Prays oleae
പ്രാണി
ലക്ഷണങ്ങൾ വലിയ തോതിൽ വർഷത്തിലെ സമയത്തെ ആശ്രയിച്ചിരിക്കുന്നു. ഇലകളിൽ-ആഹരിക്കുന്ന തലമുറ ഇലയുടെ രണ്ട് പുറംതൊലികളുടെ ഇടയിലൂടെ തുരങ്കങ്ങൾ തുരക്കുകയും, ദ്വാരങ്ങളും അതുപോലെ ഇലകളുടെ താഴ്ഭാഗത്ത് ധാരാളം വിസർജ്യങ്ങളും കാണപ്പെടുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇവ ഭക്ഷിക്കുന്നത് മൂലം, ഇലകളിൽ ഒരു ജനൽ പോലെയുള്ള മാതൃക ചിലപ്പോൾ നിരീക്ഷിക്കാവുന്നതാണ്. പൂക്കളിൽ ആഹരിക്കുന്ന തലമുറ പട്ടുനൂല്‍ ഉപോയോഗിച്ച് അനവധി ചെറുപുഷ്പങ്ങൾ ഒരുമിച്ച് കൂട്ടിപിരിച്ചുകൊണ്ട് ഒരു കൂട് ഉണ്ടാക്കുന്നു. ലാർവകളുടെ വിസർജ്ജത്തിൻ്റെ ധാരാളം തരികളാണ് അവയുടെ ആഹരിക്കുന്ന പ്രവർത്തിയെ സൂചിപ്പിക്കുന്നത്. പഴങ്ങളിൽ ആഹരിക്കുന്ന തലമുറയിൽ, വേനൽക്കാലത്തെ ആദ്യ കാലങ്ങളിൽ ലാർവ ഒലീവ് മരത്തിലെ ചെറിയ പഴങ്ങളിൽ തുരന്ന് കയറുകയും, അവ പൂർണ്ണ വളർച്ച എത്തിയ ശേഷം, മണ്ണിൽ പ്യൂപ്പ ആയി മാറുന്നതിനായി, ശരത്കാലത്തിൻ്റെ തുടക്കത്തിൽ പുറത്ത് വരുകയും ചെയ്യുന്നു. പഴങ്ങൾക്കുണ്ടാകുന്ന ക്ഷതത്തിൻ്റെ നേരിട്ടുള്ള ഫലമാണ് പാകമാകുന്നതിന് മുമ്പ് പഴങ്ങൾ നിലത്ത് വീഴുന്നത്.
ഇവയെ ഇരയായി ഭക്ഷിക്കുന്നവ അനവധിയാണ്, ഒന്നോ അല്ലെങ്കിൽ പല തലമുറകളുടെ മുട്ടകൾ ഭക്ഷിക്കുന്ന ചിലയിനം ഉറുമ്പുകൾ, ച്റൈസോപ്പിടുകൾ, വണ്ടുകൾ എന്നിവ ഉൾപ്പെടുന്നു. ട്രൈക്കോഗ്രാമ്മ ഇവനെസ്സെന്സും പിന്നെ അജിനിആസ്പിസ് ഫ്യൂസ്‌സികോളിസ് എന്നിവ ഉൾപ്പെടെ കടന്നലുകളുടെ പല ഇനങ്ങളും, പരാന്നഭുക്കുകളിൽ ഉൾപ്പെടുന്നു. ബാസിലസ് തുറിൻജിയൻസിസ് കുർസ്റ്റാക്കി അടിസ്ഥാനമാക്കിയുള്ള ലായനികളും ഒലീവ് ശലഭങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. മുതിർന്ന നിശാശലഭങ്ങളെ പിടിക്കാൻ ഫെറോമോൺ കെണികൾ വളരെ ഫലപ്രദമാണ്, അവ വസന്തകാലത്തിന്റെ തുടക്കത്തിൽ സ്ഥാപിക്കണം.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഇണചേരൽ തടസപ്പെടുത്തുന്ന രാസവസ്തുക്കളോ അല്ലെങ്കിൽ എഥിലീൻ പ്രയോഗമോ ഫലപ്രദമായി കീടങ്ങളെ നിയന്ത്രിക്കുന്നു. പുഷ്പങ്ങളിൽ ആഹരിക്കുന്ന (ആദ്യ തലമുറ) ലാർവാഘട്ടങ്ങളിൽ ഓർഗാനോഫോസ്ഫേറ്റ് സംയുക്തങ്ങൾ പ്രയോഗിക്കുന്നത് നല്ല നിയന്ത്രണം നൽകും.
പ്രയ്‌സ് ഓലയെ ഇനത്തിൽപ്പെട്ട ലാർവയുടെ മൂന്ന് വ്യത്യസ്ഥ തലമുറകൾ ആണ് മുകുളങ്ങൾ, ഇലകൾ, പഴങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ ഉണ്ടാക്കുന്നത്. മുതിർന്ന ശലഭങ്ങൾക്ക് ലോഹങ്ങളുടേതുപോലുള്ള വെള്ളി നിറങ്ങളും പിന്നെ അനവധി കറുത്ത പുള്ളികളും അടങ്ങിയ ചാര നിറത്തിലുള്ള മുൻചിറകുകൾ കാണപ്പെടും, ചില ഇനങ്ങളിൽ ചിലപ്പോൾ ഇവ ഉണ്ടാകില്ല. പിൻചിറകുകൾക്ക് ഏകതാനമായ ചാര നിറമാണ്. ഓരോ തലമുറയ്ക്ക് അനുസരിച്ച് ലാർവ നിറത്തിലും വലിപ്പത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവയിൽ ഓരോന്നും ഒലീവ് വൃക്ഷത്തിൻ്റെ ഓരോ പ്രത്യേക ഭാഗങ്ങളിൽ, കാണപ്പെടുന്നവയാണ്. ആദ്യ ഗണത്തിലെ ലാർവകൾ (ഇലകളിലെ തലമുറ) വസന്തകാലത്തിൻ്റെ പകുതിയിൽ പ്രത്യക്ഷപ്പെടുകയും തുടക്കത്തിൽ മുകുളങ്ങൾ ആഹരിക്കുകയും ചെയ്യുന്നു, പിന്നീടുള്ള ഘട്ടങ്ങളിൽ പൂക്കളും ആഹരിക്കുന്നു. രണ്ടാമത്തെ ഗണത്തിലെ ലാർവ (പൂക്കളിലെ തലമുറ) വേനൽക്കാലത്തിൻ്റെ ആദ്യം ഉയർന്നുവരുന്നവയും മാത്രമല്ല ഏറ്റവും വിനാശകരവുമാണ്. പെൺശലഭങ്ങൾ തണ്ടിനോട് ചേർന്നുനിൽക്കുന്ന ചെറിയ പഴങ്ങളിൽ മുട്ടകൾ ഇടുന്നു, തുടർന്ന് ഇളം ലാർവകൾ ഒലീവിൻ്റെ അകത്തേക്ക് തുരന്ന് കയറുകയും അവ ആര്‍ത്തിയോടെ ഭക്ഷിക്കുകയും ചെയ്യുന്നു, ഇത് കനത്ത തോതിൽ പഴങ്ങൾ പൊഴിഞ്ഞു വീഴുന്നതിന് കാരണമാകുന്നു. അവസാനം, ഫലങ്ങളിൽ ഉൽഭവിക്കുന്ന തലമുറ ഇലകളിലേക്ക് കുടിയേറുന്നു, അവിടെ അവ ഇലതുരപ്പൻമാരെ പോലെ പുറംതൊലികൾക്ക് ഇടയിലൂടെ തുരങ്കങ്ങൾ നിർമ്മിക്കുന്നു.