ഉഴുന്ന് & ചെറുപയർ

പുള്ളികളുള്ള വിത്തറ തുരപ്പന്‍

Chilo partellus

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • - പൂക്കളും വിത്തറകളും പരസ്പരം കൂട്ടിയിണക്കിയിരിക്കുന്നു - ശാഖകളുടെ വാട്ടം - വിത്തറയ്ക്കുള്ളിലെ വിത്തുകൾ പൂർണ്ണമായോ ഭാഗികമായോ കൊത്തി തുളച്ചവയാണ് - മുകുളങ്ങളിലും പൂക്കളിലും അല്ലെങ്കിൽ വിതരകളിലും തുരന്ന ദ്വാരങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉഴുന്ന് & ചെറുപയർ

ലക്ഷണങ്ങൾ

വിത്തറ തുരപ്പൻ്റെ ഇളം ലാര്‍വകള്‍, മൊട്ടുകളും പൂക്കളുമൊക്കെയാണ് തീറ്റയാക്കുന്നത് - മുതിർന്നവ പാകമെത്തിയ വിത്തറകളില്‍ ദ്വാരം ഉണ്ടാക്കുന്നു. പൂക്കളും മൊട്ടുകളും ലാര്‍വകളുടെ വിസര്‍ജ്ജ്യവുമായി കൂടിപ്പിണഞ്ഞു കിടക്കുന്നു. അഗ്ര മുകുളങ്ങൾ, വിത്തറകൾ എന്നിവയിൽ ആഹരിക്കാൻ തുടങ്ങുന്നു. ഉഴുന്നിൽ, ശാഖകളിലെ ഇലകളുടെ ഞെട്ടിൽ നിന്നും തണ്ടിലേക്ക് തുരക്കുന്നത് വാട്ടത്തിന് കാരണമാകുന്നു. തുവര പയറിൽ, ഇലകളുടെ ചുരുളലും നെയ്യലും

Recommendations

ജൈവ നിയന്ത്രണം

പ്രതിയോഗി പക്ഷി വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉയരത്തില്‍ കൊമ്പുകള്‍ (ഒരു ഹെക്ടറിന് 15 എണ്ണം) നാട്ടുക. (പ്രതിരോധം) ആസാദിരാക്റ്റിൻ, സ്പിനോസാഡ് അല്ലെങ്കിൽ ബാസിലസ് തുറിഞ്ചിയൻസിസ്‌ അടങ്ങിയ ജൈവ കീടനാശിനികൾ പ്രയോഗിക്കാം. 27 പരാന്ന ഭോജികൾ, 20 ഇരപിടിയന്മാർ, 2 പ്രോട്ടോസോവനുകൾ, 2 ബാക്റ്റീരിയകൾ എന്നിവ ആദ്യകാല ജീവിത ഘട്ടത്തിൽ വളരെ ഫലപ്രദമാണ് (ലാർവ) പരാന്നഭോജികൾ ഉൾപ്പെടുന്ന കുടുംബങ്ങൾ: ടച്ചിനിഡേ, ബ്രാക്കോണിഡാർ, ചാൽസിഡിഡേ ഇരപിടിയന്മാർ: വേപ്പിൻകുരു സത്ത് NSKE, വേപ്പെണ്ണ ( ഇത് മാത്രമായി പ്രയോഗിക്കുന്നത് ഫലപ്രദമല്ലാത്തതാകാം, പക്ഷേ മറ്റ് രീതികളോടൊപ്പം പ്രയോഗിക്കുന്നത് ലാർവകളുടെ എണ്ണം കുറയ്ക്കുന്നു (1.0 & 1.3 / ചെടി)

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഈ കീടങ്ങളെ നിയന്ത്രിക്കാൻ ക്ലോറാൻട്രാനിലിപ്രോൾ, ക്ലോറിപൈറിഫോസ് അല്ലെങ്കിൽ ഫ്ലൂബെൻഡിയാമൈഡ് എന്നിവ അടിസ്ഥാനമാക്കിയ കീടനാശിനികൾ പ്രയോഗിക്കുക. കീടങ്ങളുടെ പ്രതിരോധം.... സാമ്പത്തികമായ നിയന്ത്രണ പരിധി ഒരു ചെടിയിൽ 3 എണ്ണം

അതിന് എന്താണ് കാരണം

വിത്തറ തുരപ്പൻ്റെ ശലഭങ്ങൾക്ക് ഇരുണ്ട മുൻ ചിറകുകളിൽ വെളുത്ത നിറത്തിലുള്ള ഭാഗങ്ങളും, വെളുത്ത പിൻ ചിറകുകൾക്ക് ഇരുണ്ട അതിരുമുണ്ട്. ഇലകൾ, മൊട്ടുകൾ, പൂക്കൾ എന്നിവിടങ്ങളിൽ ഈ ശലഭങ്ങൾ ചെറിയ കൂട്ടങ്ങളായി മുട്ടകൾ നിക്ഷേപിക്കുന്നു. ഇവയുടെ പ്യൂപ്പ ഘട്ടം മണ്ണിൽ അല്ലെങ്കിൽ നെയ്തിരിക്കുന്ന ഇലകളിലോ ആണ് നടക്കുന്നത്. തണ്ട്, പൂഞ്ഞെട്ട്, പൂക്കൾ, വിത്തറകൾ എന്നിവയിൽ കേടുപാടുകൾ ഉണ്ടാക്കുന്നു (നഷ്ടം വൻപയർ 20-60%, തുവര പയർ 25-40%) ലാർവകൾ രാത്രിയിൽ ആഹരിക്കുന്നു, ഒരു ജോഡി ഇരുണ്ട തവിട്ട് പാടുകളുള്ള അർദ്ധസുതാര്യ ശരീരം തൈച്ചെടികൾ മുതൽ വിത്തറകൾ രൂപപ്പെടുന്നത് വരെ 20-28°C താപനില (ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പയർവർഗ്ഗങ്ങൾ) തുവര പയർ ചെടികളിൽ ഇലകളുടെ ചുരുളലിനും നെയ്യലിനും ശേഷം അവ ഉള്ളിൽ ആഹരിക്കുന്നത് തുടരുന്നു. പൂവിടൽ ഘട്ടത്തിലും വിത്തറ രൂപീകരണ ഘട്ടത്തിലും ഉള്ള ലാർവകൾ മുകുളങ്ങൾ, പൂക്കൾ, വിത്തറകൾ എന്നിവയിൽ ആഹരിച്ച് അവ നെയ്യുന്നു.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്ത് ലഭ്യമായ പ്രതിരോധശക്തിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • കീടത്തിൻ്റെ ലക്ഷണങ്ങൾക്കായി (മുട്ടകൾ, പുഴുക്കൾ, നാശനഷ്ടം) കൃഷിയിടം നിരീക്ഷിക്കുക.
  • ബാധിക്കപ്പെട്ട പൂക്കൾ, വിത്തറകൾ അല്ലെങ്കിൽ സസ്യ ഭാഗങ്ങൾ എന്നിവ കരകൃത്യമായി നീക്കം ചെയ്യുക.
  • അനുകൂലമായ അളവിൽ നൈട്രജൻ വളം പ്രയോഗിക്കുക.
  • കൃഷിയിടത്തിലും പരിസര പ്രദേശത്തും മികച്ച കളനശീകരണ പ്രവർത്തനം നടപ്പിലാക്കുക.
  • വെള്ളം കെട്ടി കിടക്കുന്നത് രോഗവ്യാപനത്തിൻ്റെ സാധ്യത കൂട്ടും എന്നുള്ളതുകൊണ്ട്, കൃഷിയിടത്തിൽ ശരിയായ നീർവാർച്ച ഉറപ്പു വരുത്തുക.
  • ശലഭങ്ങളുടെ പെരുപ്പം നിരീക്ഷിക്കാനോ കൂട്ടമായി പിടികൂടാനോ കെണികൾ ഉപയോഗിക്കുക.
  • ലാർവകളെ ഭക്ഷിക്കുന്ന പക്ഷികളെ സഹായിക്കുന്നതിനായി, തുറസ്സായ സ്ഥലം ഒരുക്കുകയും കമ്പുകൾ നാട്ടിക്കൊടുക്കുകയും ചെയ്യുക.
  • മിത്ര കീടങ്ങളെ ബാധിക്കും എന്നുള്ളതു കൊണ്ട്, വിശാല ശ്രേണിയിലുള്ള പ്രാണികളെ നശിപ്പിക്കുന്ന കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക.
  • വിളവെടുപ്പിനു ശേഷം സ്വയം മുളച്ചു വരുന്ന ചെടികളും സസ്യ അവശിഷ്ടങ്ങളും എടുത്തു മാറ്റുക.
  • രോഗം ബാധിക്കുമെന്ന് സംശയിക്കാത്ത നെല്ലോ ചോളമോ പോലെയുള്ള വിളകളുമായി വിളപരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക