ഞ നിറമുള്ള തുകലുപോലെയുള്ള രോമങ്ങളുടെ വരികളും ഉണ്ട്. പെൺവർഗ്ഗം സാധാരണയായി ദുർബലമായ മരങ്ങളെ തിരഞ്ഞെടുക്കുന്നു, പുറംതൊലിയിലൂടെ ഒരു ദ്വാരം തുളയ്ക്കുകയും കൂടാതെ കാതലിനു പുറത്തുള്ള ഭാഗത്ത് ഒരു തുരങ്കം തുരക്കുകയും ചെയ്യുന്നു. ഈ പ്രധാന തുരങ്കത്തിൽ ആണ് മുട്ടകൾ ഇടുന്നത്. വിരിഞ്ഞതിന് ശേഷം, ഈ പ്രധാന തുരങ്കത്തിൽ നിന്ന് തുടങ്ങി അതിന് ഏതാണ്ട് ലംബമായി, മരത്തൊലിയുടെ താഴെയായി ലാർവകൾ ചെറുതും ഇടുങ്ങിയതുമായ തുരങ്കങ്ങൾ തുരക്കുന്നു. മരത്തിൻ്റെ സംവഹന കലകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ പോഷകത്തിൻ്റെയും വെള്ളത്തിൻ്റെയും സംവഹനം തടസ്സപ്പെടുത്തുകയും, ഇത് ശാഖകൾ വാടുന്നതിനും പഴങ്ങൾ വീഴുന്നതിനും കാരണമാകുന്നു. ആക്രമണം മരങ്ങളെ കൂടുതൽ ദുർബലപ്പെടുത്തുകയും, തോട്ടത്തിൻ്റെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഓക്കുമരം, അശോകവൃക്ഷം, ഉങ്ങ്‌, അക്രാട്ടുമരം, പൈൻ മരങ്ങൾ എന്നിവയാണ് ബദൽ ആതിഥേയ മരങ്ങൾ.


പ്രതിരോധ നടപടികൾ

  • രോഗത്തിൻ്റെ അടയാളങ്ങൾക്കായി (പുറംതൊലിയിൽ ദ്വാരങ്ങൾ, നിറംമാറ്റം അല്ലെങ്കിൽ വ്രണം) തോട്ടം നിരീക്ഷിക്കുക.
  • സമതുലിതമായ വളമിടലിലൂടെയും മതിയായ ജലസേചനത്തിലൂടെയും വെട്ടിയൊതുക്കലിലൂടെയും തോട്ടങ്ങൾ ആരോഗ്യകരമായി നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുക.
  • മുതിർന്നവ തടിയിൽ നിന്നും പുറത്ത് പോകുന്നതിന് മുമ്പ്, ബാധിക്കപ്പെട്ട ശാഖകളും തളിരുകളും മുറിക്കുകയും നീക്കം ചെയ്യുകയും ചെയ്യുക.
  • നീക്കം ചെയ്യപ്പെട്ട വസ്തുക്കൾ തോട്ടത്തിൽ നിന്നും ദൂരെ മാറി നശിപ്പിക്കുക, ഉദാഹരണത്തിന് കത്തിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക