മറ്റുള്ളവ

ടൊബാക്കോ ബഡ് വേം

Chloridea virescens

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • മുകുളങ്ങൾ, പൂങ്കുലകൾ, അഗ്രഭാഗങ്ങളിലെ തളിരുകൾ എന്നിവയില്‍ കേടുപാടുകൾ.
  • ബാധിക്കപെട്ട മുകുളങ്ങൾ മഞ്ഞ നിറമായി മാറി ചെടിയിൽ നിന്നും അടർന്നുപോകുന്നു.
  • 'ഫലങ്ങളുടെ' ചുവട്ടിൽ പുഴുക്കൾ ചവക്കുന്നതുമൂലമുള്ള ദ്വാരങ്ങൾ, അവ പൊള്ളയായി മാറുന്നു, മാത്രമല്ല ഫലങ്ങളുടെ ഉപരിതലം കുഴിഞ്ഞുപോകും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

വിള അനുസരിച്ച് ലക്ഷണങ്ങൾ വൻതോതിൽ വ്യത്യാസപ്പെട്ടിരിക്കും. മുകുളങ്ങൾ, പൂങ്കുലകൾ, അഗ്രഭാഗങ്ങളിലെ തളിരുകൾ എന്നിവയിൽ ലാർവകൾ തുരന്ന്, ആഹരിച്ച് വളരുന്ന കലകളിലെ കേടുപാടുകൾക്ക് കാരണമാകുന്നു. പ്രജനനപരമായ കലകൾ ലഭ്യമല്ലെങ്കിൽ ഇലകൾ, ഞെട്ടുകൾ, തണ്ടുകൾ എന്നിവയും ആക്രമിക്കപ്പെട്ടേക്കാം. ബാധിക്കപെട്ട മുകുളങ്ങൾ മഞ്ഞ നിറമായി മാറി ചെടിയിൽ നിന്നും അടർന്നുപോകുന്നു. പരുത്തിയിലും പയർ വർഗ്ഗ വിളകളിലും, ദ്വാരങ്ങളും നനഞ്ഞ വിസർജ്യങ്ങളും പരുത്തിഗോളങ്ങളുടെയും വിത്തറകളുടെയും ചുവട്ടിൽ ദൃശ്യമാകും. ഉപരിതലത്തിൽ പുഴുക്കൾ ആഹരിക്കുന്നതുമൂലം കുഴികൾ കാണപ്പെടുന്നതും സാധാരണമാണ്. ചില സംഭവങ്ങളിൽ, 'ഫലങ്ങൾ' ഉള്ളില്‍ നിന്നും പൊള്ളയാക്കപ്പെടുകയും അഴുകാൻ തുടങ്ങുകയും ചെയ്യും. പരുത്തിയിൽ, കേടുപാടുകളുടെ മാതൃകയും പരിക്കിന്‍റെ നിരക്കും ചോളത്തിലെ പുഴുവിനോട് സാദൃശ്യമുള്ളതാണ്.

Recommendations

ജൈവ നിയന്ത്രണം

കടന്നലുകൾ (പോളിസ്റ്റസ് വർഗ്ഗങ്ങൾ), ബിഗ്-ഐ വണ്ട്, ഡാംസെൽ വണ്ട്, മൈന്യൂട്ട് പൈറേറ്റ് വണ്ട് (ഒറിയസ് വർഗ്ഗങ്ങൾ), ചിലന്തികൾ മുതലായ പ്രകൃത്യാലുള്ള ശത്രുക്കളെ പ്രോത്സാഹിപ്പിക്കണം. പരന്ന ജീവികളായ ട്രൈക്കോഗ്രാമ്മ പ്രെറ്റിയോസം, കാർഡിയോചിലെസ് നിഗ്രിസെപ്സ് എന്നിവ പച്ചക്കറികളിലും, കോട്ടേസിയ മാർജിനിവെൻട്രിസ് മറ്റു വിളകളിലും ഉപയോഗിക്കാം. ഉപയോഗിക്കാവുന്ന മറ്റ് പരാന്നഭോജികൾ ഇവയാണ്: ആർകൈറ്റ്സ് മർമോറാറ്റസ്, മെറ്റിയോറസ് ഓട്ടോഗ്രാഫെ, നെറ്റിലിയ സായി, പ്രിസ്റ്റോമെറസ് സ്പിനാറ്റർ, കൂടാതെ കാംപോലെറ്റീസ് വർഗ്ഗത്തിൽപ്പെട്ട നിരവധി പ്രാണികളും. ബാസില്ലസ് തുറിൻജിയൻസിസ്, നോസെമ വർഗ്ഗങ്ങൾ, സ്പൈകാരിയാ റിലേയി അല്ലെങ്കിൽ ന്യൂക്ലിയർ പോളിഹെഡ്രോസിസ് വൈറസ് തുടങ്ങിയ രോഗാണുക്കൾ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങൾ തളിക്കുന്നത് ടൊബാക്കോ ബഡ് വേമിൻ്റെ വളർച്ച കാര്യക്ഷമമായി തടയും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. വിവിധ കാരണങ്ങളാൽ ഈ കീടങ്ങളെ നിയന്ത്രിക്കുന്നത് പ്രത്യേകിച്ചും ബുദ്ധിമുട്ടാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. ബഡ് വേമിനെ നിയന്ത്രിക്കാൻ ക്ലോറാൻട്രാനിലിപ്രോലെ, ഫ്ലൂബെൻഡൈഅമൈഡ് അല്ലെങ്കിൽ എസ്‌ഫെൻവലെറേറ്റ് അടങ്ങിയ കീടനാശിനികൾ പ്രയോഗിക്കാം. മറ്റ് പൈറെത്രോയിഡ് പരിചരണ രീതികളുടേത് പോലെ, ചില പ്രധാന കീടനാശിനികൾക്കെതിരെയുള്ള പ്രതിരോധം സാധാരണമാണ്. മിത്രകീടങ്ങളെയും നശിപ്പിക്കും എന്നുള്ളതിനാൽ, വിശാല ശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കുക.

അതിന് എന്താണ് കാരണം

ക്ലോറിഡിയ വിരെസെൻസ് എന്ന ടൊബാക്കോ ബഡ് വേം ആണ് കേടുപാടുകൾക്ക് കാരണം. ഇത് സോയാബീൻ, പരുത്തി (സാധാരണയായി മരുപ്രദേശങ്ങളിൽ) ഉൾപ്പെടെയുള്ള മറ്റു നിരവധി വിളകളിലെ ഒരു പ്രധാന കീടമാണ്. ശലഭങ്ങൾക്ക് തവിട്ടു നിറമാണ് (ചിറകുകൾ ഉൾപ്പെടെ), ചിലപ്പോൾ നേരിയ പച്ച നിറം കലർന്നും കാണപ്പെടും. മുൻചിറകുകളിൽ മൂന്ന് ഇരുണ്ട തവിട്ടുനിറമുള്ള വരകൾ തിരശ്ചീനമായി കടന്നുപോകുന്നു, ചിലപ്പോൾ ഒരു വെളുത്തതോ അല്ലെങ്കിൽ ക്രീം നിറമുള്ളതോ ആയ അരികും ദൃശ്യമാണ്. പിൻചിറകുകൾക്ക് വെളുത്ത നിറമാണ്. അവയുടെ അരികുകളിൽ ഇരുണ്ട വരകൾ കാണപ്പെടും. പെൺകീടങ്ങൾ ഗോളാകാരമായ പരന്ന മുട്ടകൾ പൂങ്കുലകളിലോ, ഫലങ്ങളിലോ, അഗ്രഭാഗത്തെ വളർച്ചകളിലോ നിക്ഷേപിക്കുന്നു. മുതിർന്ന ലാർവകൾ കൂടുതൽ വിനാശകാരിയാണ് എന്തെന്നാൽ അവക്ക് കൂടുതൽ പൂങ്കുലകളും, ഫലങ്ങളും നശിപ്പിക്കാൻ കഴിയും, കൂടാതെ അവക്ക് സീസണിന്‍റെ വൈകിയ ഘട്ടങ്ങളിലും കേടുപാടുകൾ ഉണ്ടാക്കാൻ കഴിയും (പുനഃസ്ഥാപനം ചെടികൾക്ക് വൈഷമ്യമുള്ളതാക്കുന്നു). ഏകദേശം 20°C താപനിലയിൽ ശലഭങ്ങൾ 25 ദിവസത്തോളം ജീവിക്കും.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കിൽ, പൂർവ്വസ്ഥിതി പ്രാപിക്കാൻ ശേഷിയുള്ള ചെടികൾ നടുക.
  • ചെറിയ കാലദൈർഘ്യമുള്ള ഇനങ്ങൾ നടുക അല്ലെങ്കിൽ സീസണിൽ നേരത്തെ നടുക.
  • പൂവിടൽ ഘട്ടം മൂര്‍ദ്ധന്യത്തിലെത്തി ഏകദേശം ഒന്നോ രണ്ടോ ആഴ്ചകൾ കഴിഞ്ഞ് കീടങ്ങളുടെ ലക്ഷണങ്ങൾക്കായി നിരീക്ഷണം തുടങ്ങുക.
  • ലൈംഗിക ഹോർമോണുകൾ അടങ്ങിയ കെണികൾ ഉപയോഗിച്ച് ശലഭങ്ങളെ നിരീക്ഷിക്കുകയോ പിടികൂടുകയോ ചെയ്യുക.
  • വിതയ്ക്കുന്ന സമയത്ത് ചെടികൾക്കിടയിൽ മതിയായ അകലം പാലിക്കുക.
  • മികച്ച കള നശീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക.
  • സന്തുലിതമായ വളപ്രയോഗം നടത്തുക.
  • അമിത ജലസേചനം ഒഴിവാക്കുക.
  • സാധ്യമെങ്കിൽ, കാലേകൂട്ടി പാകമാകുന്നവിധം ചെടികൾ പരിപാലിക്കുക.
  • ഇവ അടുത്ത സീസണിലേക്ക് വ്യാപിക്കുന്നത് തടയാൻ വിളവെടുപ്പിനുശേഷം എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക