ഒലിവ്

ഒലീവിലെ സൈല്ലിഡ്

Euphyllura olivina

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • മുകുളങ്ങൾ, പുഷ്പങ്ങൾ, ഇളം തളിരുകൾ, ചെറിയ ഫലം എന്നിവയിൽ സൈല്ലിഡുകൾ ആഹരിക്കുകയും കോശജാലങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.
  • വിസർജ്ജിക്കപ്പെട്ട തേൻസ്രവങ്ങൾ അഴുക്ക് പുരണ്ട ആകാരങ്ങൾ വളരുന്നതിന് കാരണമായി പ്രകാശസംശ്ലേഷണം പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
  • മെഴുകു പോലെയുള്ള സ്രവങ്ങൾ പൂക്കളും ചെറിയ പഴങ്ങളും പൊഴിയുന്നതിന് കാരണമാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
ഒലിവ്

ഒലിവ്

ലക്ഷണങ്ങൾ

ഒലീവ് സൈല്ലിഡുകൾ ഒലീവ് മരങ്ങളെ മൂന്ന് തരത്തിൽ ബാധിക്കുന്നു: ആദ്യം മുകുളങ്ങൾ, പൂക്കൾ, ഇളം തളിരുകൾ, ചെറിയ പഴങ്ങൾ എന്നിവ നേരിട്ട് ഭക്ഷിക്കുന്നതിലൂടെ; രണ്ടാമത്, ഈ കോശങ്ങളുടെ പഞ്ചസാരപോലുള്ള സ്രവം വലിച്ചെടുത്ത് ധാരാളം തേൻസ്രവങ്ങൾ ഉണ്ടാക്കുകയും, ഇത് അഴുക്ക് പുരണ്ട ആകാരങ്ങൾ വളരുന്നതിനും, ഇലയുടെ പ്രകാശസംശ്ലേഷണം പരിമിതപ്പെടുത്തുന്നതിനും കാരണമാകുന്നു. അവസാനമായി, ഒലീവ് പൂവിടുമ്പോഴും ഫലങ്ങൾ കായ്ക്കുമ്പോഴും, ഇളംപ്രാണികളുടെ മെഴുകു പോലെയുള്ള സ്രവങ്ങൾ പൂക്കളുടെയും ചെറിയ പഴങ്ങളുടെയും പാകമാകുന്നതിന് മുൻപ് പൊഴിയുന്നതിന് കാരണമാകുന്നു. അവയുടെ വലിയ പെരുപ്പം ചെറിയ മരങ്ങളുടെ വളർച്ച തടസ്സപ്പെടുത്തുകയും, വിളവിൽ കാര്യമായ കുറവ് വരുത്തുകയും ചെയ്യുന്നു. കടുത്ത രീതിയിൽ ആക്രമിക്കപ്പെട്ട മരങ്ങളിൽ 30 മുതൽ 60% വരെ വിളവ് നഷ്ടം ഉണ്ടാകാം.

Recommendations

ജൈവ നിയന്ത്രണം

ഇരപിടിച്ചുതിന്നുന്ന പ്രാണികൾ ഉദാഹരണത്തിന് പ്സിലെഫഗ്‌സ് യുഫൈല്ലൂരെ എന്ന പരാന്നഭുക്കായ കടന്നൽ, അന്തോകോറിസ് നെമോറാലിസ് എന്ന പൈറേറ്റ് വണ്ട്, ക്രൈസൊപെർള കാർണേയ് എന്ന റേന്തപത്രകീടം, കോക്കീനെല്ല സെപ്തംപുംക്ടറ്റ എന്ന ലേഡി ബീറ്റിൽ എന്നിവ ഒലീവ് സൈല്ലിഡുകളുടെ എണ്ണം കുറയ്ക്കുന്നു. സാധാരണഗതിയിൽ, വൈവിധ്യമാർന്ന കീടനാശിനികൾ ഉപയോഗിച്ച് മിത്ര കീടങ്ങളെ ഉന്മൂലനം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക. വേപ്പ് എണ്ണ, സസ്യ എണ്ണ എന്നിവ അടിസ്ഥാനമാക്കിയ കീടനാശിനി സോപ് ആണ് സൈല്ലിഡുകൾക്കെതിരെ പ്രവർത്തിക്കുന്ന അവശിഷ്ടം ബാക്കിവയ്ക്കാത്ത, സമ്പർക്കത്തിലൂടെ കീടങ്ങളെ ബാധിക്കുന്ന ജൈവിക കീടനാശിനികൾ. പ്രാണികൾ അവയുടെ സംരക്ഷിത മെഴുക് വിസർജ്ജിക്കുന്നതിന് മുമ്പ് ഇത് പ്രയോഗിക്കേണ്ടതാണ്. ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ ഇലപ്പടർപ്പുകളിലെ വായു സഞ്ചാരം വർദ്ധിപ്പിക്കുന്നതിനായും ഒലീവ് സൈല്ലിഡുകളെ കൂടുതൽ ചൂടിന് വിധേയമാക്കുന്നതിനും ചില്ലകൾ വെട്ടിയൊതുക്കുകയും ചെയ്യാവുന്നതാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കീടനാശിനികൾ കാലോചിതമായി തളിക്കുന്നത് സൈല്ലിഡുകൾക്കെതിരെ ഫലപ്രദമാണ്, പക്ഷേ അവസാനത്തെ ആശ്രയമായിട്ട് മാത്രമേ ഉപയോഗിക്കാവൂ. പ്രാണികൾ അവയ്ക്ക് അല്‍പം പ്രതിരോധം നൽകുന്ന സുരക്ഷിത മെഴുക് സ്രവിക്കുന്നതിന് മുൻപായി ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കേണ്ടതാണ്.

അതിന് എന്താണ് കാരണം

യൂഫൈലൂറ ഒലിവിന, എന്ന ഒലീവ് സൈല്ലിഡുകൾ ആഹരിക്കുന്നതാണ് രോഗലക്ഷണങ്ങൾക്ക് കാരണം. മുതിർന്നവ ഒലീവ് മരത്തിൻ്റെ തടിയിലെ സുരക്ഷിത പ്രദേശങ്ങളിൽ ശീതകാലം കഴിച്ചുകൂട്ടുന്നു. അവയ്ക്ക് ഇളം തവിട്ട് നിറത്തിലുള്ള ശരീരവും, ഏകദേശം 2.5 മില്ലിമീറ്റർ നീളവും, കുറച്ച് ചെറിയ ഇരുണ്ട പുള്ളികളോട് കൂടിയ മുൻചിറകുകളും ഉണ്ട്. വസന്തകാലത്ത് പെൺവർഗ്ഗം പുതിയ തളിരുകളിലും മൊട്ടുകളിലും 1000 മുട്ടകൾ വരെ നിക്ഷേപിക്കുന്നു. ഇളം പ്രാണികൾ പരന്നതും, പച്ച മുതൽ തവിട്ടുനിറം വരെ ഉള്ളതും, അവയെ സംരക്ഷിക്കുന്ന ഒരു വെളുത്ത മെഴുക് പോലെയുള്ള ആവരണം സ്രവിക്കുകയും ചെയ്യുന്നു. 20 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയിൽ, മൂന്നു മാസത്തിനകം ജീവിത ചക്രം പൂർത്തിയാക്കാൻ അവയ്ക്ക് കഴിയും, കൂടാതെ ഈ സാഹചര്യത്തിൽ വർഷംതോറും മൂന്ന് തലമുറ വരെ അവയ്ക്ക് ഉണ്ടാകും. ചൂടുള്ള ഊഷ്മാവിൽ (27 °C നു മുകളിൽ) സൈല്ലിഡുകൾ അത്ര സജീവമല്ല, 32 ഡിഗ്രി സെൽഷ്യസിന് മുകളിൽ അവയുടെ മരണനിരക്ക് വർദ്ധിക്കുന്നു. ഇളം പ്രാണികളും, മുതിർന്നവയും ഭക്ഷിക്കുന്നത് ചെടിയുടെ കോശജാലങ്ങളെ പിളർക്കുകയും, എല്ലാ ഭാഗങ്ങളിലും പോഷകങ്ങൾ വിതരണം ചെയ്യാനുള്ള ചെടിയുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഒലീവ് സൈല്ലിഡുകൾ പൂങ്കുലകളിൽ ഉണ്ടാകുമ്പോൾ ഇത് ഒരു പ്രശ്നമായി മാറുന്നു, ഇത് ആത്യന്തികമായി ഫല രൂപീകരണത്തെയും വിളവിനെയും ബാധിക്കുന്നു.


പ്രതിരോധ നടപടികൾ

  • ഒലീവ് സൈല്ലിഡുകളുടെ പെരുപ്പം മനസിലാക്കുന്നതിന്, വസന്തകാലത്തിൻ്റെ തുടക്കത്തിൽ തുടങ്ങി, പതിവായി സസ്യങ്ങൾ നിരീക്ഷിക്കുക.
  • സൈല്ലിഡുകളെ പിടികൂടാൻ ഒട്ടിപ്പിടിപ്പിക്കുന്ന കെണികൾ ശുപാർശ ചെയ്യുന്നു.
  • വിശാലമായ തോതിൽ കീടനാശിനികൾ ഉപയോഗിച്ചുകൊണ്ട് സൈല്ലിഡുകളെ ഭക്ഷിക്കുന്ന പ്രാണികളെ ഉന്മൂലനം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.
  • മരങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കുക.
  • സൈല്ലിഡുകൾക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങൾ സൃഷ്ടിക്കാൻ, ഇലപ്പടർപ്പുകളിൽ മതിയായ വായുപ്രവാഹം ഉറപ്പാക്കുക, അതുപോലെ നല്ലരീതിയിൽ സൂര്യപ്രകാശം ഏൽപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക