ഒലിവ്

ഒലിവ് പഴ ഈച്ച

Bactrocera oleae

പ്രാണി

ചുരുക്കത്തിൽ

  • ത്രികോണാകൃതിയിലുള്ള രൂപങ്ങൾ ഉള്ള ദ്വാരങ്ങൾ പഴുക്കുന്ന കായ്കളിൽ വ്യക്തമായി ദൃശ്യമാണ്.
  • അവ ആദ്യം കടും പച്ച നിറമാണ്, പക്ഷേ പിന്നീട് മഞ്ഞ-തവിട്ടുനിറമാകുന്നു.
  • ലാർവകൾ ഭക്ഷിക്കുന്നത് കാരണം പഴത്തിന് കേടുപാടുകൾ ഉണ്ടാകുന്നു.
  • ഒലിവ് പഴങ്ങൾ ഉണങ്ങിപോകാനും നേരത്തെ കൊഴിയാനും സാധ്യത ഉണ്ട്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
ഒലിവ്

ഒലിവ്

ലക്ഷണങ്ങൾ

പെൺ വർഗ്ഗം മുട്ട ഇടാനായി ഉണ്ടാക്കുന്ന ദ്വാരങ്ങൾ പഴുത്ത കായ്കളിൽ വ്യക്തമായി ദൃശ്യമാണ്. ഇവയ്ക്ക് ത്രികോണാകൃതിയിലുള്ള രൂപവും പിന്നീട് മഞ്ഞ- തവിട്ട് നിറമാകുന്ന കടും പച്ച നിറവുമാണുള്ളത്. പഴങ്ങളുടെ ഉള്‍ഭാഗം ലാര്‍വകൾ കഴിക്കുന്നതാണ് നാശത്തിന് കാരണമാകുന്നത്. ഒലീവ് പഴങ്ങൾ ഉണങ്ങിപോകാനും മൂപ്പെത്താതെ നിലത്ത് വീഴാനും സാധ്യത ഉണ്ട്. ഈ മുറിവുകൾ ബാക്ടീരിയ, ഫംഗസ് രോഗകാരികൾക്കുള്ള പ്രവേശന മാർഗ്ഗമായി പ്രവർത്തിക്കാനും സാധ്യത ഉണ്ട്. പഴത്തിന്റെ വിളവിലും, ഗുണനിലവാരത്തിലും എണ്ണത്തിലും കുറവ് വരുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഒലിവ് പഴത്തിലെ ഈച്ചകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി അനവധി പരാന്നഭോജികളായ കടന്നലുകളെ രോഗബാധയുള്ള തോട്ടങ്ങളിൽ അവതരിപ്പിക്കാവുന്നതാണ്. ഓപിയസ് കോൺകോളർ, പിന്‍ഗാലിയോ മെഡിറ്ററാനിയസ്, ഫോപിയസ് അരിസാനിയസ്, ഡയചാസ്മിമോർഫ ക്രാസ്സി അല്ലെങ്കിൽ യൂറിറ്റോമ മാർട്ടെല്ലി എന്നിവയാണ് അതിൽ ചിലത്. ലാസിയോപ്ടെറ ബെർലെസിയാന എന്നത് അവയെ ഭക്ഷിക്കുന്നവയിൽ ഉൾപ്പെടുന്നു. വേപ്പിന്‍റെ സത്ത് അല്ലെങ്കിൽ റോടിനോൺ എന്നിവ കീടങ്ങളെ അകറ്റുന്ന പ്രകൃതിദത്ത വസ്തുക്കളായി ഉപയോഗിക്കാവുന്നതാണ്. പെൺ ഈച്ചകൾ പഴങ്ങളിൽ മുട്ട ഇടുന്നത് തടയുന്നതിനായി കയോലിൻ പൊടി വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. കോപ്പർ അടിസ്ഥാനമാക്കിയുള്ള കീടങ്ങളെ അകറ്റുന്ന രാസദ്രവ്യം (ബോർഡോ മിശ്രിതം, കോപ്പർ ഹൈഡ്രോക്സൈഡ്, കോപ്പർ ഓക്സിക്ലോറൈഡ്) ഉപയോഗിച്ചുള്ള നിവാരണ ചികിത്സയും ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. ഡിമെത്തോയേറ്റ്, ഡെൽറ്റാമെത്രിൻ, ഫോസ്‌മേറ്റ് അല്ലെങ്കിൽ ഇമിഡാക്ലോറിഡ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള കീടനാശിനികൾ പരമാവധി പെരുകുമ്പോള്‍ ഉപയോഗിക്കാവുന്നതാണ്. വിഷബാധയുള്ള പ്രോട്ടീൻ കെണിഅല്ലെങ്കിൽ കൂട്ടത്തോടെ കെണിയില്‍ കുരുക്കുന്നതും ആയ നിയന്ത്രണ ചികിത്സകൾ സാദ്ധ്യമാണ്.

അതിന് എന്താണ് കാരണം

ബാക്ടറൊസെറാ ഓലയെ എന്ന ഒലീവ് പഴത്തിലെ ഈച്ചയാണ് ലക്ഷണങ്ങൾക്ക് കാരണം. അവയുടെ ആകെ ഉള്ള ആതിഥേയ മരം ഒലിവ് ആണ്. മുതിർന്നവ 4-5 മില്ലീമീറ്റർ നീളമുള്ളതും, കറുത്ത തവിട്ട് നിറത്തിലുള്ള ശരീരവും, ഓറഞ്ച് നിറത്തിലുള്ള തലയും, ഉടലിന്റെ രണ്ട് അരികുകളിലും വെള്ള അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള പുള്ളികൾ ഉള്ളവയും ആണ്. അവയ്ക്ക് ഇരുണ്ട സിരകളും, അറ്റത്ത് ഒരു ഇരുണ്ട കലയും ഉള്ള ചിറകുകളാണ് ഉള്ളത്. ഒലീവ് പഴത്തിലെ ഈച്ചകൾക്ക് മുതിർന്നവയായി അനേകം മാസങ്ങളോളം നിലനിൽക്കാൻ കഴിയും. പെൺ ഈച്ചകൾക്ക് ഒരു ജീവിതകാലത്തിൽ 400 മുട്ടകൾ വരെ ഇടാൻ സാധിക്കും, ഉദരത്തിന്റെ താഴെ ഉള്ള ഒരു മുള്ള് ഉപയോഗിച്ച് പഴുകുന്ന പഴത്തിന്റെ പുറംതൊലിയിൽ തുളച്ച് അതിനുള്ളിൽ ഒരു മുട്ട നിക്ഷേപിക്കുന്നു. ലാർവകൾ കൊഴുത്ത വെള്ള നിറമാണ്. അവ പഴത്തിന്‍റെ കാമ്പ് ഭക്ഷണമാക്കുന്നു. ഇത് ഗണ്യമായ നാശത്തിനും ചിലപ്പോൾ അകാലത്തിൽ കൊഴിഞ്ഞുപോകുന്നതിനും കാരണമാകുന്നു. താപനില (അനുയോജ്യമായത് 20-30 ° C) അനുസരിച്ച്, ഒലീവ് പഴങ്ങളിലെ ഈച്ചയുടെ തലമുറ പ്രതിവർഷം 2 മുതൽ 5 വരെ ഉണ്ടാകാം.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ പ്രതിരോധശേഷി ഉള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • ഈച്ചകളെ പിടിക്കുന്നതിനും അവയുടെ എണ്ണം നിരീക്ഷിക്കുന്നതിനും ഒട്ടിപ്പിടിക്കുന്ന അല്ലെങ്കിൽ ഫെറോമോൺ കെണികൾ ഉപയോഗിക്കുക.
  • വര്‍ദ്ധിച്ച നാശം പ്രതിരോധിക്കാൻ നേരത്തെ വിളവെടുക്കുക.
  • വിളവിലെ നഷ്ടം ഗുണനിലവാരത്തിലെ നേട്ടം കൊണ്ട് പകരം വെക്കാം.
  • അവയുടെ എണ്ണത്തിലെ വർദ്ധനവ് ഒഴിവാക്കാൻ തോട്ടത്തിന്റെ ശുചീകരണം നിര്‍ണ്ണായകമാണ്.
  • മരങ്ങളിൽ നിന്നും നിലത്തുനിന്നും രോഗം ബാധിച്ച പഴങ്ങൾ നീക്കം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക