മറ്റുള്ളവ

കടലയിലെ വിത്തറ തുരപ്പൻ

Helicoverpa armigera

പ്രാണി

ചുരുക്കത്തിൽ

  • പൂക്കളിലും വിത്തറകളിലും ഭക്ഷിക്കുന്നത് മൂലമുള്ള കേടുപാടുകള്‍.
  • വൃത്താകൃതിയിലുള്ള ദ്വാരങ്ങള്‍.
  • ഇലകൊഴിച്ചില്‍ ഉണ്ടായേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

ലാർവ ചെടിയുടെ എല്ലാ ഭാഗങ്ങളും ഭക്ഷിക്കും, പക്ഷേ അവയ്ക്കേറ്റവും ഇഷ്ടം പൂവും കായ്കളുമാണ്. വിത്തറകളിൽ ഭക്ഷിക്കുന്ന കറുത്ത ദ്വാരങ്ങൾ ദൃശ്യമാകും. ആഹരിക്കുന്ന സമയത്ത് ചിലപ്പോൾ പുഴുക്കൾ വിത്തറകളിൽ നിന്ന് തൂങ്ങി നില്ക്കുന്നത് കണാം. പൂക്കളും വിത്തറകളും ലഭ്യമല്ലെങ്കിൽ- ലാർവകൾ ഇലകളും നാമ്പുകളും ഭക്ഷിച്ചേക്കാം ഇത് ഇലകൊഴിച്ചിലിന് കാരണമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ സമീപനം കുടുതലും വിളയുടെ ഇനത്തെ ആശ്രയിച്ചിരിക്കുന്നു. ഹെലികോവെർപ്പയെ പരാദമാക്കുന്ന അല്ലെങ്കിൽ ആക്രമിക്കുന്ന, മിത്രകീടങ്ങളെ കൃഷിയിടത്തിനകത്തും പുറത്തും നിലനിറുത്താൻ ശ്രദ്ധിക്കുക. ട്രൈക്കോഗ്രാമ കടന്നലുകൾ, മൈക്രോപ്ലിറ്റിസ്, ഹെട്രോപെൽമ, നാറ്റെലിയ ഇനങ്ങൾ, ഇരപിടിയൻമാരായ പ്രാണികൾ, വലിയ കണ്ണൻ വണ്ടുകൾ, ഗ്ലോസിഷീൽഡ് വണ്ട്, മുള്ളുള്ള ഇരപിടിയൻ ഷീൽഡ് വണ്ട് പോലുള്ളവ, ഇവയുടെ വർദ്ധനവ് തടയുന്നു. ഉറുമ്പുകളും ചിലന്തികളും ലാർവയെ ആക്രമിക്കുന്നു. NPV (ന്യൂക്ലിയോ പോളിഹെഡ്രോ വൈറസ്) അടിസ്ഥാനമായുള്ള ജൈവ കീടനാശിനികളായ മെറ്റാറൈസിയം അനിസോപ്പിലെ, ബ്യൂവറിയ ബസിയാന, ബാസില്ലസ്സ് തുറിൻജിയൻസിസ് എന്നിവയും ഉപയോഗപ്പെടുത്താനാവും. കീടങ്ങളെ നിയന്ത്രിക്കുന്നതിനായി സസ്യജന്യ ഉൽപന്നങ്ങളായ ആര്യവേപ്പ് നീര്, മുളക് അല്ലെങ്കിൽ വെളുത്തുള്ളി നീര് എന്നിവ ഇലകളിൽ തളിക്കാവുന്നതാണ്.

രാസ നിയന്ത്രണം

എപ്പോഴും ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. രാസപ്രയോഗത്തിന്റെ ആവശ്യകത തിട്ടപ്പെടുത്താൻ ലാർവകളുടെ പെരുപ്പത്തിൻ്റെ നിരക്ക് നിരീക്ഷിക്കുക. സാമ്പത്തിക അതിരിന്റെ നില രാത്രിയില്‍ @4 കെണികള്‍/ഏക്കര്‍ മൂന്ന്‍ രാത്രികള്‍ 8 മാസങ്ങള്‍ എന്ന് കണക്കാക്കണം. പൈറിത്രോയിഡ് അടിസ്ഥാനമായുള്ള കീടനാശിനികളോട് കീടങ്ങൾ ഒരളവുവരെ പ്രതിരോധമാർജ്ജിച്ചിട്ടുണ്ട്.

അതിന് എന്താണ് കാരണം

വളർച്ചയെത്തിയവയ്ക്ക് 1.5 സെൻ്റിമീറ്റർ നീളവും ചിറകുകൾ തമ്മിൽ 4.0 സെൻ്റിമീറ്റർ അകലവുമുണ്ട്. അവയുടെ ചാര, തവിട്ടു നിറത്തിലുള്ള ശരീരത്തിൽ രോമാവൃതമായ നെഞ്ചും, ഇളംതവിട്ടു നിറത്തിലുള്ള മുൻ ചിറകുകളിൽ കറുത്ത പുള്ളികുത്തുകളോടെ ഇരുണ്ട തവിട്ടുനിറത്തിലുള്ള പട്ടയും ഉണ്ട്. മഞ്ഞനിറത്തോടു കൂടിയ വെളുത്ത പിൻ ചിറകുകളിളുടെ അരികുകളിൽ ഇളം മറുകോടു കൂടിയ വീതിയുള്ള ഇരുണ്ട പട്ടകളുണ്ട്. പൂവിട്ടതോ അല്ലെങ്കിൽ പൂവിടാറായതോ ആയ ചെടികളിൽ പെൺ കീടങ്ങൾ മഞ്ഞ കലർന്ന വെളുത്ത നിറത്തിലുള്ള മുട്ടകൾ ഇടുന്നു. ലാർവകളുടെ ആകൃതി അവയുടെ വളർച്ചയുടെ ഘട്ടത്തെ ആശ്രയിച്ചിരിക്കും, പക്ഷേ അവയ്ക്കെല്ലാo ഒരു പോലെ നിറം മങ്ങിയ ഉദരഭാഗമാണുള്ളത്. അവ വളർച്ചയെത്തുമ്പോൾ, വശങ്ങളിൽ ചെറിയ കറുത്ത പുള്ളികളും മഞ്ഞയോ വെള്ളയോ നിറത്തിലുള്ള തെളിഞ്ഞ രണ്ട് വരകളും വികസിക്കുന്നു. വിവിധ ജീവിത ഘട്ടങ്ങളുടെ ദൈർഘ്യം പരിസ്ഥിതി സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രധാനമായി താപനിലയും, ഭക്ഷണ ലഭ്യതയും.


പ്രതിരോധ നടപടികൾ

  • കീടങ്ങൾക്കെതിരെ സഹനശേഷിയുള്ള ഇനം(ഉദാ.
  • Co-6 അല്ലെങ്കില്‍ Co-7)തിരഞ്ഞെടുക്കുക.
  • നടുമ്പോൾ ചെടികൾക്കിടയിൽ നിശ്ചിത അകലം പാലിക്കുക.
  • തുവരപ്പരിപ്പ്, വന്‍പയര്‍, കടല എന്നിവ വേലി വിളകളായി നട്ട് മിത്രകീടങ്ങളുടെ പെരുപ്പം സൂക്ഷിക്കുക.
  • നിങ്ങളുടെ കൃഷിയിടത്തിനു ചുറ്റും കെണി വിളകള്‍ ഉപയോഗിച്ച് (ആവണക്ക് അല്ലെങ്കില്‍ ജമന്തി) കീടങ്ങളെ ആകര്‍ഷിക്കാം.
  • ഒരേക്കറിന് 10 എന്ന കണക്കില്‍ പക്ഷികള്‍ക്ക് വിശ്രമസ്ഥലം ഒരുക്കാം.
  • താങ്കളുടെ ചെടികൾ പതിവായി നിരീക്ഷിച്ച് ലാർവകളുടെ സാനിധ്യം പരിശോധിക്കുക.
  • പ്രകാശക്കെണികള്‍ (1/5 ഏക്കര്‍ ) ഉപയോഗിച്ച് വൈകുന്നേരങ്ങളില്‍ നിരീക്ഷിക്കുക.
  • പാര -ഫെറമോന്‍ കെണികള്‍ (5/1 ഏക്കര്‍) സ്ഥാപിക്കുക.
  • നല്ല വളപ്രയോഗ പദ്ധതിയിലൂടെ വലുതും ആർജ്ജവവുമുള്ള ചെടികള്‍ വളർത്താൻ ശ്രമിക്കുക.
  • കീടങ്ങൾക്ക് അനുകൂലമാണ് എന്നതിനാൽ, അധികജലസേചനം ഒഴിവാക്കുക.
  • ലാർവകളെ അവയുടെ ഇരപിടിയൻമാർക്ക് ദൃശ്യമാക്കാൻ, വിളവെടുപ്പിനു ശേഷം നിലം ഏറ്റവും കുറഞ്ഞത്‌ 10 സെ.മി.
  • എങ്കിലും ഉഴുതു മറിക്കുക.
  • കീടത്തിന്റെ മുന്നേറ്റം തടയാൻ കീടങ്ങൾക്ക് ആശ്രയമേകാത്ത ഇതര ചെടികളുമായി ഇടവിള കൃഷിരീതി ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക