മറ്റുള്ളവ

മുന്തിയിലെ ടോർട്രിസ് ശലഭം

Argyrotaenia ljungiana

പ്രാണി

ചുരുക്കത്തിൽ

  • ഇലകളുടെ അസ്ഥികൂടീകരണം.
  • ഇലകളും കായ്കളും നെയ്‌ത് ചേർന്നിരിക്കാം.
  • പുഴുക്കൾ മഞ്ഞകലർന്ന തവിട്ടുനിറമുള്ള തലയോടുകൂടി ഇളം പച്ചനിറത്തിൽ അല്‍പ്പം അർദ്ധസുതാര്യമാണ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

വസന്തകാലത്തിൻ്റെ തുടക്കത്തിൽ, പുഴുക്കൾ വികസിച്ചുകൊണ്ടിരിക്കുന്ന പുഷ്പ മുകുളങ്ങളും, ഇലകളുടെ സിരകൾക്കിടയിലെ ഇളം കലകളും ആഹരിക്കുന്നു, തത്ഫലമായി ഇലപത്രങ്ങളിലെ അസ്ഥികൂടീകരണം ഉണ്ടാകുന്നു. പൂവിടലിൻ്റെ തുടക്കത്തിൽ, പഴയ ലാർവകൾ കൂട്ടമായി കുലകളിലേക്ക് പ്രവേശിച്ച് കായകളും നിരവധി ഇലകളും ഉപയോഗിച്ച് നെയ്‌ത് കൂടുകൾ ഉണ്ടാക്കുന്നു. അവ കായ്കളുടെ പുറംതൊലി ചുരണ്ടുകയോ അല്ലെങ്കിൽ തുളച്ചുകയറി ഉള്ളിൽ നിന്നും ആഹരിക്കുകയോ ചെയ്യും. ഇലകൾക്കും കായകൾക്കും ക്ഷതങ്ങൾ ഉണ്ടാകുന്നതിനു പുറമേ, ഈ കേടുപാടുകൾ കലകളിൽ പെരുകുന്ന അവസരം കാത്തിരിക്കുന്ന രോഗകാരികളെ ആകർഷിക്കുന്നു, ഇത് കായകൾ അഴുകാൻ കാരണമാകും. മുന്തിരിവള്ളികൾക്ക് പുറമെ, പിയർ, ആപ്പിൾ മരങ്ങൾ എന്നിവയിലും ഇത് ഒരു സാധാരണ കീടമാണ്. ഇതര ആതിഥേയവിളകളിൽ മാലോ, കർളി ഡോക്ക്, കടുക്, അല്ലെങ്കിൽ ലുപിൻ എന്നിവ ഉൾപ്പെടുന്നു. മുന്തിരിത്തോട്ടത്തിലെ ഓട്സ്, ബാർലി എന്നിവയുടെ ആവരണ വിളകളും ഈ കീടങ്ങളെ ആകർഷിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ചില ഇനം ട്രൈക്കോഗ്രാമ, എക്സോകസ് നൈഗ്രിപാൽപസ് സബ്ബോബ്സ്കറസ് തുടങ്ങിയ പരാന്നഭോജി കടന്നലുകൾ, അതുപോലെ തന്നെ ചില ഇനം ചിലന്തികൾ എന്നിവ ലാർവകളെ ആഹരിക്കുന്നു. ബാസിലസ് തുറിഞ്ചിയൻസിസ്, സ്പിനോസാഡ് എന്നിവ അടിസ്ഥാനമാക്കിയുള്ള ജൈവ തയ്യാറിപ്പുകൾ തളിക്കുന്നത് ജൈവികമായി അംഗീകരിക്കപ്പെട്ട പരിപാലന നടപടികളാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മെത്തോക്സിഫെനോസൈഡ്, ക്ലോറാൻട്രാനിലിപ്രോൾ, ക്രയോലൈറ്റ്, സ്പിനെറ്റോറം എന്നീ സജീവ ഘടകങ്ങൾ അടങ്ങിയിരിക്കുന്ന തളികൾ ടോർട്രിക്സ് ശലഭങ്ങള്‍ക്കെതിരെ ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

ആർഗിരോടെനിയ ലുജിയാന എന്ന പോളിഫാഗസ് ഇനത്തിൻ്റെ ഭക്ഷണക്രമമാണ് ഇലകളിലെയും കായകളിലെയും ലക്ഷണങ്ങൾക്ക് കാരണം. മുതിർന്നവയുടെ ചിറകറ്റങ്ങൾ തമ്മിൽ ഏകദേശം 15 മില്ലീമീറ്റർ അകലമുണ്ട്, മാത്രമല്ല കുറുകെയുള്ള കുറച്ച് ഇരുണ്ട വരകളോടുകൂടിയ ഇളം തവിട്ടുനിറത്തിലുള്ള മുൻചിറകുകളും വൈക്കോൽ നിറമുള്ള പിൻചിറകുകളും ഉണ്ട്. മുന്തിരിവള്ളിയുടെ പുറംതൊലി, നിലത്തെ ചപ്പുചവറുകൾ അല്ലെങ്കിൽ നെയ്‌ത ഇലകൾ എന്നിവയിൽ ലാർവകൾ ശൈത്യകാലം സമാധി അവസ്ഥയിൽ അതിജീവിക്കുന്നു. അതല്ലെങ്കിൽ, ഇതര ആതിഥേയവിളകളിൽ അവ ശൈത്യകാലം അതിജീവിക്കുന്നു. വസന്തകാലത്ത് പെൺകീടങ്ങൾ ഇലകളുടെ മുകൾ പ്രതലത്തിൽ ഏകദേശം 50 യൂണിറ്റ് മുട്ടകൾ കൂട്ടത്തോടെ നിക്ഷേപിക്കുന്നു. പുഴുക്കൾ മഞ്ഞകലർന്ന തവിട്ടുനിറമുള്ള തലയോടുകൂടി ഇളം പച്ചനിറത്തിൽ അല്‍പ്പം അർദ്ധസുതാര്യമാണ്. അവ ആദ്യം സിരകൾക്കിടയിലെ ഇളം കലകൾ ആഹരിച്ച്, ഇലപത്രങ്ങളുടെ അസ്ഥികൂടീകരണത്തിന് കാരണമാകുന്നു. ഒരു അഭയസ്ഥാനം ഉണ്ടാക്കുന്നതിനായി മുതിർന്ന ലാർവകൾ ഇലകൾ ചുരുട്ടുകയോ അല്ലെങ്കിൽ നെയ്തുചേർക്കുകയോ ചെയ്യുന്നു, കൂടാതെ ഇവ മുകുളങ്ങളിലും ഫലങ്ങളിലും കൂടി ആഹരിച്ചേക്കും. ടോർട്രിക്സ് ശലഭങ്ങൾക്ക് പ്രതിവർഷം ഒന്നിന് പിറകെ മറ്റൊന്നായി മൂന്ന് തലമുറകൾ വരെ ഉണ്ടാകും, മാത്രമല്ല ഈ കീടത്തിൻ്റെ എല്ലാ വികസന ഘട്ടങ്ങളും കാർഷിക സീസണിലുടനീളം ഉണ്ടായേക്കാം.


പ്രതിരോധ നടപടികൾ

  • കീടങ്ങളുടെ ലക്ഷണങ്ങൾക്കായി മുന്തിരിത്തോട്ടം പതിവായി നിരീക്ഷിക്കുക.
  • കീടങ്ങളുടെ പെരുപ്പം നിർണ്ണയിക്കാൻ ഫെറോമോൺ കെണികൾ ഉപയോഗിക്കുക.
  • സുഷുപ്താവസ്ഥയിലായിരിക്കുന്ന സമയത്ത് മുന്തിരിത്തോട്ടം വൃത്തിയാക്കുക.
  • മുന്തിരിവള്ളികളിലെ ഉണങ്ങിയ മുന്തിരിക്കുലകൾ നീക്കംചെയ്യുക കൂടാതെ കളകളും താഴെ വീണ കുലകളും ഡിസ്ക് കലപ്പ ഉപയോഗിച്ച് ഉഴുക.
  • കൂടാതെ, രോഗബാധിപ്പ് ചെറുതാണെങ്കിൽ, ബാധിക്കപ്പെട്ട മുന്തിരിപ്പഴങ്ങളും ഇലകളും നീക്കം ചെയ്യുക.
  • വസന്തകാലത്ത് നാമ്പുകൾ വികസിക്കാൻ തുടങ്ങുന്നതിന് ഒരു മാസം മുമ്പെങ്കിലും ഈ ജോലികള്‍ ചെയ്യുക.
  • വിളവെടുപ്പ് സാധ്യമാകുന്നത്ര നേരത്തേ നടത്തുന്നതുമൂലം കേടുപാടുകൾ പലപ്പോഴും ഭാഗികമായി തടയാൻ കഴിയും.
  • വിശാലമായ ശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികൾ ഉപയോഗിച്ച് സ്വാഭാവിക ശത്രുക്കളെ നശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക