സോയാബീൻ

സോയാബീനിലെ ദുർഗന്ധം വമിക്കുന്ന വണ്ടുകൾ

Pentatomidae

പ്രാണി

ചുരുക്കത്തിൽ

  • ഇലകളിലും തണ്ടുകളിലും അല്‍പ്പം സ്പഷ്ടമായ കേടുപാടുകള്‍.
  • ദുർഗന്ധം വമിക്കുന്ന വണ്ടുകൾ പാകമാകുന്ന സമയത്ത് വിത്തറകളും വിത്തുകളും ആഹരിക്കുന്നു.
  • വിത്തുകള്‍ വികൃതമോ, വളര്‍ച്ചയെത്താത്തതോ അല്ലെങ്കിൽ നിഷ്ഫലമായവയോ ആയിരിക്കാം.
  • മുതിര്‍ന്ന വിത്തുകളില്‍ നിറംമാറ്റം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

സോയാബീൻ

ലക്ഷണങ്ങൾ

വിളവെടുപ്പിനുമുൻപ് ദുർഗന്ധം വമിക്കുന്ന വണ്ടുകൾ മൂലമുള്ള ബാധിപ്പ് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും. മുതിര്‍ന്നവയും ഇളം കീടങ്ങളും സോയാബീൻ്റെ വിത്തറകളും വിത്തുകളും ആക്രമിക്കും, പക്ഷേ ഇലകളിലോ തണ്ടുകളിലോ സ്പഷ്ടമായ കേടുപാടുകള്‍ കാണില്ല. വിളവെടുക്കുമ്പോൾ വിരൂപമായ, വളര്‍ച്ചയെത്താത്ത, നിഷ്ഫലമായ ഇളം വിത്തുകള്‍ കണ്ടെത്താന്‍ കഴിയും. മുതിര്‍ന്ന വിത്തുകള്‍ നിറം മങ്ങിയും ചുരുങ്ങിയും കാണപ്പെടും. ചെടിയുടെ മറ്റു ഭാഗങ്ങളും ദുർഗന്ധം വമിക്കുന്ന വണ്ടുകൾ ഭക്ഷിക്കും. കീടങ്ങൾ ദ്വാരം വീഴ്ത്തിയ കലകളിൽ, തവിട്ടു നിറമോ അല്ലെങ്കിൽ കറുപ്പ് നിറമോ ഉള്ള ചെറിയ പുള്ളികള്‍ അവശേഷിക്കും. ഫലങ്ങളുടെയും വിത്തുകളുടെയും പാകമാകലും തടസ്സപ്പെടുന്നു, ചെടികള്‍ക്ക് ചെറിയ, വളരെക്കുറച്ച് വിത്തറകൾ മാത്രമേ കാണപ്പെടുകയുള്ളൂ.

ശുപാർശകൾ

ജൈവ നിയന്ത്രണം

ദുർഗന്ധം വമിക്കുന്ന വണ്ടുകളുടെ പെരുപ്പം നിയന്ത്രിക്കുന്നതിന് ഇരപിടിയന്‍ ഈച്ചകളെയോ കടന്നലുകളെയോ അഭിവൃദ്ധിപ്പെടുത്തുക. അവ ദുർഗന്ധം വമിക്കുന്ന വണ്ടുകളിൽ മുട്ടകളിടും. പരഭോജികള്‍ ആക്രമിച്ച മുട്ടകള്‍ സാധാരണ ഇരുണ്ട നിറമുള്ളവ ആയിരിക്കും. ഈ പ്രാണികളുടെ ലാര്‍വകള്‍ വിരിഞ്ഞു വരുന്ന പുഴുക്കളേയും മുതിര്‍ന്നവയേയും ഉള്ളില്‍ നിന്ന് ഭക്ഷിക്കും. പക്ഷികളെയും ചിലന്തികളെയും പോലെയുള്ള ഇരപിടിയന്മാര്‍ക്കും രോഗബാധ കുറയ്ക്കാന്‍ കഴിയും. യൂക്കാലിപ്റ്റസ് യൂറോഗ്രണ്ടിസ് എണ്ണയും താങ്കള്‍ക്ക് ഉപയോഗിക്കാം. ഈ എണ്ണ ദുർഗന്ധം വമിക്കുന്ന വണ്ടിനും അവയുടെ ഇളം കീടങ്ങൾക്കും വിഷകരമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഏതെങ്കിലും കീടനാശിനി പ്രയോഗിക്കുന്നതിനു മുമ്പായി, താങ്കളുടെ കൃഷിയിടത്തില്‍ ഈ കീടങ്ങള്‍ ഗുരുതരമായി പെരുകിയിട്ടുണ്ടോ എന്ന് നിരീക്ഷിക്കണം. അത്യാവശ്യമെങ്കില്‍ പൈറത്രോയ്ഡ്സ് അടങ്ങിയ ഉത്പന്നങ്ങള്‍ ദുർഗന്ധം വമിക്കുന്ന വണ്ടുകളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

ദുർഗന്ധം വമിക്കുന്ന വണ്ടുകളുടെ നിരവധി ഇനങ്ങള്‍ സോയാബീനെ ആക്രമിക്കും. ആക്രോസ്റ്റെര്‍നം ഹിലാരെ എന്ന ഇനത്തിൻ്റെ ആക്രമണമാണ് ഏറ്റവും രൂക്ഷമായത്. മുതിര്‍ന്നവ ഏകദേശം 1.3 സെന്റിമീറ്റർ നീളവും, പച്ച നിറവും, ഷീൽഡ് പോലെ രൂപസാദൃശ്യവുമുണ്ട്. ഇരപിടിയന്‍മാരെ പിന്തിരിപ്പിക്കാന്‍ ഇവ ഉത്പാദിപ്പിക്കുന്ന ദുഷിച്ച ഗന്ധം മൂലമാണ് ഇവയ്ക്ക് ദുർഗന്ധം വമിക്കുന്ന വണ്ടുകൾ എന്ന പേര് വന്നത്. അവയുടെ വായഭാഗങ്ങൾ ഉപയോഗിച്ച്, വികസിച്ചുകൊണ്ടിരിക്കുന്ന വിത്തുകളും ഇളം വിത്തറകളും തുളച്ച് ദഹിപ്പിക്കുന്ന വസ്തുക്കള്‍ കുത്തിവയ്ക്കുകയും, തത്ഫലമായുണ്ടാകുന്ന ദ്രാവകം ഊറ്റിക്കുടിക്കുകയും ചെയ്യുന്നു. ഇളം കീടങ്ങൾ ഏകദേശം ഉരുണ്ട ആകൃതി ഉള്ളവയും, ചിറകില്ലാത്തവയും, തലയില്‍ കറുപ്പും ചുവപ്പും പുള്ളികള്‍ ഉള്ളവയും ആയിരിക്കും. വീപ്പയുടെ ആകൃതിയിലുള്ള മുട്ടകള്‍ കൂട്ടമായി നിക്ഷേപിക്കപ്പെടുന്നു.


പ്രതിരോധ നടപടികൾ

  • ദുർഗന്ധം വമിക്കുന്ന വണ്ടുകളുടെ പെരുപ്പം ഉച്ചസ്ഥായിലെത്തുന്നത് തടയാൻ നേരത്തേ നടുക.
  • കീടങ്ങളുടെ എണ്ണം ഗുരുതരമാണോ എന്ന് പതിവായി നിരീക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക