മുന്തിരി

മുന്തിരിയിലെ ബഡ് ശലഭം

Eupoecilia ambiguella

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ലാർവകൾ മുകുളങ്ങളിലും കായ്കളിലും ആഹരിച്ച് കാര്യമായ കേടുപാടുകൾ ഉണ്ടാക്കുന്നു.
  • പട്ടുനൂലുകൾ ഉപയോഗിച്ച് മുകുളങ്ങളോ കായകളോ തമ്മില്‍ നെയ്‌ത് ചേര്‍ക്കുന്നു.
  • ആഹരിക്കുന്ന ഭാഗങ്ങളിൽ ചാര നിറത്തിലോ അല്ലെങ്കിൽ തവിട്ട് നിറത്തിലോ ഉള്ള പൂപ്പലിൻ്റെ സാന്നിധ്യം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മുന്തിരി

ലക്ഷണങ്ങൾ

ഇളം ലാർവകൾ പൂമൊട്ടുകള്‍ തുരന്ന് ആന്തരികമായി ആഹരിക്കുന്നു, ഈ കേടുപാടുകൾ കാരണം മുന്തിരി വിപണനയോഗ്യമല്ലാതാകുന്നു. ആദ്യത്തെ ഈ തീറ്റ കാലയളവിൽ, അവ നിരവധി മുകുളങ്ങളെ പട്ടുനൂലുകൾ ഉപയോഗിച്ച് ബന്ധിപ്പിക്കുന്നു, തത്‌ഫലമായി അവയ്ക്ക് വളരുന്നതിന് ഒരു കനത്ത വാസസ്ഥാനം നെയ്‌ത് ഉണ്ടാക്കുന്നു. രണ്ടാം തലമുറ പുഴുക്കൾ തങ്ങളുടെ വാസസ്ഥാനത്തിന് ചുറ്റും വളരുന്ന കായകളിൽ ആഹരിച്ച്, ധാരാളം വിസർജ്ജ്യങ്ങൾ അവശേഷിപ്പിക്കുന്നതിനാൽ കൂടുതൽ പ്രശ്‌നമുണ്ടാക്കുന്നു. ഒരൊറ്റ ലാർവയ്ക്ക് ഒരു ഡസൻ കായകൾ വരെ തിന്നാൻ കഴിയും, അതിനാൽ ഇത് കാര്യമായ നാശമുണ്ടാക്കും. ബോട്രിറ്റിസ് സിനെറിയ എന്ന ചാരനിറത്തിലുള്ള പൂപ്പൽ ഈ ആഹരിക്കുന്ന ഭാഗങ്ങളിലെ ദ്വിതീയ ബാധിപ്പിന് കാരണമാകുന്നത്, കേടുപാടുകൾ കൂടുതൽ വഷളാക്കും. പുഴുക്കളാൽ കേടാകാതെ നിൽക്കുന്ന തൊട്ടടുത്തുള്ള കായകളിലും ഇവ കൂട്ടമായി താമസമാക്കുകയും തവിട്ട് നിറമാവുകയും പൂപ്പൽ ബാധിക്കുകയും ചെയ്യും. യൂറോപ്പിലെയും ഏഷ്യയിലെയും വൈൻ ഉത്പാദിപ്പിക്കുന്ന പല പ്രദേശങ്ങളിലും ഈ പുഴുവിനെ വളരെ ഗുരുതരമായ കീടമായി കണക്കാക്കുന്നു.

Recommendations

ജൈവ നിയന്ത്രണം

ട്രൈക്കോഗ്രാമ കൊക്കോസിയ, ടി. ഇവാൻസെസെൻസ് തുടങ്ങിയ പരഭോജി കടന്നലുകള്‍ ഈ കീടത്തിൻ്റെ മുട്ടകളിൽ മുട്ടയിടുന്നു, അതിനാൽ മുന്തിരി ബഡ് ശലഭങ്ങളുടെ ബാധിപ്പ് ഗണ്യമായി കുറയ്ക്കും. വിശാല ശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികളുടെ അമിത ഉപയോഗത്തിലൂടെ ഈ സ്വാഭാവിക ശത്രുക്കളുടെ എണ്ണം കുറയാതിരിക്കാൻ ശ്രദ്ധിക്കുക. ഇ. അമ്പിഗുവെല്ലയ്‌ക്കെതിരായ ഫലപ്രദമായ ജൈവ കീടനാശിനികളിൽ സ്പിനോസാഡ്, പ്രകൃതിദത്ത പൈറേത്രിൻ എന്നിവ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്നു. തളി പ്രയോഗങ്ങളുടെ എണ്ണം ബാധിക്കപ്പെട്ട കായ്കളുടെ അളവിനെ ആശ്രയിച്ചിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഇ. അമ്പിഗുവെല്ലയ്‌ക്കെതിരായ ഫലപ്രദമായ കീടനാശിനികളിൽ പൈറെത്രോയിഡുകൾ ഉൾപ്പെടുന്നു. ഈ പ്രശ്‌നം ആവർത്തിച്ചുവരുന്ന പ്രദേശങ്ങളിൽ, പൂവിടലിനുശേഷമുള്ള ഒരു കീടനാശിനി പ്രയോഗം ആവശ്യമായി വന്നേക്കാം, കൂടാതെ രണ്ടാം തലമുറയെ നിയന്ത്രിക്കുന്നതിന് വേനൽക്കാലത്തെ ഒരു പ്രയോഗവും ആവശ്യമാണ്. തളി പ്രയോഗങ്ങളുടെ എണ്ണം ബാധിക്കപ്പെട്ട കായ്കളുടെ അളവിനെ ആശ്രയിച്ചിരിക്കുന്നു. രണ്ടാം തലമുറ പുഴുക്കളുടെ ആവിർഭാവം നിശ്ചയിക്കുന്ന നിർണ്ണായക ഘടകങ്ങളാണ് താപനിലയും ഈർപ്പവും.

അതിന് എന്താണ് കാരണം

യൂപോസിലിയ അമ്പിഗുവെല്ല എന്ന മുന്തിരിയിലെ ബഡ് ശലഭത്തിൻ്റെ പുഴുക്കളുടെ ആഹാരക്രമവും, ബോട്രിറ്റിസ് സിനെറിയ എന്ന കുമിൾ കേടുപാടുകൾ ഉണ്ടായ കലകളിൽ പെരുകുന്നതും ആണ് രോഗലക്ഷണങ്ങൾക്ക് കാരണം. പ്രായപൂർത്തിയായ ശലഭങ്ങൾക്ക്, സുവ്യക്തമായ ഇരുണ്ട തവിട്ടുനിറത്തിലുള്ള വരകളോടുകൂടിയ മഞ്ഞ-തവിട്ട് നിറത്തിലുള്ള മുൻചിറകുകളും, ചാരനിറത്തിലുള്ള കുഞ്ചിരോമങ്ങൾ നിറഞ്ഞ പിൻചിറകുകളും ഉണ്ട്. വസന്തകാലത്തിൻ്റെ അവസാനം പൂമൊട്ടുകളിലോ അല്ലെങ്കിൽ സഹപാത്രങ്ങളിലോ അല്ലെങ്കിൽ വേനൽക്കാലത്തിൻ്റെ മധ്യത്തിൽ മുന്തിരി കായകളിലോ പെൺകീടങ്ങൾ (ഓരോ പെൺകീടവും 100 വരെ) ഒറ്റയൊറ്റയായി മുട്ടകൾ നിക്ഷേപിക്കുന്നു. 8-12 ദിവസത്തിനുശേഷം മുട്ടകൾ വിരിയുന്നു. അവയ്ക്ക് ശരീരം മുഴുവൻ ചിതറിക്കിടക്കുന്ന രോമങ്ങളോടുകൂടി തവിട്ട് കലർന്ന-മഞ്ഞനിറവും 12 മില്ലീമീറ്റർ വരെ നീളവും ഉണ്ട്. തടിയുടെ പുറംതൊലിയിലെ വിള്ളലുകളിലോ മറ്റ് അനുയോജ്യമായ സ്ഥലങ്ങളിലോ രണ്ടാം തലമുറ പ്യൂപ്പയായി ശൈത്യകാലം അതിജീവിക്കുന്നു. ശലഭത്തിൻ്റെ ജീവിത ചക്രം താപനിലയെയും ഈർപ്പത്തെയും ആശ്രയിച്ചിരിക്കുന്നു. ഇത് സാധാരണയായി തണുത്തതും ആർദ്രതയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്നു, മാത്രമല്ല ഇതിന് പ്രതിവർഷം രണ്ട് തലമുറകൾ മാത്രമേയുള്ളൂ. വികസനത്തിന് അനുയോജ്യമായ ആപേക്ഷിക ആർദ്രത 70% അല്ലെങ്കിൽ അതിൽ കൂടുതൽ ആണ്, താപനില 18 നും 25°C നും ഇടയിലാണ്. കുറഞ്ഞ ആപേക്ഷിക ആർദ്രതയിലും താപനിലയിലും മുട്ട വിരിയില്ല.


പ്രതിരോധ നടപടികൾ

  • താങ്കളുടെ രാജ്യത്ത് നിവരണോപായ നിയന്ത്രണങ്ങൾ പരിശോധിക്കുക, കൂടാതെ എന്തെങ്കിലും സംശയമുണ്ടെങ്കിൽ യോഗ്യരായ അധികാരികളുമായി ബന്ധപ്പെടുക.
  • ബാധിക്കപ്പെട്ട മുകുളങ്ങൾക്കോ ​​കായ്കൾക്കോ ​​വേണ്ടി മുന്തിരിവള്ളികൾ പതിവായി നിരീക്ഷിക്കുക.
  • കീടങ്ങളുടെ പെരുപ്പം വിലയിരുത്താൻ ഫെറോമോൺ കെണികൾ ഉപയോഗിക്കുക.
  • ശൈത്യകാലത്ത് നിലത്ത് ചിതറിയ ഇലകളില്‍ ശലഭങ്ങൾ പ്യൂപ്പയായി അതിജീവിക്കുന്നതിനാൽ, വസന്തകാലത്ത് ഇവ ആവിർഭവിക്കുന്നത് കുറയ്ക്കാന്‍ മുന്തിരി അവശിഷ്ടങ്ങൾ നീക്കം ചെയ്ത് നശിപ്പിക്കുക.
  • മറ്റൊരു വിധത്തിൽ, ചിതറിയ ഇലകള്‍ക്ക് മീതെ ദൃഢതയുള്ള മണ്ണിട്ട് മൂടുന്നത് ശലഭങ്ങൾ ഉയർന്നുവരുന്നത് തടയും.
  • ഈ രണ്ട് നടപടികളും പൂക്കുന്നതിന് മൂന്ന് ആഴ്ച മുമ്പ് പൂർത്തിയാക്കണം.
  • ബാധിപ്പ് നിസ്സാരമാണെങ്കിൽ, ക്ഷതമേറ്റ കായകൾ കൈകൊണ്ട് നീക്കം ചെയ്യുക.
  • രോഗം ബാധിച്ച വസ്തുക്കൾ മറ്റ് കൃഷിയിടങ്ങളിലേക്കോ ഫാമുകളിലേക്കോ കൊണ്ടുപോകരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക