Agrotis ipsilon
പ്രാണി
വെട്ടിപ്പുഴുക്കൾക്ക് വിശാല ശ്രേണിയിലുള്ള നിരവധി ചെടികളുടെ എല്ലാ വളർച്ചാ ഘട്ടങ്ങളിലും ആക്രമിക്കാൻ കഴിയും, പക്ഷേ ഇളം തൈച്ചെടികളാണ് കൂടുതൽ ആക്രമിക്കപ്പെടുന്നത്. തൈച്ചെടികൾ ആവിർഭവിക്കുന്ന സമയത്ത്, കൃഷിയിടത്തിനുചുറ്റും കളകളും പുഴുക്കളുടെ എണ്ണവും കൂടിയാൽ സാരമായ കേടുപാടുകൾ ഉണ്ടായേക്കാം. ഇളം പുഴുക്കൾ തറയോടടുത്ത് കളകളിലോ ചോളങ്ങളിലോ കാണപ്പെടുന്നു, ഇവ തളിരിലകളിൽ ചെറിയ ക്രമരഹിതമായ ദ്വാരങ്ങൾ അവശേഷിപ്പിക്കുന്നു. മുതിർന്ന ലാർവകൾ പകൽവെളിച്ചം ഒഴിവാക്കുന്നതിന് മണ്ണിൽ തുരന്ന് കയറുകയും രാത്രിസമയത്ത് പുറത്തുവന്ന് ചെടിയുടെ ചുവട്ടിൽ ആഹരിക്കുകയും ചെയ്യുന്നു. ഇളം ചെടികൾ മണ്ണിനടിയിലേക്ക് വലിച്ചുകൊണ്ട് പോയേക്കാം. തണ്ടുകൾ തറനിരപ്പിൽ മുറിക്കപ്പെട്ട് ('വെട്ടി'), വളരുന്ന കലകളിൽ കേടുപാടുകൾ, വളർച്ചാ ക്ഷയം, ചെടിയുടെ നാശം എന്നിവക്ക് കാരണമാകുന്നു. വെട്ടിപ്പുഴുക്കൾ മുതിർന്ന ചെടികളുടെ തണ്ടിലും തുരക്കും, ഇത് ചെടികൾ വാടുന്നതിനും മറിഞ്ഞുവീഴുന്നതിനും കാരണമാകും.
പരാന്നഭോജി കടന്നലുകൾ, ഈച്ചകൾ കൂടാതെ ഇരപിടിയന്മാരായ പുൽച്ചാടികൾ എന്നിങ്ങനെ വെട്ടിപ്പുഴുക്കൾക്ക് നിരവധി ശത്രുക്കളുണ്ട്. ബാസില്ലസ് തുറിൻജിയൻസിസ്, ന്യൂക്ലിയോപോളിഹെഡ്രോസിസ് വൈറസ്, ബ്യുവേറിയ ബാസിയാന എന്നിവ അടിസ്ഥാനമാക്കിയുള്ള ജൈവ കീടനാശിനികൾ ഇവയുടെ പെരുപ്പം നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്. ആവശ്യമില്ലാത്ത പരിചരണ രീതികൾ ഒഴിവാക്കി പ്രകൃത്യാലുള്ള ഇരപിടിയന്മാരെ പ്രോത്സാഹിപ്പിക്കണം.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ക്ലോറോപൈറിഫോസ്, ബീറ്റ- സൈപെർമെത്രിൻ, ഡെൽറ്റമെത്രിൻ, ലാംട- സിഹാലോത്രിൻ എന്നിവ അടങ്ങിയിട്ടുള്ള ഉത്പന്നങ്ങൾ വെട്ടിപ്പുഴുവിൻ്റെ പെരുപ്പം കുറക്കാൻ പ്രയോഗിക്കാം. കീടനാശിനികൾ വിതക്കുന്നതിനുമുമ്പ് പ്രയോഗിക്കുന്നതായും സഹായിച്ചേക്കാം പക്ഷേ പെരുപ്പം കൂടുതൽ പ്രതീക്ഷിക്കുന്ന സന്ദർഭങ്ങളിൽ മാത്രമേ അങ്ങനെ ശുപാർശ ചെയ്യുന്നുള്ളു.
വെട്ടിപ്പുഴുക്കൾ ചാരനിറം കലർന്ന തവിട്ടുനിറത്തിൽ പുള്ളികളുള്ള ആരോഗ്യമുള്ള ശലഭങ്ങളാണ്. ഇവയുടെ നേരിയ തവിട്ടുനിറത്തിലും ഇരുണ്ട തവിട്ടുനിറത്തിലും ഉള്ള മുൻചിറകുകളിൽ പുറംഭാഗത്തെ അരികുകളിൽ ഇരുണ്ട ആകൃതികളുണ്ട്. പിൻചിറകുകൾക്ക് വെളുത്ത നിറമാണ്. ഇവ രാത്രികാലങ്ങളിൽ സജീവമാകുന്നു, മാത്രമല്ല പകൽ സമയങ്ങളിൽ മണ്ണിൽ ഒളിക്കുന്നു. പെൺകീടങ്ങൾ ആൺകീടങ്ങളുടേതുമായി സാദൃശ്യമുള്ളതാണ്, പക്ഷേ അവ കുറച്ചുകൂടി ഇരുണ്ട നിറമുള്ളവയാണ്. ഇവ മുത്തുപോലെ വെളുത്ത നിറത്തിലുള്ള (പിന്നീട് നേരിയ തവിട്ടുനിറം) മുട്ടകൾ ഒറ്റയൊറ്റയായോ കൂട്ടങ്ങളായോ, ചെടികളിലോ നനവുള്ള തറയിലോ അല്ലെങ്കിൽ മണ്ണിലെ വിള്ളലുകളിലോ നിക്ഷേപിക്കുന്നു. മുട്ടകൾ വിരിയുന്നത് പ്രധാനമായും താപനിലയെ ആശ്രയിച്ചിരിക്കുന്നു മാത്രമല്ല അത് താപനില അനുസരിച്ച് 3 മുതൽ 24 ദിവസങ്ങൾ വരെ (യഥാക്രമം 30°C -ഉം 12°C -ഉം) ആയേക്കാം. ഇളം ലാർവകൾ നേരിയ ചാരനിറമുള്ളവയും, മിനുസമുള്ളതും വഴുവഴുപ്പുള്ളതുമായി കാണപ്പെടും, മാത്രമല്ല അവയ്ക്ക് 5 മുതൽ 10 മില്ലിമീറ്റർ വരെ നീളമുണ്ടാകും. മുതിർന്ന ലാർവകൾക്ക് ഇരുണ്ട തവിട്ടുനിറത്തിൽ 40 മില്ലിമീറ്റർ നീളമുണ്ട്, അവയ്ക്ക് ചാരനിറം മുതൽ മഞ്ഞനിറമുള്ള വരകൾ പിറകുവശത്തിന് താഴെയായി കാണപ്പെടുകയും ചെയ്യും. അവ രാത്രിയിൽ ഇര തേടുന്നവയാണ്, മാത്രമല്ല പകൽ സമയങ്ങളിൽ മണ്ണിൻ്റെ ഉപരിതലത്തിനു താഴെയായി ചെറിയ ആഴംകുറഞ്ഞ തുരങ്കങ്ങളിൽ C- ആകൃതിയിൽ ഇവ ചുരുണ്ട് കിടക്കുന്നത് കണ്ടെത്താൻ കഴിയും.