ഒലിവ്

ജാസ്മിൻ ശലഭം

Palpita vitrealis

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ലാർവകൾ താഴത്തെ പുറംതൊലി ഭക്ഷിക്കുകയും മുകളിലത്തെ പാളി കേടുപാറ്റാത്ത രീതിയിൽ ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ "ജനല്‍പാളി" യുടെ രൂപീകരണം ദൃശ്യമാകുന്നു.
  • കെട്ടിപ്പിരിച്ചുവെച്ച ഇലകളിൽ ലാർവകളുടെ കറുത്ത നിറത്തിലുള്ള വിസർജ്ജത്തിൻ്റെയും പട്ട് നൂലിൻ്റെയും സാന്നിദ്ധ്യം.
  • പഴങ്ങളിൽ ഇവ ഭക്ഷിക്കുന്നത് മൂലമുണ്ടാകുന്ന ദ്വാരങ്ങളും തുരങ്കങ്ങളും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
ഒലിവ്

ഒലിവ്

ലക്ഷണങ്ങൾ

മുകളിലത്തെ പാളി കേടുപാറ്റാത്ത രീതിയിൽ ഉപേക്ഷിച്ച്, ഇളം ലാർവകൾ ഇലകളുടെ താഴത്തെ പുറംതൊലി കോറിക്കൊണ്ട് ഭക്ഷിക്കുന്നു. ഇത് വാടിയ, തവിട്ട് അല്ലെങ്കിൽ ചാരനിറത്തിലുള്ള മുകൾഭാഗത്തെ പുറംതൊലിയോട് കൂടിയ "ജനൽപാളികൾ" രൂപംകൊള്ളുന്നതിന് കാരണമാകുന്നു. മുഴുവൻ പാളിയിലൂടെ മുറിച്ചുകൊണ്ടാണ് പഴയ ലാർവകൾ ഭക്ഷിക്കുന്നത്. അത്തരം കേടുപാടുകൾ ഇലഞെട്ടിനെ വരെ ബാധിക്കുകയും, ഇല പൊഴിയുന്നതിന് കാരണമാകുകയും ചെയ്യുന്നു. അവ കൂട് നിർമ്മിക്കുന്നതിനായി പലപ്പോഴും ഇലയുടെ അല്ലെങ്കിൽ ഇലകളുടെ ഭാഗങ്ങൾ പട്ട്നൂൽ ഉപയോഗിച്ച് ബന്ധിപ്പിക്കുന്നു, അത് പിന്നീട് പ്യൂപ്പ ഘട്ടത്തിൽ അവ ഉപയോഗിക്കുന്നു. കേടുപാടുകൾ സംഭവിച്ച ചെടിയുടെ ഭാഗങ്ങളിൽ ലാർവകളുടെ കറുത്ത നിറത്തിലുള്ള വിസർജ്യങ്ങളും നേർത്ത പട്ട്നൂലും വ്യക്തമായി കാണാവുന്നതാണ്. ഇവ ആഹരിക്കുന്നത്, ദ്വാരങ്ങൾ അല്ലെങ്കിൽ തുരങ്കങ്ങൾ എന്നിവയുടെ രൂപത്തിൽ, പഴങ്ങളിലും അഗ്രഭാഗത്തെ മൊട്ടുകളിലും കാണാവുന്നതാണ്.

Recommendations

ജൈവ നിയന്ത്രണം

പഴയ ഒലീവ് തോട്ടങ്ങളിൽ നിന്ന്, പുതുതായി മുളച്ചുവരുന്ന ചെടിഭാഗങ്ങൾ നീക്കം ചെയ്യുന്നത് ജാസ്മിൻ ശലഭത്തിൻ്റെ എണ്ണത്തിൽ ഉണ്ടാകുന്ന പെട്ടന്നുള്ള വളർച്ച തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. ട്രൈകോഗ്രാമ, അപ്പന്റലസ് എന്ന ഇനത്തിൽ പെട്ട പരാന്നഭുക്കായ കടന്നലുകൾ, അന്തോകോറിസ് നെമോറാലിസ് പിന്നെ ക്രൈസൊപെർള കാരനെയ എന്നിങ്ങനെയുള്ള മറ്റുള്ളവയെ ഇരയായി ഭക്ഷിക്കുന്നവയും ജാസ്മിൻ നിശാശലഭത്തിൻ്റെ പ്രധാന ശത്രുക്കളാണ്. പി. യൂണിയനാലിസിന് എതിരെ ബാസില്ലസ് തുറിൻജിയൻസിസ് അടിസ്ഥാനമാക്കിയുള്ള ലായനികളുടെ ഉപയോഗവും ശുപാർശ ചെയ്തിട്ടുണ്ട്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. 1% ത്തിൽ കൂടുതൽ ഫലങ്ങൾ ബാധിക്കപ്പെട്ടാൽ മാത്രമേ രാസപദാര്‍ത്ഥങ്ങൾ ഉപയോഗിച്ചുള്ള പരിചരണം പരിഗണിക്കാവൂ. വസന്തകാലത്ത് വൃക്ഷങ്ങളുടെ 5% ത്തിൽ കൂടുതൽ ബാധിച്ചാൽ മാത്രമേ നഴ്സറികൾ അല്ലെങ്കിൽ പുതുതോട്ടങ്ങൾ പരിചരിക്കേണ്ടതുള്ളൂ. സജീവ ചേരുവകളായ ഡൈമെതോയ്റ്റ്, ഡെൽറ്റാമെത്രിൻ, സൈപെർമെത്രിൻ എന്നിവയെ അടിസ്ഥാനമാക്കിയുള്ള കീടനാശിനികൾ ഒലിവ് തോട്ടങ്ങളിലെ ജാസ്മിൻ ശലഭത്തിൻ്റെ രാസനിയന്ത്രണത്തിന് ഉപയോഗിക്കാവുന്നതാണ്.

അതിന് എന്താണ് കാരണം

പ്രധാനമായും ഒലീവ് മരങ്ങളിലെ ഇലകളെ ആക്രമിക്കുന്ന പാൽപിറ്റ യൂണിയോണലിസ് എന്ന ലാർവകൾ ഭക്ഷിക്കുന്നതാണ് രോഗലക്ഷണങ്ങൾക്ക് കാരണം. ശലഭങ്ങൾക്ക് വെളുത്ത നിറത്തിലുള്ള ശൽക്കങ്ങൾ ഉപയോഗിച്ച് മൂടിയിരിക്കുന്ന പച്ചനിറമുള്ള ശരീരവും, ഏകദേശം 15 മില്ലീമീറ്റർ നീളവും ആണ്. ചിറകുകൾ ഇളം തിളക്കവും ചുരുണ്ട ഓരങ്ങളോടും കൂടി അർദ്ധസുതാര്യമാണ്, മുൻചിറകുകളുടെ മധ്യഭാഗത്തും തവിട്ട് നിറത്തിലുള്ള മുൻനിര അറ്റങ്ങളിലും രണ്ട് കറുത്ത പുള്ളികൾ ഉണ്ട്. ഇളം ഒലിവ് ഇലകൾ, പുഷ്പങ്ങൾ, പഴങ്ങൾ, ശാഖകൾ എന്നിവയിൽ പെൺവർഗ്ഗം 600 ഓളം മുട്ടകൾ ഇടുന്നു. വിരിയുന്ന ലാർവകൾക്ക് പച്ച-മഞ്ഞ നിറവും, ഏകദേശം 20 മില്ലിമീറ്റർ നീളവും ആണ്. തുടക്കത്തിൽ അവയ്ക്ക് കൂട്ടം കൂട്ടമായി ജീവിക്കുന്ന സ്വഭാവമാണ്, എന്നാൽ കാലക്രമേണ അവ കൂട്ടം തെറ്റി വ്യാപിക്കുകയും പിന്നെ അനവധി ഇലകൾ നെയ്തുചേർത്ത് സ്വന്തം കൂടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. സാധാരണ അവസ്ഥയിൽ, പുഴുക്കൾ ഗണ്യമായ നാശനഷ്ടത്തിന് ഇടയാക്കാൻ മാത്രം അസംഖ്യമല്ല. എന്നിരുന്നാലും, അവ നഴ്സറികളിൽ ഒരു പ്രശ്നമായി മാറിയേക്കാം.


പ്രതിരോധ നടപടികൾ

  • നിങ്ങളുടെ രാജ്യത്ത് സാധ്യമായ നിവാരണോപായ നിയന്ത്രണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക.
  • നിങ്ങളുടെ പ്രദേശത്ത് ലഭ്യമാണെങ്കിൽ, പ്രതിരോധശേഷി അല്ലെങ്കിൽ മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന ഇനങ്ങൾ നടുക.
  • പി.
  • യുണിയോനാലിസ് - എന്ന കീടങ്ങളുടെ അടയാളങ്ങൾക്കായി പതിവായി ഒലീവ് മരങ്ങൾ നിരീക്ഷിക്കുക.
  • പെരുപ്പം ദ്രുതഗതിയിൽ വർധിക്കുന്നത് തടയാൻ, പഴയ ഒലീവ് തോട്ടങ്ങളിൽ നിന്ന് പുതുതായി മുളച്ചുവരുന്ന ചെടിഭാഗങ്ങൾ നീക്കം ചെയ്യുക.
  • ഇരപിടിയൻ മിത്ര കീടങ്ങളെ കൊല്ലാൻ സാധ്യതയുള്ള കീടനാശിനികൾ വ്യാപകമായ തോതിൽ ഉപയോഗിക്കാതിരിക്കുക.
  • തോട്ടങ്ങൾക്കിടയിൽ ഏതെങ്കിലും ബാധിക്കപ്പെട്ട ചെടികളുടെ വസ്തുക്കൾ കൊണ്ടുപോകരുത്.
  • ശലഭങ്ങളുടെ എണ്ണം നിർണ്ണയിക്കാൻ ഫെറോമോൺ കെണികൾ ഉപയോഗിക്കുകയും, ആവശ്യമെങ്കിൽ നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക