നാരക വിളകൾ

നാരകവര്‍ഗ്ഗങ്ങളിലെ ഫ്ലാറ്റിഡ് പ്ലാന്റ് ഹോപ്പര്‍

Metcalfa pruinosa

പ്രാണി

ചുരുക്കത്തിൽ

  • ഇലകളുടെയും ശിഖരങ്ങളുടെയും കായകളുടെയും അടിഭാഗത്ത്‌ വെളുത്ത, രോമം നിറഞ്ഞ മെഴുകുപോലെയുള്ള വസ്തുവിന്റെ സാന്നിധ്യം.
  • മുതിര്‍ന്നവ സാധാരണ കൂട്ടംകൂട്ടമായി കാണപ്പെടും, അധികമായ മധുരം വിസര്‍ജ്ജ്യ സ്രവങ്ങളായി പുറന്തള്ളും, അവ കരിംപൂപ്പിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

ഇലകളുടെ അടിഭാഗത്ത്‌ എന്നപോലെ തന്നെ ശിഖരങ്ങളിലും കായകളിലും വെളുത്ത് രോമം നിറഞ്ഞ മെഴുകു പോലെയുള്ള വസ്തു പ്രത്യക്ഷപ്പെടുന്നതോടെയാണ് ഈ ചെടിച്ചാടിയുടെ സാന്നിധ്യം സാധാരണ അറിയാന്‍ കഴിയുന്നത്‌. പുഴുക്കള്‍ ഉത്പാദിപ്പിക്കുന്ന ഈ ഊറല്‍ ചിലപ്പോഴൊക്കെ മീലിമൂട്ടയുടെ ആക്രമണം ആണെന്നും കോട്ടണി കുഷന്‍ സ്കെയ്ല്‍ രോഗബാധ (ഏറ്റവും വിനാശകാരിയായ കീടങ്ങള്‍)ആണെന്നും തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കാം. സംശയം ഉണ്ടെങ്കില്‍, അവയ്ക്ക് വിപരീതമായി ശല്യപ്പെടുത്തിയാല്‍ ചെടിച്ചാടികള്‍ ഉയര്‍ന്നു ചാടും എന്നറിയുന്നത് സഹായകമാകും. മുതിര്‍ന്നവയ്ക്കും പുഴുക്കള്‍ക്കും ചെടിയുടെ കോശങ്ങള്‍ തുളയ്ക്കുന്നതിനും സത്ത് ഊറ്റുന്നതിനും ആവശ്യമായ ഭാഗങ്ങള്‍ അവയുടെ വായിലുണ്ട്. മുതിര്‍ന്നവ കൂട്ടംകൂട്ടമായാണ് ഭക്ഷിക്കുന്നത്, അധികമായ മധുരം വിസര്‍ജ്ജ്യ സ്രവങ്ങളായി പുറന്തള്ളും, അവ കരിംപൂപ്പിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. ഈ കീടങ്ങളുടെ അധികമായ പെരുപ്പം പുതിയ തളിരുകളുടെ മുരടിപ്പിനും മരങ്ങളുടെ ക്ഷയത്തിനും നേരിട്ടോ അവസരം കാത്തിരിക്കുന്ന കുമിളുകളുടെ വളര്‍ച്ച മൂലമോ കാരണമാകുന്നു. വശംവദമാകുന്ന ഇതര ചെടികളില്‍ വിളര്‍ച്ച, ഇലകളിലെ കോശങ്ങളുടെ ക്ഷയം, തളിരുകളുടെ അഗ്രഭാഗത്തെ വാട്ടം, വിത്തുകളുടെ വൈകൃതവും ചുക്കിച്ചുളുങ്ങല്‍ എന്നിങ്ങനെയുമുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഡ്രൈനിഡ് കുടുംബത്തിലെ സൈലോഡ്രൈനിസ് ടൈഫ്ലോസൈബി എന്ന പരഭോജി കടന്നല്‍ അതിന്റെ മുട്ടകള്‍ മെററ്കാല്ഫ പ്രൂയിനോസ എന്ന പുഴുക്കളുടെ മുകളിലിട്ട് അവയുടെ പെരുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. സോപ്പ് ലയനികളുടെ പ്രയോഗം കീടങ്ങള്‍ ഇളം പുഴുക്കളായിരിക്കുന്ന അവസരത്തില്‍ ഇലകളിലൂടെ ഊര്‍ന്ന് താഴേക്കു പതിക്കാന്‍ ഇടയാക്കുന്നു. കൂടാതെ പിന്നീട് കരിംപൂപ്പായി മാറുന്ന മധുരസ്രവം കൂട്ടം കൂടുന്ന ഇലകളില്‍ നിന്ന് കഴുകിക്കളയാന്‍ ഇതൊരു മികച്ച ലായനിയാണ്. എന്തായാലും കീടനാശിനി പ്രയോഗങ്ങളുടെ അഭാവത്തില്‍ കീടങ്ങള്‍ തിരികെയെത്തും.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. അവയുടെ മുതിര്‍ന്നവയുടെ ചലനശക്തി മൂലം രാസചികിത്സകള്‍ ബുദ്ധിമുട്ടാണ്. കൂടിയ പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം എന്നത് പുഴുക്കളെ നിയന്ത്രിക്കാന്‍ സമയാസമയം കീടനാശിനികള്‍ പ്രയോഗിക്കുക എന്നതാണ്. കരിംപൂപ്പിന്റെ നിയന്ത്രണമാണ് കൂടുതല്‍ പ്രയോജനപ്രദം, അത് ഒരുപക്ഷേ ഗുരുതരമായ കേടുപാടിനു ഇടയാക്കിയേക്കും. ഡെല്‍റ്റമെത്രിന്‍, പൈറെത്രോയിഡ്സ് അല്ലെങ്കില്‍ ഡൈമെതോയെറ്റ് എന്നിവ അടങ്ങിയ സംയുക്തങ്ങള്‍ കൃഷിയിടങ്ങളുടെ അതിരുകളില്‍ തളിക്കുന്നത് കീടങ്ങളില്‍ മെച്ചപ്പെട്ട നിയന്ത്രണം നല്‍കും.

അതിന് എന്താണ് കാരണം

മെററ്കഫ പ്രൂയിനോസ എന്ന ചെടിച്ചാടിയുടെ പുഴുക്കളും മുതിര്‍ന്നവയുമാണ് ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നത്. അവ വളരെ വിപുലമായ ഇനം മരങ്ങളില്‍ബാധിക്കും, അവയിലൊന്നാണ് നാരകവര്‍ഗ്ഗ മരങ്ങള്‍. ഇവ പരിതസ്ഥിതിയോട് ഇണങ്ങാന്‍ വളരെ കഴിവുള്ളവയാണ്‌, അതിനാല്‍ വിവിധ പരിതസ്ഥിതികളില്‍ അതിജീവിക്കും. അവ കുറച്ചു ദൂരം ഉയര്‍ന്നു ചിതറാന്‍ കഴിവുള്ളവയും വെളിച്ചത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നവയുമാണ്. ഇവ വളരെ ദൂരം വ്യാപിക്കുന്നതിന് മോശപ്പെട്ട കൃഷി സമ്പ്രദായങ്ങളും മനുഷ്യരുടെ ഇടപെടലും നിര്‍ണ്ണായകമായ ഘടകമായേക്കാം. മുതിര്‍ന്നവ തവിട്ടു നിറം മുതല്‍ ചാര നിറം വരെയുള്ളവയും സവിശേഷമായ ഉയര്‍ന്നു നില്‍ക്കുന്ന തിളങ്ങുന്ന ഓറഞ്ച് കണ്ണുകളും ചിതറിയ വെള്ള പുള്ളികളുള്ള ത്രികോണ ആകൃതിയിലുള്ള മുന്‍ചിറകുകളും ഉള്ളവ ആയിരിക്കും. മുതിര്‍ന്നവയും പുഴുക്കളും നീല കലര്‍ന്ന വെളുത്ത മെഴുകുപോലെയുള്ള വസ്തുവിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കും, അവ പിന്നീട് ഇടതിങ്ങിയ മുടിയുടെ ജടയായി രൂപപ്പെടും. ശരത്കാലങ്ങളില്‍ പെണ്‍മുഞ്ഞകള്‍ സാധാരണ പട്ടകളിലും ശാഖ കളിലും മുമ്പുണ്ടായിരുന്ന മുറിവുകളിലോ ഇളം പട്ടകളില്‍ കുഴിക്കുന്ന ദ്വാരങ്ങളിലോ ഏകദേശം 100 മുട്ടകളിടും. വസന്തകാലത്ത് കാലാവസ്ഥ അനുകൂലമാകുമ്പോള്‍ മുട്ടകള്‍ വിരിഞ്ഞ് പുഴുക്കള്‍ ചെടിയുടെ കോശങ്ങള്‍ തിന്നാന്‍ ആരംഭിക്കും. അവ സാധാരണയായി വളരെ കുറഞ്ഞ കേടുപാടുകളാണ് ഉണ്ടാക്കുന്നത്, പക്ഷേ മുമ്പ് തന്നെ മുറിവുള്ള (ഉദാ: തണുപ്പ് മൂലം,) ചെടികളില്‍ പ്രശ്നമായേക്കാം.


പ്രതിരോധ നടപടികൾ

  • ചില രാജ്യങ്ങളില്‍ ഈ വംശം നിഷേധ ചട്ടങ്ങള്‍ക്ക് വിധേയമാണ്.
  • മുതിര്‍ന്നവയെ ആകര്‍ഷിക്കാനും എണ്ണം നിരീക്ഷിക്കാനും പ്രകാശക്കെണികള്‍ ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക