മറ്റുള്ളവ

ചോളത്തിലെ ഇളം തണ്ട് തുരപ്പന്‍

Elasmopalpus lignosellus

പ്രാണി

ചുരുക്കത്തിൽ

  • തണ്ടുകളുടെ ചുവട്, ചോളമണികളുടെ തണ്ട്, തായ്തണ്ട് എന്നിവ തുരന്നു പുഴുക്കള്‍ തുരങ്കമുണ്ടാക്കുന്നു.
  • അവ തണ്ടിന്റെ ആന്തരിക കോശങ്ങള്‍ തുരന്നു തിന്നുകയും പ്രവേശന ദ്വാരങ്ങളില്‍ ദൃശ്യമായ ലാര്‍വകളുടെ വിസര്‍ജ്ജ്യങ്ങളാല്‍ നിറയുകയും ചെയ്യും(ഡെഡ് ഹാര്‍ട്ട് എന്നറിയപ്പെടുന്ന ലക്ഷണം).
  • ചെടികള്‍ക്ക് രൂപവൈകൃതമുണ്ടാകുന്നു, ചെറിയ ഇലകളോടെ വളര്‍ച്ചാമുരടിപ്പും കാണിക്കുന്നു.
  • ചെടിയുടെ വാട്ടവും ചുരുക്കവും കടപുഴകി വീഴലും നാശവുമാണ് മറ്റു ലക്ഷണങ്ങള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

ഇലാസ്മോപാല്‍പാസ് ലിംഗോസെലസ് എന്ന പുഴുക്കള്‍ക്ക് ചോള ഇലകള്‍ തിന്നുതീര്‍ക്കാന്‍ കഴിയും പക്ഷേ കേടുപാടുകള്‍ കൂടുതലും തണ്ടിന്റെയും തായ്തണ്ടിന്റെയും ചുവട്ടില്‍ അവ തുരങ്കം നിര്‍മ്മിക്കുമ്പോഴാണ് ഉണ്ടാകുന്നത്, സാധരന്‍ വൈകിയ തളിര്‍ക്കല്‍ ഘട്ടത്തില്‍. അവ തണ്ടിന്റെ ആന്തരിക കോശങ്ങള്‍ തുരന്നു തിന്നുകയും അവ പ്രവേശന ദ്വാരങ്ങളില്‍ ദൃശ്യമായ ലാര്‍വകളുടെ വിസര്‍ജ്ജ്യങ്ങളാല്‍ നിറയുകയും ചെയ്യും. ഈ ലക്ഷണങ്ങള്‍ എല്ലാം ഒന്നിച്ചു ചേര്‍ന്നാണ് പൊതുവായി ഡെഡ് ഹാര്‍ട്ട് എന്ന് അറിയപ്പെടുന്നത്. ചെടികള്‍ സാധാരണ വികൃതരൂപത്തിലാകുന്നു, അരികുവശത്തെ ഇലകളുടെ ചുരുങ്ങലോടെ ചെടികള്‍ മുരടിപ്പ് കാണിക്കുന്നു, അത് പോലെ തന്നെ ചില സംഭവങ്ങളില്‍ കടപുഴകളും നാശവും സംഭവിക്കുന്നു. ഇളം ചോള തണ്ട് തുരപ്പന്‍ അസാധാരണമായ ചൂടുള്ള വരണ്ട കാലാവസ്ഥയ്ക്ക് പിന്തുടര്‍ന്ന് വരുന്ന ചൂടുള്ള വരണ്ട കാലാവസ്ഥയിലാണ് കൂടുതല്‍ അനുരൂപം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഇരപിടയന്‍മാരായ നിരവധി ശത്രുക്കളുണ്ട്, പക്ഷേ ലാര്‍വകള്‍ക്കു നന്നായി സംരക്ഷണം നല്‍കുന്ന വാസസ്ഥലം തണ്ടുകള്‍ക്കും തായ്തണ്ടിനും ഉള്ളിലുള്ളതിനാല്‍ ഫലപ്രദമായ നിയന്ത്രണം ദുഷ്ക്കരമാണ്. ചില സംഭവങ്ങളില്‍, പരഭോജിയായ ബ്രക്കോനിഡ് കടന്നലുകള്‍ , ഓര്‍ഗിലാസ് എലസ്മോപല്പി, ഷെനോലസ് എലസ്മോപല്പി എന്നിവ പെരുപ്പത്തിന്റെ ഗതിയെ മാറ്റും. ന്യൂക്ലിയര്‍ പൊളിഹൈഡ്രോസിസ് വൈറസ് (എന്‍ പി വി ) അടിസ്ഥാനമായ ജൈവ കീടനാശിനികളുടെ ഉപയോഗം , ആസ്പ്ഗിലസ് ഫ്ലെവസ്, ബൂവേരിയ ബാസിന അല്ലെങ്കില്‍ ബാസിലസ് തുരംഗിന്‍സിസ് ബാക്ടീരിയം എന്നിവ ആക്രമണം നിയന്ത്രിക്കാന്‍ സഹായിക്കും.

രാസ നിയന്ത്രണം

ലാര്‍വകളെ കൊല്ലാന്‍ ചാലുകളില്‍ തരി സംയുക്തങ്ങളോ ദ്രാവക സംയുക്തങ്ങളോ ഉപയോഗിക്കാം. തയോഡികാര്‍, ഫ്യൂരാറ്റിയോകാര്‍ബ് എന്നിവ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ചികിതസിക്കുന്നത് ചോളത്തില്‍ കൂടുതല്‍ ഫലപ്രദമാണ്. ഇലകളില്‍ ക്ലോറോപൈറിഫോസ്, തയോഡികാര്‍ബ് എന്നിവ തളിക്കുന്നതും ആക്രമണം നിയന്ത്രിക്കാന്‍ സഹായിക്കും.

അതിന് എന്താണ് കാരണം

പ്രാദേശികവും പാരിസ്ഥിതിതകവുമായ ഘടകങ്ങളെ ആശ്രയിച്ച് നിശാശലഭങ്ങളുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും. പെണ്‍ശലഭങ്ങളുടെ മുന്‍ചിറകുകള്‍ തവിട്ടു കലര്‍ന്ന മഞ്ഞയും അരികുകള്‍ക്ക് സമീപത്തായി ചിതറിയ ഇരുണ്ട പുള്ളികളും അവയ്ക്കരികിലായി സ്പഷ്ടമായ ഇരുണ്ട നാടയും കാണാന്‍ കഴിയും. പെണ്‍ശലഭങ്ങളുടെ മുന്‍ ചിറകുകള്‍ ചുവപ്പോ ഊതനിറമോ ഉള്ള ശല്‍ക്കങ്ങളോടെ കല്‍ക്കരിയുടെ കറുപ്പ് നിറമായിരിക്കും. രണ്ടു ലിംഗങ്ങളുടെയും പിന്‍ചിറകുകള്‍ വെള്ളി നിറം കലര്‍ന്ന് സുതാര്യമാണ്. പെണ്‍ശലഭങ്ങള്‍ പച്ച കലര്‍ന്ന മുട്ടകള്‍ മണ്ണിലെ വരണ്ട പ്രതലത്തിനു താഴെയോ തണ്ടുകളുടെ ചുവട്ടിലോ ആണ് ഇടുന്നത്. ലാര്‍വകള്‍ നേര്‍ത്ത രോമം നിറഞ്ഞ വെള്ളയും ഊതനിറവും ഇടകലര്‍ന്നു വരകള്‍ ശരീരത്തെ ചുറ്റുന്നവയാണ്. അവയെ ശല്യപ്പെടുത്തിയാല്‍ അവ തീക്ഷ്ണമായി പുളയും. മണ്ണിന്റെ പ്രതലത്തിനു തൊട്ടു താഴെ പട്ടുനൂല്‍ ചുറ്റി നിര്‍മ്മിച്ച കുഴലുകളിലോ തുരങ്കങ്ങളിലോ അവ വസിക്കുകയും വേരുകളും ചെടിയുടെ കോശങ്ങളും തിന്നു തീര്‍ക്കാന്‍ പുറത്തു വരികയും ചെയ്യും. വരള്‍ച്ചയുള്ള വര്‍ഷങ്ങളോ നന്നായി നീര്‍വാര്‍ച്ചയുള്ള മണല്‍ നിറഞ്ഞ മണ്ണുകളോ ഈ കീടത്തിനു പ്രത്യേകിച്ചും പ്രയോജനം ചെയ്യുന്നു. വിളകള്‍ക്ക് കൃഷിയിടത്തിന്റെ പ്രാപ്തിയുടെ 80% ജലസേചനം നല്കുന്നത് യഥാര്‍ത്ഥത്തില്‍ ഇവയുടെ പെരുപ്പം കുറയ്ക്കാന്‍ സഹായിക്കും.


പ്രതിരോധ നടപടികൾ

  • ഉയര്‍ന്ന പെരുപ്പം നിയന്ത്രിക്കുന്നതിന് കാലേക്കൂട്ടി നടുക.
  • പതിവായി ജലസേചനം നല്‍കി മണ്ണിലെ ഈര്‍പ്പം സ്ഥിരമായി നിലനിര്‍ത്തുക.
  • പ്രകാശക്കെണികളോ ഫെറമോന്‍ കെണികളോ നിശാശലഭങ്ങളെ പിടികൂടാന്‍ ഉപയോഗിക്കാം.
  • കൃഷിയിടത്തിലും സമീപത്തുമുള്ള ആതിഥ്യമേകുന്ന ഇതര ചെടികളും കളകളും നീക്കം ചെയ്യുക.
  • മണ്ണിലെ ലാര്‍വയുടെ ജീവിതചക്രം മുറിയ്ക്കുന്നതിനായി വിതയ്ക്കുന്നതിനു മുമ്പായി ആഴത്തില്‍ ഉഴുതുമറിക്കുക.
  • കൃഷിയിടങ്ങളില്‍ ലാര്‍വകളെ ആകര്‍ഷിക്കാനും തിന്നു തീര്‍ക്കാനും ജൈവ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുക, അപ്പോള്‍ അവ തൈകള്‍ ആക്രമിക്കില്ല.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക