പരുത്തി

തവിട്ടു ദുര്‍ഗന്ധ വണ്ട്‌

Euschistus servus

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • പഞ്ഞി ഗോളങ്ങളുടെ ഉപരിതലത്തില്‍ കറയും ജടകെട്ടലും ഉണ്ടാകും.
  • കുരുക്കള്‍ ചുരുങ്ങുകയും ഇളം ഗോളങ്ങള്‍ അടര്‍ന്നു വീഴുകയും ചെയ്യും.
  • ഗോളങ്ങളുടെ ഉള്‍ഭാഗത്തെ കാര്‍പല്‍ ഭിത്തിയില്‍ തഴമ്പ് പോലെയുള്ള വളര്‍ച്ചകള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


പരുത്തി

ലക്ഷണങ്ങൾ

പുതുമൊട്ടുകളും പരുത്തിഗോളങ്ങളുമാണ് ദുര്‍ഗന്ധ വണ്ടുകള്‍ ഭക്ഷിക്കുന്നത്. ഇവ ആക്രമിക്കുന്നത് പ്രധാനമായും മുതിര്‍ന്ന പഞ്ഞി ഗോളങ്ങളാണ് , തുടര്‍ന്ന് അവ കറപിടിക്കുകയും ജടകെട്ടുകയും ചെയ്യും. ആക്രമിക്കപ്പെട്ട പഞ്ഞി ഗോളങ്ങള്‍ ചുരുങ്ങി തുറക്കാതെ വന്നേക്കാം. ഇളം ഗോളങ്ങള്‍ കേടുവന്നെങ്കില്‍ അവ അടര്‍ന്നു വീണേക്കാം. ആന്തരിക വടുക്കള്‍ ഗോളങ്ങളുടെ ഉള്‍ഭിത്തിയില്‍ തഴമ്പ് പോലെയുള്ള വളര്‍ച്ചകളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കൂടുതല്‍ സൂക്ഷ്മമായി പറഞ്ഞാല്‍ തുളഞ്ഞു കയറല്‍ സംഭവിച്ച ആന്തരിക കാര്‍പല്‍ ഭിത്തിയില്‍. വിത്തുകള്‍ ഭക്ഷിക്കുന്നത് മൂലം കുറഞ്ഞ പരുത്തി ഉത്പാദനവും ഭക്ഷിക്കുന്ന ഭാഗത്തിന് സമീപം കറപിടിച്ച പരുത്തിയുമായിരിക്കും, ഇത് ഗുണമേന്മയില്‍ വ്യക്തമായും നഷ്ടം വരുത്തുന്നു. അവസരം കാത്തിരിക്കുന്ന പഞ്ഞി ഗോളങ്ങളില്‍ അഴുകലിനു കാരണമാകുന്ന സൂക്ഷ്മ ജീവികള്‍ക്ക് ദുര്‍ഗന്ധ വണ്ടുകള്‍ സാധ്യത ഒരുക്കുന്നു.

Recommendations

ജൈവ നിയന്ത്രണം

പരാദ കടന്നലുകളും ടക്കിനിഡ് ഈച്ചകളും ദുര്‍ഗന്ധ വണ്ടുകളുടെ മുട്ടകളില്‍ മുട്ടകളിടുകയും അവയുടെ ലാര്‍വ പുറത്തു വരുന്ന കൃമികളെ തിന്നുകയും ചെയ്യും . പക്ഷികളും ചിലന്തികളും ആക്രമണം തടയാന്‍ സഹായിക്കുന്നുണ്ട്. യൂക്കാലിപ്റ്റസ് യൂറോഗ്രണ്ടിസ് എണ്ണ ഈ വണ്ടുകള്‍ക്കും അവയുടെ നിംഫുകള്‍ക്കും വിഷമയമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍, എപ്പോഴും ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ നടപടികളുമായി സമന്വയിപ്പിച്ച ഒരു സമീപനം സ്വീകരിക്കുക. പൈറത്രോയ്ഡ് ഗ്രൂപ്പിലെ കീടനാശിനികള്‍ ഉപയോഗിച്ചുള്ള വിള പരിചരണങ്ങള്‍ കുറച്ചു നിയന്ത്രണം നല്‍കുമെങ്കിലും തൈകള്‍ കേടാകുന്നത് ഒഴിവാക്കണം. ഡിക്ട്രോ ടോഫോസ്, ബൈഫെന്ത്രിന്‍ എന്നിവ അടിസ്ഥാനമായ കീടനാശിനികള്‍ പ്രയോഗിക്കുന്നതും പെരുപ്പം നിയന്ത്രിക്കാന്‍ സഹായിക്കും.

അതിന് എന്താണ് കാരണം

ചാലുകളുടെ അരികുകള്‍, വേലിയുടെ നിരകള്‍, പലകകളുടെ അടിഭാഗം, നശിച്ച കളകള്‍, തറയുടെ ആവരണം, കല്ലുകള്‍, മരങ്ങളുടെ പുറംതൊലിയുടെ അടിഭാഗം എന്നിങ്ങനെ സുരക്ഷിത സ്ഥാനങ്ങളിലാണ് മുതിര്‍ന്നവ ശൈത്യകാലം കഴിച്ചു കൂട്ടുന്നത്‌. വസന്തത്തിലെ ആദ്യത്തെ ഊഷ്മളദിനങ്ങളില്‍ താപനില ഏകദേശം 21°C ആയിരിക്കുമ്പോള്‍ അവ സജീവമാകും. സാധാരണ ആദ്യ തലമുറ വികസിക്കുന്നത് ആതിഥ്യമേകുന്ന കാട്ടുകളകളിലാണ്, അതേ സമയം രണ്ടാം തലമുറ കാര്‍ഷിക വിളകളിലാണ് വളരുന്നത്‌. ഓരോ പെണ്‍കീടവും 100 ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 18 മുട്ടകൂട്ടങ്ങള്‍ ഇടും അവയില്‍ ഓരോന്നിലും ശരാശരി 60 മുട്ടകള്‍ കാണും. മുതിര്‍ന്നവ പറക്കാന്‍ നല്ല കഴിവുള്ളവയാണ്‌ അവ അനായാസം കളകള്‍ക്കിടയിലും ആതിഥ്യമേകുന്ന മറ്റിതര ചെടികള്‍ക്കിടയിലും പറന്നു നീങ്ങും.


പ്രതിരോധ നടപടികൾ

  • ഉയര്‍ന്ന പെരുപ്പം ഒഴിവാക്കാന്‍ കാലേകൂട്ടി നടണം.
  • കീട ലക്ഷണങ്ങള്‍ക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കണം.
  • കൃഷിയിടത്തില്‍ നിന്നും കളകള്‍ നീക്കം ചെയ്യുന്നുവെന്നു ഉറപ്പു വരുത്തുക.
  • കൃഷിയിടങ്ങള്‍ക്കിടയിലുള്ള വേലികള്‍ വണ്ടുകളുടെ കുടിയേറ്റം കുറയ്ക്കാന്‍ സഹായിക്കും.
  • വിളവെടുപ്പിനു ശേഷം ചെടി അവശിഷ്ടങ്ങള്‍ കൃഷിയിടത്തില്‍ നിന്നും നീക്കം ചെയ്യണം.
  • കൃഷിയിടം ഒരുക്കല്‍ ഇല്ലായ്മയോ പുതയുടെ സാന്നിദ്ധ്യമോ രോഗബാധ സാദ്ധ്യതയ്ക്ക് അനുകൂലമാണ്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക