മുന്തിരി

മുന്തിരിവള്ളിയിലെ ഇലചുരുട്ടിപ്പുഴു

Sparganothis pilleriana

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • പുഷ്പ മുകുളങ്ങളിൽ ദ്വാരങ്ങൾ.
  • ഇലകൾ, നാമ്പുകൾ, പൂക്കൾ എന്നിവയിൽ ആഹരിക്കുന്നതു മൂലമുള്ള കേടുപാടുകൾ.
  • സിൽക്ക് നൂലുകൾ ഉപയോഗിച്ച് ഇലകൾ അല്ലെങ്കിൽ കായകൾ ഒന്നിച്ചുചേർത്ത് നെയ്യുന്നു.
  • മുതിർന്ന ശലഭങ്ങൾക്ക് 3 ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ള തിരശ്ചീനമായ വരകളോടുകൂടിയ വൈക്കോൽ‌ മഞ്ഞ നിറമുള്ള മുൻചിറകുകളും ഒരേപോലെ ചാരനിറത്തിലുള്ള പിൻചിറകുകളും ഉണ്ട്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മുന്തിരി

ലക്ഷണങ്ങൾ

എസ്. പിള്ളേരിയാനയുടെ പുഴുക്കൾ പ്രജനനകാലത്ത് മുകുളങ്ങളിലേക്ക് തുളച്ചുകയറുകയും അതുവഴി അവയെ പൊള്ളയാക്കുകയും ചെയ്യുന്നു. മുകുളങ്ങൾ വളർന്നുവന്നതിനുശേഷം ആക്രമണം നടക്കുകയാണെങ്കിൽ, അവ ഇലകൾക്കും നാമ്പുകൾക്കും പൂക്കൾക്കും വ്യാപകമായ നാശമുണ്ടാക്കിയേക്കും. ചില ഇലകൾ സിൽക്ക് നൂലുകളുപയോഗിച്ച് ഒന്നിച്ചുകൂട്ടി നെയ്യുന്നു, മാത്രമല്ല അവ ഈ ഘടനകളെ വാസസ്ഥാനമായി ഉപയോഗിക്കുന്നു. ഗുരുതരമായ ബാധിപ്പിൽ, ഇല പത്രങ്ങളുടെ അടിവശം ഒരു സവിശേഷമായ വെള്ളി നിറവ്യത്യാസം നേടുകയും ഇലഞെട്ടിന് ചുവപ്പ് നിറംമാറ്റവും ഉണ്ടാകുന്നു. കേടുപാടുകളുണ്ടായ നാമ്പുകളുടെ അഗ്രം വാടിപ്പോകുകയും നശിക്കുകയും ചെയ്യും, ഗുരുതരമായ സാഹചര്യങ്ങളിൽ ഇത് ഇലപൊഴിയലിലേക്ക് നയിക്കുന്നു. കുലകളും ആക്രമിക്കപ്പെടാം, അതിൻ്റെ ഫലമായി സിൽക്ക് നൂലുകളുപയോഗിച്ച് ധാരാളം കായകൾ ഒന്നിച്ചുചേർത്ത് നെയ്യുന്നു.പുഴുക്കളെ ശല്യംചെയ്താൽ, ഉദാ. ഇലക്കൂടുകൾ തുറക്കുന്നതിലൂടെ, അവ മുന്നോട്ട് കുതിക്കുകയും അവ സ്രവിക്കുന്ന നൂലിൽ തൂങ്ങിക്കിടക്കുകയും ചെയ്യും.

Recommendations

ജൈവ നിയന്ത്രണം

എസ്. പില്ലേരിയാനയുടെ സ്വാഭാവിക ഇരപിടിയന്മാരിൽ നിരവധി പരാന്നഭോജി കടന്നലുകളും ഈച്ചകളും ലേഡിബഗ്ഗുകൾ, ചില പക്ഷികൾ എന്നിവ ഉൾപ്പെട്ടിരിക്കുന്നു. വിശാലശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികൾ ഉപയോഗിച്ച് ഈ ജീവിവർഗങ്ങളുടെ ജീവിത ചക്രത്തെ ശല്യപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. സ്പിനോസാഡ് അടങ്ങിയ ജൈവിക പരിഹാരങ്ങളും ശുപാർശ ചെയ്യുന്നു. ബ്യൂവേറിയ ബാസിയാന എന്ന കുമിൾ അടങ്ങിയ ലായനികളെയും ലാർവകളെ ബാധിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. സജീവ ഘടകങ്ങളായ ക്ലോറിപൈരിഫോസ്, ഇമാമെക്റ്റിൻ, ഇൻഡോക്സാകാർബ് അല്ലെങ്കിൽ മെറ്റോക്സിഫെനോസിഡ് അടങ്ങിയ ഉൽപ്പന്നങ്ങൾ സമയബന്ധിതമായി കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ തളിക്കാം.

അതിന് എന്താണ് കാരണം

സ്പാർഗനോത്തിസ് പില്ലേരിയാന, എന്ന ലോങ്ങ്-പാൽപെട് ടോർട്രിക്സിന്റെ പുഴുക്കളാണ് രോഗലക്ഷണങ്ങൾക്ക് കാരണം. മുതിർന്ന ശലഭങ്ങൾക്ക് 3 ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ള തിരശ്ചീനമായ വരകളോടുകൂടിയ വൈക്കോൽ മഞ്ഞ നിറത്തിലുള്ള മുൻചിറകുകളും ഒരേപോലെ ചാരനിറത്തിലുള്ള കുഞ്ചിരോമങ്ങൾ നിറഞ്ഞ പിൻചിറകുകളും ഉണ്ട്. ഇതിന് വർഷത്തിൽ ഒരു തലമുറയാണ് ഉള്ളത്, മുന്തിരിവള്ളിയിൽ ആഹരിക്കുന്ന മറ്റ് ശലഭങ്ങളെ അപേക്ഷിച്ച് കുറഞ്ഞ താപനിലയാണ് ഇവ ഇഷ്ടപ്പെടുന്നത്. പെൺകീടങ്ങൾ സന്ധ്യാസമയത്ത് മുന്തിരിവള്ളിയിലെ ഇലകളുടെ മുകൾ ഭാഗത്ത് മുട്ടകൾ നിക്ഷേപിക്കുന്നു. 20-30 മില്ലീമീറ്റർ നീളവും രോമങ്ങളാൽ പൊതിഞ്ഞ ശരീരവുമുള്ള പുഴുക്കൾക്ക് ചാരനിറം കലർന്ന പച്ച അല്ലെങ്കിൽ ചുവപ്പ് നിറമാണ്. മുന്തിരിവള്ളികളുടെ പുറംതൊലിക്ക് താഴെയോ, താങ്ങിനിർത്തുന്ന കമ്പുകളിലോ അല്ലെങ്കിൽ ഇതര ആതിഥേയ വിളകളുടെ ഇലകൾക്കടിയിലോ ചെറിയ പട്ടുനൂൽ പുഴുക്കൂടുകളിൽ അവ ശൈത്യകാലം അതിജീവിക്കുന്നു. വസന്തകാലത്തിൻ്റെ മധ്യത്തിൽ ആവിർഭവിച്ചതിനുശേഷം, അവ ഇലകൾ ഒന്നിച്ചുചേർത്ത് പട്ടുനൂലുകളാൽ നെയ്ത സ്ഥലത്ത് സമാധിഘട്ടം ആരംഭിക്കുന്നതിനുമുൻപ് ഏകദേശം 40-55 ദിവസം വരെ ചെടികളിൽ ആഹരിക്കുന്നു. 2-3 ആഴ്ചകൾക്കുശേഷം, സാധാരണയായി വേനൽക്കാലത്തിൻ്റെ മധ്യത്തിൽ ശലഭം പുറത്തുവരുന്നു. എസ്. പില്ലേരിയാന 100 വ്യത്യസ്ത ആതിഥേയ വിളകളെ ബാധിച്ചേക്കാം, ഉദാ. ബ്ലാക്ക്‌ബെറി, ചെസ്റ്റ്നട്ട്, സ്റ്റോൺ ഫ്രൂട്ട് ഇനങ്ങൾ, ക്വിൻസ്, ബ്ലാക്ക് എൽഡർ.


പ്രതിരോധ നടപടികൾ

  • വസന്തകാലത്തിൻ്റെ ആരംഭം മുതൽ എസ്.
  • പിള്ളേരിയാനയുടെ ലക്ഷണങ്ങൾക്കായി തോട്ടം നിരീക്ഷിക്കുക.
  • ഉണങ്ങിയ പുറംതൊലിയുള്ള താടിയും ശിഖരങ്ങളും നീക്കംചെയ്യുക, ട്രെലിസുകൾ ഉപയോഗിക്കുക, മുന്തിരിത്തോട്ടങ്ങൾക്ക് ചുറ്റുമുള്ള കാട്ടുപ്രദേശം നീക്കം ചെയ്യുകയും അവയുടെ നിബിഡത കുറയ്ക്കുകയും ചെയ്യുക, കള നിയന്ത്രണം, സ്വാഭാവിക ഇരപിടിയന്മാരെ സഹായിക്കുന്നതിനായി നെക്ടറിഫെറസ് സസ്യങ്ങൾ നടുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ വിളപരിപാലന നടപടികളിൽ ഉൾപ്പെടുന്നു.
  • പെരുപ്പം നിർണ്ണയിക്കാനും ഇണചേരൽ തടസ്സപ്പെടുത്താനും ഫെറോമോൺ കെണികൾ ഉപയോഗിക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക