മറ്റുള്ളവ

ചോളം, ബജ്‌റ, അരിച്ചോളം എന്നിവയിലെ ദുർഗന്ധം വമിക്കുന്ന മൂട്ടകൾ

Euschistus spp.

പ്രാണി

ചുരുക്കത്തിൽ

  • കേടുപാടുകള്‍ നികത്താൻ തൈച്ചെടികൾ അധികം നാമ്പുകൾ (കൂടുതൽ ശാഖകൾ) ഉത്പാദിപ്പിച്ചേക്കാം.
  • ദ്വാരങ്ങളുടെ നിരകൾ ആവർത്തിച്ചുവരുന്ന മാതൃകകളാണ്, കീടങ്ങൾ ഇലകളില്‍ ആഹരിക്കുന്നതുമൂലമുള്ള കേടുപാടുകളുടെ സവിശേഷത.
  • സാരമായി ബാധിക്കപ്പെട്ട ചെടികൾക്ക് രൂപവൈകൃതവും, വളർച്ച മുരടിപ്പും, വിളവ് കുറവും ഉണ്ടായേക്കാം.
  • കതിരുകളിലും വൈകല്യങ്ങൾ ദൃശ്യമായേക്കാം, പാകമാകൽ വൈകുന്നു മാത്രമല്ല പലപ്പോഴും ധാന്യങ്ങൾ പൂർണമായി നിറയുന്നില്ല.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

ദുർഗന്ധം വമിക്കുന്ന മൂട്ടകൾ, ചോളത്തിൻ്റെ തൈച്ചെടികളെയോ അല്ലെങ്കിൽ കായിക ഘട്ടത്തിൻ്റെ ആരംഭത്തിലോ ആക്രമിക്കുന്നു. പ്രധാന തണ്ടുകൾക്ക് ഉണ്ടായ കേടുപാടുകള്‍ നികത്താൻ തൈച്ചെടികൾ കൂടുതൽ നാമ്പുകൾ (കൂടുതല്‍ ശാഖകൾ) ഉല്പാദിപ്പിക്കും. ഇലകളിൽ മൂട്ടകളുടെ ആഹരിക്കുന്ന പ്രവർത്തനം സമദൂരത്തില്‍ വരിയായി വരുന്ന ദ്വാരങ്ങളുടെ, ആവർത്തിച്ചുവരുന്ന സവിശേഷ മാതൃക രൂപപ്പെടുത്തുന്നു. ദ്വാരങ്ങൾ വലിപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കും പക്ഷെ അവ സാധാരണയായി ഒരു മഞ്ഞ വലയത്തിനുള്ളില്‍ ദീർഘ ചതുരാകൃതിയിലോ നീളത്തിലോ ദൃശ്യമാകുന്നു. തണ്ടുകളിൽ മൂട്ടകൾ ആഹരിക്കുന്ന സ്ഥലത്ത്, ഒരു വഴുവഴുപ്പുള്ള, അഴുകുന്ന ഭാഗം കാണപ്പെടാം. സാരമായി ബാധിക്കപ്പെട്ട ചെടികൾക്ക് രൂപവൈകൃതവും, വളർച്ച മുരടിപ്പും, വിളവ് കുറവും ഉണ്ടായേക്കാം. കതിരുകളിലും വൈകല്യങ്ങൾ ദൃശ്യമായേക്കാം, പാകമാകൽ വൈകുന്നു മാത്രമല്ല പലപ്പോഴും ധാന്യങ്ങൾ പൂർണമായി നിറയുന്നില്ല. ദുർഗന്ധം വമിക്കുന്ന മൂട്ടകൾ നന്നായി പറക്കാന്‍ കഴിവുള്ളവയാണ്‌, മാത്രമല്ല ഇവ ചെടികൾക്കിടയിൽ വളരെപ്പെട്ടെന്ന് വ്യാപിച്ച് വിളവ് നഷ്ടത്തിന് കാരണമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

പരാന്നഭോജി ടാക്കിനിഡ് ഈച്ചകളും കടന്നലുകളും, ദുർഗന്ധം വമിക്കുന്ന മൂട്ടകളുടെ മുട്ടകളിൽ അവയുടെ മുട്ടകൾ നിക്ഷേപിക്കുകയും പിന്നീട് അവയുടെ ലാർവകൾ വിരിഞ്ഞുവരുന്ന പുഴുക്കളിൽ ആഹരിക്കുകയും ചെയ്യുന്നു. പക്ഷികളും ചിലന്തികളും രോഗബാധ കുറയ്ക്കാൻ സഹായിക്കും. യൂക്കാലിപ്റ്റസ് യൂരോഗ്രണ്ടിസ് എണ്ണ മൂട്ടകൾക്കും ഇളം കീടങ്ങൾക്കും വിഷകരമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. പൈറത്രോയ്ഡ്സ് ഗണത്തിലെ കീടനാശിനികള്‍ ഉപയോഗിച്ച് വിത്തുകൾ പരിചരിക്കുന്നത് ചില നിയന്ത്രണങ്ങൾ നല്‍കുകയും തൈച്ചെടികളിലെ കേടുപാടുകള്‍ ഒഴിവാക്കുകയും ചെയ്യും. ബൈഫെൻത്രിൻ അടിസ്ഥാനമാക്കിയുള്ള കീടനാശിനികള്‍ ഇലകളില്‍ പ്രയോഗിക്കുന്നത് കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാന്‍ സഹായിക്കും.

അതിന് എന്താണ് കാരണം

ഈ പ്രാണികളുടെ ആകാരം, അവയുടെ ഇനങ്ങളെ ആശ്രയിച്ച് നേരിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. തവിട്ടുനിറമുള്ള ദുർഗന്ധം വമിക്കുന്ന മൂട്ടകളിലെ മുതിർന്നവ കവചത്തിൻ്റെ ആകൃതിയും, തവിട്ടുനിറത്തിൽ പുള്ളികളോടെ തുകലുപോലെയുള്ള ചിറകുകളും ഉണ്ട്, മാത്രമല്ല അവയുടെ പിറകുഭാഗത്ത് സവിശേഷമായ ത്രികോണ മാതൃകയും കാണപ്പെടും. വീപ്പകളുടെ ആകൃതിയിലുള്ള മുട്ടകള്‍ കൂട്ടത്തോടെ ഇലകളുടെ അടിഭാഗത്താണ് നിക്ഷേപിക്കപ്പെടുന്നത്. ഇളം കീടങ്ങൾ ചിറകുകൾ ഇല്ലാത്ത, ഏകദേശം ഉരുണ്ട രൂപത്തിലും കറുത്ത നിറത്തിലും ആയിരിക്കും. മുതിർന്നവയും, ഇളം കീടങ്ങളും വലിച്ചൂറ്റിക്കുടിക്കാന്‍ കഴിയുന്ന തങ്ങളുടെ വായഭാഗങ്ങള്‍ ഉപയോഗിച്ച് കലകൾ തുളച്ച്, പദാർത്ഥങ്ങൾ ദഹിപ്പിക്കാനുള്ള വസ്തുക്കള്‍ കുത്തിവയ്ക്കുന്നു, അതിനു ശേഷം ചെടിയുടെ അലിഞ്ഞ പദാർത്ഥങ്ങൾ ഭക്ഷിക്കുന്നു. ഇത് രൂപവൈകൃതത്തിനോ അല്ലെങ്കിൽ വളർച്ച മുരടിപ്പിനോ കാരണമാകുന്നു, പെരുപ്പം അധികമെങ്കില്‍ അതില്‍ കൂടുതല്‍ കേടുപാടുകള്‍ ഉണ്ടായേക്കാം. ഫലങ്ങളിലും വിത്തുകളിലും, ആഹരിക്കുന്നത് ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്ന കറകളും ന്യൂനതകളും ഉണ്ടാക്കുന്നു. ദുർഗന്ധം വമിക്കുന്ന മൂട്ടകള്‍ക്ക് ആതിഥ്യമേകുന്ന നിരവധി വിളകളിൽ കളകള്‍, സോയാബീന്‍ പോലെയുള്ള നിരവധി ധാന്യവര്‍ഗ്ഗങ്ങള്‍, പച്ചക്കറി വിളകൾ, അല്‍ഫാല്‍ഫ എന്നിവയും ഉള്‍പ്പെടുന്നു.


പ്രതിരോധ നടപടികൾ

  • കീടങ്ങളുടെ പെരുപ്പം ഉച്ചസ്ഥായിലെത്തുന്നത് ഒഴിവാക്കാൻ നേരത്തെ നടുക.
  • കൃഷിയിടങ്ങൾക്കിടയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് മൂട്ടകളുടെ കടന്നുകയറ്റം തടയും.കൃഷിയിടം പതിവായി നിരീക്ഷിക്കുകയും കളനിവാരണം നടത്തുകയും ചെയ്യുക.
  • വിളവെടുപ്പിന് ശേഷം ചെടികളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യണം.
  • ഉഴവുപണികൾ ഒഴിവാക്കിയിട്ടുള്ള കൃഷി രീതികളും പുതയിടലും ബാധിപ്പിന് സഹായകരമാണ്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക