മറ്റുള്ളവ

മെഡിറ്ററേനിയൻ പഴ ഈച്ച

Ceratitis capitata

പ്രാണി

ചുരുക്കത്തിൽ

  • പെൺവർഗ്ഗം ഫലങ്ങളിൽ മുട്ടകൾ നിക്ഷേപിക്കുന്ന സ്ഥലങ്ങളിലെ ദ്വാരങ്ങളുടെ ലക്ഷണങ്ങൾ.
  • ബാധിക്കപ്പെട്ട ഫലങ്ങൾ പാകമായി ചീഞ്ഞുപോകുകയോ അല്ലെങ്കിൽ പാകമാകാതെ അടർന്നുവീഴുകയോ ചെയ്യുന്നു.
  • ഈ ദ്വാരങ്ങൾക്കു ചുറ്റുമോ അല്ലെങ്കിൽ സ്രവിക്കുന്ന പഴനീരിലോ അവസരം കാത്തിരിക്കുന്ന കുമിളുകൾ വളർന്നേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

14 വിളകൾ
ബദാം
ആപ്പിൾ
ആപ്രിക്കോട്ട്
വാഴ
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

ഈച്ചകളാൽ ആക്രമിക്കപ്പെട്ട ഫലങ്ങളിൽ, പെൺകീടങ്ങൾ മുട്ടകൾ നിക്ഷേപിക്കാൻ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ദ്വാരങ്ങൾ കാണപ്പെടുന്നു. ബാധിക്കപ്പെട്ട ഫലങ്ങൾ പാകമാകാതെ മൂത്ത് ചീയുകയോ, മധുരമുള്ള നീര് സ്രവിക്കുകയോ, ചിലപ്പോൾ അടർന്നു വീഴുകയോ ചെയ്യാം. ഈ ദ്വാരങ്ങൾക്കു ചുറ്റുമോ അല്ലെങ്കിൽ സ്രവിക്കുന്ന പഴനീരിലോ അവസരം കാത്തിരിക്കുന്ന കുമിളുകൾ വളർന്നേക്കാം. ഈച്ചകൾക്ക് വെള്ളി നിറത്തിലുള്ള ഉടൽ ഭാഗത്ത് കറുപ്പ് നിറത്തിലുള്ള അടയാളങ്ങളും, ഇരുണ്ട നിറത്തിലുള്ള വരകളുള്ള തവിട്ട് നിറമുള്ള ഉദരവും കാണപ്പെടുന്നു, മാത്രമല്ല ഇളം തവിട്ട് പാടുകളും നരച്ച മറുകുകളോടും കൂടിയ തെളിഞ്ഞ ചിറകുകളും ഉണ്ട്.

ശുപാർശകൾ

ജൈവ നിയന്ത്രണം

പരാന്നഭോജി കീടങ്ങളെയും ഇരപിടിയൻമാൻരേയും ഉപയോഗിച്ച് കുറഞ്ഞ തോതിലുള്ള ജൈവ നിയന്ത്രണം നേടാൻ സാധിക്കും. സെറാടൈറ്റിസ് കാപ്പിറ്റേറ്റ കുറച്ച് പരാദ കുമിളുകൾക്കും (മറ്റുള്ളവയ്ക്കിടയിൽ ബവേറിയ ബസിയാന) ചില വിരകൾക്കും വിധേയമാകുന്നവയാണ്. പരിചരണത്തിൻ്റെ ഫലം കൂടുതലും ബാധിക്കപ്പട്ട വിളയെ (അല്ലെങ്കിൽ പഴം) ആശ്രയിച്ചിരിക്കും. ചൂടു നീരാവി (ഉദാഹരണത്തിന് 44°C ൽ 8 മണിക്കൂർ), ചൂടുവെള്ളവും, ചൂടു-വായൂ പ്രവാഹം അതുപോലെ തന്നെ തണുപ്പ് പരിചരണം എന്നിവയും രോഗം ബാധിക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്നു വരുന്ന ഫലങ്ങളിൽ ഉപയോഗിക്കാൻ കഴിയും. സംഭരിക്കുമ്പോഴും, കൊണ്ടു പോകുമ്പോഴും അല്ലെങ്കിൽ രണ്ടിലും ഈ പരിചരണങ്ങൾ പ്രയോഗിക്കാം. എന്നിരുന്നാലും, ഇവയെല്ലാം മിക്ക പഴങ്ങളുടേയും സംഭരണത്തിന്‍റെ കാല ദൈര്‍ഘ്യം കുറയ്ക്കും. സ്പിനോസാൾ കൃത്യമായ സമയ നിഷ്ഠയില്‍ തളിച്ച് വിള സംരക്ഷിക്കാൻ സാധിക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഫലങ്ങൾ സംരക്ഷിക്കാൻ കീടനാശിനികളിൽ മുക്കി പരിചരിക്കുന്നത് സ്വീകാര്യമായ ഒരു രീതിയാണ്. ഇലവിതാനം ആവരണം ചെയ്‌ത്‌ തളിക്കുന്നതും പ്രതിരോധ പരിചരണ രീതിയാണ്, പക്ഷേ ഇതിന് ചിലവ് കൂടുതലാണ്. ആൺ പെൺ കീടങ്ങളെ രണ്ടിനേയും കെണിയിലേക്ക് ആകർഷിക്കുന്ന അനുയോജ്യ കീടനാശിനി (മാലാതിയോൺ) ചേർന്ന മാംസ്യ ഇരയോടു കൂടിയ കെണി സ്പ്രേകള്‍ ആണ് കൂടുതൽ സ്വീകാര്യമായ പരിചരണ രീതി.

അതിന് എന്താണ് കാരണം

സെറാറ്റൈറ്റിസ് കാപ്പിറ്റേറ്റ എന്ന മെഡിറ്ററേനിയൻ ഈച്ചയുടെ ലാര്‍വകൾ ആഹരിക്കുന്നതാണ് ലക്ഷണങ്ങൾക്ക് കാരണം. ഇതിന്‍റെ പേര് ഇങ്ങനെയാണെങ്കിലും, മെഡിറ്ററേനിയൻ പ്രദേശങ്ങൾക്ക് പുറമെ തെക്കൻ സഹാറൻ-ആഫ്രിക്കക്കുള്ളിലും കൂടാതെ മധ്യകിഴക്കൻ രാജ്യങ്ങൾ, തെക്കേ അമേരിക്കയിലും, മധ്യ അമേരിക്കയിലും, ഓസ്ട്രേലിയയിലും കാണപ്പെടുന്നു. പഴുത്തുകൊണ്ടിരിക്കുന്ന ഫലങ്ങളുടെയോ കായ്കളുടെയോ മൃദുവായ തൊലി തുരന്ന് ദ്വാരങ്ങളിൽ, തൊലിക്ക് അടിഭാഗത്ത് പെൺകീടങ്ങൾ മുട്ടയിടുന്നു. മുട്ട വിരിഞ്ഞ് ലാര്‍വകള്‍ പഴത്തിന്‍റെ ഉൾഭാഗത്തുള്ള പൾപ്പ് ആഹരിക്കുകയും ഗുരുതരമായ നാശം വിതച്ച് ഫലം ഭക്ഷ്യയോഗ്യമല്ലാതാക്കുകയും ചെയ്യും. ഇത് ഒരു ‘പോളിഫാഗസ്’ കീടമാണ്, അതായത് ഇത് വിവിധ ഇനം ആതിഥേയ ചെടികളിൽ ആഹരിക്കുന്നു. ഇഷ്ടമുള്ള ചെടികൾ ഇതിന്‍റെ പരിധിയിൽ ഇല്ലെങ്കിൽ, ഇവ അനായാസേന പുതിയ ഒരു ആതിഥേയ ചെടിയെ ബാധിക്കുന്നു. ആക്രമിക്കപ്പെട്ട പഴങ്ങളിൽ വളരുന്ന കുമിളുകളെ ഇവ വഹിക്കും എന്നതിന് തെളിവുകളുണ്ട്. ഇതിന് വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിലും താരതമ്യേന വിപുലമായ ഊഷ്മാവുകളിലും, വലിയ തോതില്‍ അധിനിവേശം നടത്തി ജീവിക്കാൻ കഴിവുണ്ട്, 10°C മുതൽ 30°C വരെയാണ് അനുയോജ്യമായ താപനില പരിധി.


പ്രതിരോധ നടപടികൾ

  • തോട്ടങ്ങളിൽ ഈ കീടങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ദയവായി നിവാരണോപായ നടപടികള്‍ പിന്തുടരുക.
  • കീടങ്ങളെ കണ്ടെത്തുന്നതിന് കീട-നിരീക്ഷണ കെണി അല്ലെങ്കിൽ ഫിറമോൺ കെണികൾ സ്ഥാപിക്കുക.
  • കീടങ്ങളെ കണ്ടു പിടിച്ചതിനു ശേഷം എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുക.
  • പ്രദേശത്തുനിന്നും രോഗബാധയേറ്റ ഫലങ്ങൾ നീക്കം ചെയ്യരുത്.
  • കയറ്റുമതിക്കുദ്ദേശിച്ച പഴങ്ങൾ പേപ്പർ അല്ലെങ്കിൽ പോളിത്തീൻ ഉറകൊണ്ട് പൊതിയുക.
  • രോഗം ബാധിക്കപ്പെട്ട എല്ലാ ഫലങ്ങളും നശിപ്പിച്ചു കളയാൻ ഇരട്ട സഞ്ചികളിൽ ചവറ്റു കുട്ടയിൽ നിക്ഷേപിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക