മറ്റുള്ളവ

സെമിലൂപ്പര്‍

Autographa nigrisigna

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • തളിരിലകളിലും ബീജപുടത്തിലും കേടുവരുത്തുന്നു.
  • ഇലകളില്‍ വെടിയുണ്ടയേറ്റ പോലെയുള്ള അടയാളങ്ങള്‍.
  • പച്ച ലാര്‍വ്വയുടെ സാന്നിദ്ധ്യം.
  • ചെടികളില്‍ ചാരനിറ രൂപങ്ങളോട് കൂടിയ ശലഭങ്ങള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

സെമിലൂപ്പര്‍ തളിരിലകളെയും ബീജപുടത്തെയുമാണ്‌ ബാധിക്കുന്നത്. ഇളം ലാര്‍വ്വകള്‍ ഇലകളെ ചുരണ്ടുമ്പോള്‍ മുതിര്‍ന്നവ വിത്തറയുടെ ഞെട്ട് മാത്രമുള്‍പ്പെടുന്ന ചുവടു അവശേഷിപ്പിച്ചു മൊട്ടുകള്‍, പൂക്കള്‍, വിത്തറകള്‍, എന്നിവ കരളുന്നു. വിത്തറകള്‍ ഭക്ഷിക്കുന്നതിലൂടെ ലൂപ്പര്‍ വിത്തറകളുടെ ഉപരിതലത്തില്‍ ക്രമരഹിതവും കീറിപ്പറിഞ്ഞതുമായ രൂപമാണ് അവശേഷിപ്പിക്കുന്നത്. ഇലകളില്‍ ദ്വാരങ്ങള്‍ ഉണ്ടാകുകയും ഗുരുതരമായ ബാധിപ്പില്‍ അവ അസ്ഥികൂട രൂപമാകുകയും ചെയ്യുന്നു. ഗുരുതരമാകുന്ന സാഹചര്യത്തില്‍ ചെടികള്‍ പൂര്‍ണ്ണമായും ഇലപോഴിക്കും. സാധാരണ ലക്ഷണങ്ങള്‍ പക്ഷികള്‍ മൂലമുള്ള കേടുപാടുകളായും തെറ്റിദ്ധരിക്കപ്പെടാം.

Recommendations

ജൈവ നിയന്ത്രണം

കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കി എട്ടുകാലിപോലെയുള്ള ഇരപിടുത്തക്കാരെയും മറ്റു സ്വാഭാവിക ശത്രുക്കളെയും സംരക്ഷിക്കുക. ഒരാഴ്ച ഇടവേളയില്‍ നാല് ആഴ്ചകള്‍ ട്രൈക്കൊഗ്രമ ചിലോനിസ് 1.5 ലക്ഷം/ ഹെക്ടര്‍ എന്ന കണക്കില്‍ തുറന്നുവിടുക. എന്‍ പി വി (ന്യൂക്ലോപോളിഹെഡ്രോവൈറസ്), ബാസിലസ് തുരംഗിയെന്‍സിസ് അല്ലെങ്കില്‍ ബോവേറിയ ബാസിയന എന്നിവയും സെമിലൂപ്പറുകളെ നിയന്ത്രിക്കാന്‍ സഹായിക്കും. വേപ്പിന്‍ സത്ത് അല്ലെങ്കില്‍ മുളക് അല്ലെങ്കില്‍ വെളുത്തുള്ളി സത്ത് എന്നിവ പോലെയുള്ള സസ്യ ഉത്പന്നങ്ങളും ഈ കീടങ്ങളെ നിയന്ത്രിക്കാന്‍ ഇലകളില്‍ തളിക്കാം. പൂവിടല്‍ ഘട്ടം മുതല്‍ 10-15 ദിവസ ഇടവേളകളില്‍ NPV 250 LE/ ഹെക്ടറിന് 0.1% റ്റീപോള്‍, 0.5% ശര്‍ക്കര എന്നിവയ്ക്കൊപ്പം മൂന്നു തവണ പ്രയോഗിക്കാം. വേപ്പെണ്ണ അല്ലെങ്കില്‍ ഉങ്ങ് എണ്ണ 80 EC @ 2മി.ലി./ലിറ്റര്‍ എന്ന നിരക്കില്‍ പ്രയോഗിക്കാം.

രാസ നിയന്ത്രണം

എപ്പോഴും പ്രതിരോധ നടപടികളെ ജൈവപരിചരണ രീതികളുമായി സംയോജിപ്പിച്ച ഒരു സമീപനം പരിഗണിക്കണം. 10 ചെടികളില്‍ 2 ലാര്‍വകളില്‍ കൂടുത കണ്ടെത്തിയാല്‍ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ആരംഭിക്കണം. സെമിലൂപ്പര്‍ പെരുപ്പം കുറയ്ക്കാന്‍ ക്ലോറിഫിറോസും ക്വിനല്‍ഫോസും നിര്‍ദേശിക്കുന്നു.

അതിന് എന്താണ് കാരണം

ഓട്ടോഗ്രഫ നിഗ്രിസിഗ്നയുടെ ലാര്‍വ മൂലമാണ് കേടുപാടുകള്‍ ഉണ്ടാകുന്നത്. സെമിലൂപ്പറിന്റെ ശലഭത്തിനു പലവിധ രൂപങ്ങളോട് കൂടിയ മുന്‍ ചിറകുകളാണ്. 40 മുട്ടകളുടെ കൂട്ടമായി ഇലകളിലാണ് ഗോളാകൃതിയിലുള്ള മുട്ടയിടുന്നത്‌. ലാര്‍വകളും സെമിലൂപ്പറും പച്ച നിറമാണ്. ഒരു തലമുറ വളരാന്‍ ഏകദേശം 4 ആഴ്ച എടുക്കും. മുട്ടയുടെ കാലം ഏകദേശം 3-6 വരെ ദിവസങ്ങളാണ് ലാര്‍വാ കാലം 8-30 ദിവസങ്ങളില്‍ പൂര്‍ണ്ണമാകും, അതേ സമയം പ്യൂപ്പാകാലം 5-10 ദിവസമെടുക്കും.


പ്രതിരോധ നടപടികൾ

  • സഹിഷ്ണുതയുള്ള ഇനം തിരഞ്ഞെടുക്കുക.
  • വൈകി നടുന്നതും ഇടയകലം കുറച്ചു നടുന്നതും ഒഴിവാക്കുക.
  • വലുതും ഊര്‍ജ്ജസ്വലവുമായ ചെടികള്‍ മികച്ച വളപ്രയോഗത്തോടെയും ജലസേചന പദ്ധതിയോടെയും വളര്‍ത്തുക.
  • ഒരാഴ്ച ഇടവേളയില്‍ താങ്കളുടെ ചെടികള്‍ നിരീക്ഷിക്കുകയും ലാര്‍വയുടെ സാന്നിദ്ധ്യം പരിശോധിക്കുകയും ചെയ്യണം.
  • ശലഭങ്ങളുടെ പെരുപ്പം പരിശോധിക്കാനും അവയെ കൊല്ലാനും ഫെറമോന്‍ കെണികളും പ്രകാശ കെണികളും സ്ഥാപിക്കാം.
  • 2 ഹെക്ടറിന് ഒരു പ്രകാശക്കെണി എന്ന നിരക്കിലും, ഫെറമോന്‍ കെണികള്‍ 50 m @5 കെണികള്‍/ഹെക്ടര്‍ എന്ന നിരക്കിലും സ്ഥാപിക്കണം.
  • ഇര പിടിയന്‍ പക്ഷികള്‍ക്കായി 50/ഹെക്ടര്‍ എന്ന കണക്കില്‍ വിശ്രമ സ്ഥാനവും താങ്കള്‍ക്ക് സ്ഥാപിക്കാം.
  • പക്ഷികള്‍ക്ക് ജൈവ സങ്കേതമായി ഉയരമുള്ള അരിച്ചോളവും വളര്‍ത്താം.
  • ലാര്‍വകളെയും മുതിര്‍ന്നവയേയും സാധ്യമാംവിധം ശേഖരിച്ചു നശിപ്പിക്കാം.
  • കീടങ്ങളെ ഇരപിടിയന്‍മാര്‍ക്ക് ലഭിക്കാനായി വിളവെടുപ്പിനു ശേഷം താങ്കളുടെ കൃഷിയിടം ഉഴുതു മറിക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക