മറ്റുള്ളവ

പഞ്ഞിമെത്ത പോലെയുള്ള ശല്‍ക്കം

Icerya purchasi

പ്രാണി

ചുരുക്കത്തിൽ

  • പൂർണ വളർച്ച എത്തിയവയും, നന്നെ ചെറുതായവയും കൂട്ടത്തോടെ ചെടിയുടെ നീര് ഭക്ഷിക്കുകയും ധാരാളമായ അളവിൽ മധുരസ്രവങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
  • ഇലകൾ വാടിപോകുന്നതും തളിരുകള്‍ അഗ്രഭാഗം മുതല്‍ ഉണങ്ങിപോകുന്നതും കാണാൻ സാധിക്കും.
  • അധികമായ മധുരസ്രവങ്ങള്‍ കരിംപൂപ്പിന്റെ (ബ്ലാക്ക് സൂട്ടി മോൾഡ് ) വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
  • വൃക്ഷത്തിന്റെ ഊർജ്ജസ്വലതയെ കുറയ്ക്കുകയും, ഫലത്തിന്റെയും വിളവിന്റെയും ഗുണ നിലവാരത്തില്‍ ഗണ്യമായ കുറവ് വരുത്തുകയും ചെയ്യുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

5 വിളകൾ
നാരക വിളകൾ
പേരയ്‌ക്ക
മാമ്പഴം
റോസ്
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

പൂർണ വളർച്ച എത്തിയവയും, നന്നെ ചെറുതായവയും കൂട്ടത്തോടെ ചെടിയുടെ നീര് ഭക്ഷിക്കുകയും ധാരാളമായി മധുരസ്രവം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അവ അക്ഷരാർത്ഥത്തിൽ ബാധിക്കപ്പെട്ട ചെടിയുടെ തണ്ടിലും, ഇലകളിലും , പൂങ്കുലകളിലും, തളിരിലും മുഴുവനായും മൂടുന്നതായി കാണാൻ കഴിയും. നീര് വറ്റുന്നത് ഇലകൾ വാടുന്നതിനും തളിർ ഉണങ്ങുന്നതിനും കാരണമായേക്കാം. ഭക്ഷിക്കുമ്പോൾ അവ ഉല്പാദിപ്പിക്കുന്ന അധികമായ മധുരമുള്ള പദാർത്ഥം ഇലകളെ ആവരണം ചെയ്യുകയും ഒരു തരത്തിലുള്ള കറുത്ത കുമിളിന്റെ(ബ്ലാക്ക് സൂട്ടി മോൾഡ് ) വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കടുത്ത രോഗാവസ്ഥയുടെ സമയത്ത് ഇലകൾ കൊഴിഞ്ഞു പോകുകയും, തളിരുകൾ ഉണങ്ങിപോകുകയും, ഫോട്ടോസിന്തറ്റിക് നില കുറയുന്നതും വൃക്ഷത്തിന്റെ ഊർജ്ജസ്വലതയെ കുറയ്ക്കുകയും, ഫലത്തിന്റെയും വിളവിന്റെയും ഗുണ നിലവാരത്തിന്റെ കാര്യത്തിൽ വലിയ ഒരു കുറവ് വരുത്തുകയും ചെയ്യുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഇവയെ ഭക്ഷിക്കുന്നതില്‍ ശ്രദ്ധേയമായവയാണ് ലേഡിബേഡും റേന്തച്ചിറകനും. സ്വാഭാവിക ശത്രുക്കളിൽ വെഡാലിയ വണ്ടുകൾ, റൊഡോളിയ കാർഡിനാലിസ് എന്നിവ ഉൾപ്പെടുന്നു, ഇവയുടെ ചെറിയ ലാർവ ശല്ക്കങ്ങളുടെ മുട്ട ആഹാരമാക്കും, മുതിര്‍ന്നവ എല്ലാ ഘട്ടങ്ങളിലുള്ള പൊറ്റകളെയും ഭക്ഷിക്കുന്നു. പരാന്നഭുക്കായ, ക്രിപ്റ്റോചാറ്റും ഐസ്രയ ഈച്ച , ഈ ശല്ക്കങ്ങളില്‍ വളരെ ഫലപ്രദമായ പരഭോജിയാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടുകൂടിയ പ്രതിരോധ നടപടികളിലൂടെയുള്ള ഒരു സമഗ്ര സമീപനം പരിഗണിക്കുക. കട്ടിയുള്ള മെഴുക് കവചം ഉപയോഗിച്ച് ശല്‍ക്കങ്ങളും ഇഴജീവികളും മൂടിയിരിക്കുന്നതിനാൽ രാസ കീടനാശിനി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാകുന്നു. സജീവ ചേരുവകളായ അസറ്റമിപ്രൈഡ്, മാലത്തിയോൺ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെ സമയാസമയങ്ങളിലുള്ള പ്രയോഗങ്ങൾ ഈ കീടങ്ങൾക്ക് എതിരെ നിർദ്ദേശിക്കുന്നു. മുട്ടകൾ വിരിഞ്ഞ ഉടൻ പെട്രോളിയം എണ്ണ സ്പ്രേകള്‍ പ്രയോഗിക്കുന്നത് ഈ ഇഴജന്തുക്കളെ ഒഴിവാക്കും, ചെടിയുടെ കോശജാലം ഭക്ഷിക്കുന്നതിൽ നിന്ന് തടയും.

അതിന് എന്താണ് കാരണം

വൃക്ഷങ്ങളിൽ ലക്ഷണങ്ങൾ ഉണ്ടാകാൻ കാരണം ഐസേര്യ പർച്ചസി എന്ന പഞ്ഞി മെത്ത പോലെയുള്ള ശല്‍ക്കം ചെടിയുടെ സത്ത് വലിച്ചെടുക്കുന്നത് മൂലമാണ്. ചില ഭൂമിശാസ്ത്ര മേഖലകളിൽ മറ്റു വർഗ്ഗങ്ങൾ കൂടുതലായേക്കാം, ഉദാഹരണത്തിന് പ്ലാനെകോക്കസ് സിത്രി. ഒരു ശല്ക്കത്തിന്റെ നീളം ഏകദേശം 10-15 മി.മി. ആണ്, വ്യവസ്ഥകൾ അനുകൂലമാണെങ്കിൽ ഏകദേശം 2 മാസത്തിനുള്ളിൽ അതിന് അതിന്റെ ജീവിതചക്രം പൂർത്തിയാക്കാനാകും. പെൺ ജീവികള്‍ക്ക് 1000 മുട്ടകൾ വരെ ഉത്പാദിപ്പിക്കാൻ കഴിയും, ഇവ വയറിലെ ഒരു പഞ്ഞിപോലുള്ള സഞ്ചിയിൽമുട്ട ചുമക്കുകയും ഇലകളിൽ ഇടുകയും ചെയ്യുന്നു. പുതുതായി വിരിയിക്കുന്ന ഇളംപുഴുക്കള്‍ (അല്ലെങ്കിൽ ഇഴജന്തുക്കള്‍) ആദ്യം ഇലകളും, സാധാരണയായി സിരകൾക്ക് നേരെ, പുതിയ തളിരുകളും, ഭക്ഷണമാക്കുന്നു. അവ വളരുംതോറും ചില്ലകളിലും തായ്ത്തടിയിലും അവയെ കാണാൻ സാധിക്കും, വിരളമായി കായകളിലും. ഇടതൂർന്ന മേലാപ്പുള്ള നാരങ്ങ ഇനത്തിൽപ്പെട്ട വൃക്ഷങ്ങളെന്ന പോലെ തന്നെ ഈർപ്പമുള്ളതും തണുപ്പുള്ളതുമായ സാഹചര്യം ആണ് അവയ്ക്ക് കൂടുതൽ ഇഷ്ടം. അവ വളരുന്നതിന് അനുസരിച്ച് അവയെ സംരക്ഷിക്കുന്ന കട്ടിയുള്ള പഞ്ഞി പോലെയുള്ള മെഴുക്ക് കവചം അവ സൃഷ്ടിക്കുന്നു. അവ സ്രവിക്കുന്ന മധുരസ്രവം ഉറുമ്പുകൾ പൊറ്റയേയും അവയുടെ ഇളം പുഴക്കളെയും സ്വാഭാവിക ശത്രുക്കളില്‍ നിന്ന് രക്ഷിക്കുന്നു. മൊറ, അക്കേഷ്യ, റോസ്മാരിനസ് തുടങ്ങിയ ഇനങ്ങൾ മറ്റിതര ആതിഥേയർ ആണ്. പക്ഷേ, അത് പല തരത്തിലുള്ള ഫലങ്ങള്‍ ഉത്പാദിപ്പിക്കുന്ന മരങ്ങളെയും വന മരങ്ങളെയും, അലങ്കാര കുറ്റിച്ചെടികളേയും ദോഷകരമായി ബാധിക്കും.


പ്രതിരോധ നടപടികൾ

  • ശല്ക്കങ്ങളുടെ സാന്നിദ്ധ്യത്തിനായി സ്ഥിരമായി തോട്ടങ്ങൾ നിരീക്ഷിക്കുക.
  • ഓരോ വൃക്ഷത്തിൽ നിന്നും കുറേ ചില്ലകൾ തിരഞ്ഞെടുത്ത് ഓരോന്നിലും മുട്ട സഞ്ചിയോട് കൂടിയ ശല്ക്കങ്ങളുടെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കുക.
  • സ്വാഭാവിക ശത്രുക്കളുടെ പെരുപ്പത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ കീടനാശിനികളുടെ അമിത ഉപയോഗം ഒഴിവാക്കുക.
  • ഇലച്ചാര്‍ത്തുകളില്‍ നല്ല വായുസഞ്ചാരം അനുവദിക്കുന്ന വിധത്തിൽ മരങ്ങൾ വെട്ടി ഒതുക്കുക.
  • നിലത്തു നിന്ന് വിളകളുടെ അവശിഷ്ടങ്ങളും ചെടിയുടെ ചുവട്ടിലെ പൊടിപ്പുകളും നീക്കം ചെയ്യുക.
  • പഞ്ഞി മെത്ത പോലെയുള്ള ശല്ക്കങ്ങളെ സഹായിക്കുന്ന ഉറുമ്പുകളെ നിയന്ത്രിക്കാൻ തടസ്സങ്ങളും കെണികളും ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക