പരുത്തി

ബോൾ വീവിൾ

Anthonomus grandis

പ്രാണി

ചുരുക്കത്തിൽ

  • പുഷ്പ മുകുളങ്ങളിൽ ചെറിയ സുഷിരങ്ങളുണ്ടായി അവ തവിട്ടു നിറമായി വീണുപോകുന്നു.
  • പൂക്കൾ മഞ്ഞയാവുകയും വളർച്ചയെത്താതെ കൊഴിഞ്ഞു പോകുന്നു.
  • മൊട്ടിന്‍റെ വളർച്ച മുരടിപ്പ് അല്ലെങ്കിൽ ചീയൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പരുത്തി

ലക്ഷണങ്ങൾ

മുതിർന്ന ബോൾ വീവിൾ പൂക്കുന്ന അല്ലെങ്കിൽ കായ്ക്കുന്ന ഭാഗങ്ങളായ പുഷ്പ മുകുളങ്ങള്‍, മൊട്ടുകള്‍ പോലുള്ളവ ഭക്ഷിക്കുന്നു, വിരളമായി ഇലയുടെ തണ്ടിലും അഗ്രവളർച്ചകളിലും ആക്രമണം നടത്തുന്നു. ആക്രമണത്തിന്റെ ആദ്യ ഘട്ടങ്ങൾ തിരിച്ചറിയുന്നത് പുഷ്പ മുകുളങ്ങളിലെ ഭക്ഷിച്ചത് മൂലമുള്ള സുഷിരങ്ങൾ അല്ലെങ്കിൽ അണ്ഡ നിക്ഷേപ സ്ഥലങ്ങൾക്ക് സമാനമായുള്ള ചെറിയ പരുപോലുള്ള വളർച്ചയാലാണ്. പുഷ്പ മുകുളങ്ങളുടെ നാശം നിറം മങ്ങലിനും പൂക്കള്‍ നഷ്ടപ്പെടുന്നതിന് അല്ലെങ്കിൽ പ്രായമെത്താതെ കൊഴിഞ്ഞ് പോകുന്നതിന് അല്ലെങ്കിൽ ചെറിയ മൊട്ടുകള്‍ക്ക് (കീടം ഉള്ളിലുള്ള) കാരണമാകുന്നു. വലിയ സുഷിരമുള്ള മൊട്ടുകള്‍ സാധാരണയായി ചെടിയിൽ അവശേഷിക്കുകയും വിടരാതിരിക്കുകയും ചെയ്യാം. അതേസമയം അവ സാഹചര്യം ഉപയോഗിക്കുന്നു രോഗകാരികളാൽ ആക്രമിക്കപ്പെടുകയും അത് ചീയലിന് കാരണമാവുകയും ചെയ്യും. മുതിർന്നവ ചെടിയുടെ വളർച്ചാ സമയത്ത് ഇല തണ്ടുകൾ ഭക്ഷിക്കുകയും ഇലകൾ തണ്ടിൽ അവശേഷിക്കേ തന്നെ വാടി ഉണങ്ങാൻ കാരണമാകുകയും ചെയ്യുന്നു. ഈ ലക്ഷണത്തെ പൊതുവായി “ബ്ലാക്ക് ഫ്ലാഗ്സ്” എന്നു വിളിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

വീവിളിനെ നിയന്ത്രിക്കാൻ കാറ്റോലാക്കസ് ഗ്രാൻഡിസ് പോലുള്ള പരാദ വണ്ടുകളെ ഇറക്കുകയോ അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക. കൂടാതെ, കുമിൾ ബ്യൂവേറിയ ബാസിന, ബാക്ടീരിയ ബാസില്ലസ്സ് തുറിൻജെൻസിസ് അല്ലെങ്കിൽ കൈലോ ഇറിഡിസന്റ് വൈറസ്(CIV) എന്നിവ അടിസ്ഥാനമാക്കിയ ജൈവ കീടനാശിനികൾ പ്രയോഗിക്കാവുന്നതാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. കൃത്രിമ പൈറിത്രോയിഡ് കീടനാശിനികളും ഡെൽറ്റമെത്രിൻപോലുള്ള വസ്തുക്കളും ബോൾ വീവിളിനെ നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്നതാണ്. ഈർപ്പമുള്ള അവസ്ഥകൾ പരിചരണത്തിന്റെ ഫലം വര്‍ദ്ധിപ്പിക്കും. വീവിൾ നിരീക്ഷണത്തിനും നിയന്ത്രണത്തിനും ഫെറമോൺ കെണികൾ ഉപയോഗിക്കാൻ സാധിക്കും (ഒരു കീടനാശിനിയോ ഒരു ജൈവ ഏജന്‍റിനെയോ ചേര്‍ത്ത്).

അതിന് എന്താണ് കാരണം

അനോർമസ് ഗ്രാൻഡിസ് എന്ന ബോൾ വീവിളിന്റെ മുതിർന്നവയും പുഴുക്കളും നാശത്തിന് കാരണമാകുന്നു. മുതിർന്ന വീവിളുകൾ ഏകദേശം 6 മില്ലിമീറ്റർ നീളത്തിൽ കൂർത്ത മുഖഭാഗവും തവിട്ട് ചുവപ്പു മുതൽ തവിട്ട് അല്ലെങ്കിൽ കറുപ്പിനോട് ചേര്‍ന്ന നിറ വ്യത്യാസങ്ങളിൽ കാണുന്നു. അവ ശൈത്യം പിന്നിടുന്നത് നല്ല ഉണക്കുള്ള സ്ഥലങ്ങളിൽ അല്ലെങ്കിൽ പരുത്തി പാടങ്ങള്‍ക്ക് സമീപമാണ്. ഈ കാലത്തെ വളർച്ച മുരടിപ്പിന് ശേഷം, അവ വിരിഞ്ഞ് പരുത്തി പാടങ്ങളിൽ പ്രവേശിക്കുന്നു ബോളുകൾ ഉണ്ടാകുന്ന സമയം വേനൽ മുതല്‍ മദ്ധ്യ- വേനല്‍ വരെയാണ്. വിരിയുന്നതിന്റെ പാരമ്യം വേനൽ അവസാനത്തിലാണ് . പെൺജാതികൾ വളരുന്ന മൊട്ടുകളില്‍ മുട്ടയിടുന്നു, സാധരണയായി ഒരു മുട്ട ഒരു സ്ക്വയറിൽ(പുഷ്പ മുകുളം). കട്ടിയുള്ള - വെള്ള C ആകൃതിയിലുള്ള ലാര്‍വകള്‍ സ്ക്വയറുകളിൽ അല്ലെങ്കിൽ ബോളുകളിൽ ഭക്ഷിച്ച് ഏകദേശം 10 ദിവസം തുടരുന്നു. പിന്നീട് അവ പ്യൂപ്പ ദശയിൽ പ്രവേശിക്കുന്നു. മുട്ടയിൽ തുടങ്ങി മുതിരുന്നത് വരെയുള്ള ജീവിത ചക്രം വേനൽക്കാലത്ത് ഏകദേശം മൂന്നാഴ്ച്ച നീളുന്നു. ബോൾ വീവിളിനു പ്രതിവർഷം 8 മുതൽ 10 തലമുറകൾ വരെ എത്താൻ സാധിക്കും.


പ്രതിരോധ നടപടികൾ

  • നിങ്ങളുടെ രാജ്യത്തെ നിവാരണ നിയന്ത്രണ മാർഗങ്ങൾ പരിശോധിക്കുക.
  • പെരുപ്പം ഒഴിവാക്കാൻ വൈകി നടുക.
  • നിങ്ങളുടെ പ്രദേശത്ത് ലഭ്യമായ(നിരവധിയെണ്ണം വിപണിയിലുണ്ട്) പ്രതിരോധവും തിരിച്ചുവരവിന് പ്രാപ്തിയുമുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • കീടത്തിന്റെ ലക്ഷണങ്ങൾക്കായി കൃഷിയിടത്തില്‍ പതിവായി നിരീക്ഷണം നടത്തുക.
  • അധിക വളംചെയ്യലും അധിക നനയും ഒഴിവാക്കുക.
  • മൂപ്പെത്താത്ത മൊട്ടിന്‍റെ ഘട്ടങ്ങൾ ചൂടിനും വാട്ടത്തിനും സംവേദകത്വമുള്ളവയാണ്.
  • അത് കൊണ്ട് ചെടി അവശിഷ്ടങ്ങൾ പാടത്തു നിന്നും നീക്കം ചെയ്യണം.
  • അവശേഷിക്കുന്ന ലാര്‍വകളെയും പ്യൂപ്പകളെയും പ്രതികൂല കാലാവസ്ഥാ ഘടകങ്ങൾക്ക് വിധേയമാക്കാൻ വിളവെടുപ്പിന് ശേഷം സസ്യാവശിഷ്ടങ്ങൾ ഉഴുതാതെ, പാടത്ത് നിന്നും നീക്കം ചെയ്യുക.
  • കീടബാധയുള്ള സസൃങ്ങളുടെ വസ്തുക്കൾ കൃഷിയിടങ്ങള്‍ അല്ലെങ്കില്‍ ഫാമുകള്‍ക്കിടയില്‍ കൊണ്ടുപോകരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക