Spodoptera eridania
പ്രാണി
ഇളം ലാര്‍വകള്‍ രാത്രിയില്‍ ഇര തേടുന്നവയും, ഇലയുടെ അടിഭാഗത്തു നിന്നും കൂട്ടമായി തിന്നു തീര്‍ക്കുന്നവയുമാണ്, പലപ്പോഴും ഇവ ചെടികൾ അസ്ഥിപഞ്ജര സമാനമായി ദൃശ്യമാകുന്നതിന് കാരണമാകുന്നു. അവ മുതിരവേ, ഏകാകികളായി മാറുന്നു, മാത്രമല്ല വിത്തറകൾ തുരക്കുന്നു. ഭക്ഷണ ദൗർലഭ്യം മൂലമുള്ള ക്ലേശമുണ്ടായാൽ, ഇവ ശിഖരങ്ങളുടെ അഗ്രഭാഗം തിന്നു തീര്‍ത്തു തണ്ടിലെ കലകളിലേക്ക് തുരന്നു കയറും. സോയാബീന്‍ മാത്രം ഏകവിളയായി കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍, ഇവ ദ്രുതഗതിയില്‍ വളര്‍ന്ന് ഇലപൊഴിയല്‍ സാധ്യത ഉയരുന്നു. അവിടെ, ഈ പ്രാണികൾ സോയാബീനിന് കേടുപാടുകളും സാമ്പത്തിക നഷ്ടവും വരുത്തി വയ്ക്കുന്ന വളരെ ഗൗരവമേറിയ കീടമാകുന്നു.
ഉപദ്രവം കുറയ്ക്കുന്നതിന്, സ്വാഭാവിക പ്രതിയോഗികളെ പ്രോത്സാഹിപ്പിക്കാം. ഉദാഹരണത്തിന് കോട്ടീസിയ മാര്‍ഗിനിവെന്‍തൃസ്, ചിലോനസ് ഇന്‍സുലാരിസ്, മെറ്റിയോറസ് ഓട്ടോഗ്രഫെ, എം. ലാഫിഗ്മെ, കാംപോലിറ്റിസ് ഫ്ലേവിസിന്‍ക്റ്റ എന്നിവ പോലെയുള്ള പരഭോജികളായ കടന്നലുകള്‍. മറ്റു മിത്ര കീടങ്ങളില്‍ റേന്തച്ചിറകനും ലേഡിബേര്‍ഡുകളും ഉള്‍പ്പെടുന്നു. ചില പക്ഷികള്‍ മുതിര്‍ന്ന നിശാശലഭങ്ങളെയും ഭക്ഷിക്കുന്നു. ബ്യൂവേറിയ ബാസിയാന കുമിള്‍ ഉപയോഗിച്ച് ലാര്‍വയില്‍ രോഗാണു സംക്രമിപ്പിക്കുന്നതും പരീക്ഷിച്ചു നോക്കാം. വേപ്പെണ്ണയും ലാര്‍വയുടെ തീറ്റ തടയാന്‍ ഉപയോഗിച്ച് വരാറുണ്ട്. എന്തായാലും ജൈവ കീടനാശിനികള്‍ ഉപയോഗിച്ചുള്ള ലാര്‍വ നിയന്ത്രണം ബുദ്ധിമുട്ടാണ്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. പുഴുക്കൾ പ്രാരംഭ ഘട്ടത്തിലാണെങ്കില്‍ ഇലച്ചാര്‍ത്തുകളില്‍ തളിക്കുന്ന കീടനാശിനികള്‍ ഉപയോഗിച്ച്, തെക്കന്‍ പട്ടാളപ്പുഴുവിനെ നിയന്ത്രിക്കാം. ലാര്‍വയില്‍ കീടനാശിനികള്‍ ഏല്‍പ്പിക്കുന്ന വിഷലിപ്തത ഏറിയും കുറഞ്ഞുമിരിക്കും. സിന്തെറ്റിക്ക് പൈറത്രോയ്ഡ്സ് ഇനത്തിലെ രാസവസ്തുക്കൾ ഈ കീടങ്ങള്‍ക്കെതിരായി ഉപയോഗിച്ചു വരുന്നു.
സ്പോഡോപ്റ്റെറ എറിഡാനിയ, എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന തെക്കന്‍ പട്ടാളപ്പുഴുവിൻ്റെ ലാര്‍വയാണ് കേടുപാടുകള്‍ക്ക് കാരണം. മുതിര്‍ന്ന ശലഭങ്ങള്‍ ചാരനിറം കലര്‍ന്ന തവിട്ടു നിറത്തോടെ, പുള്ളികകളോടുകൂടിയ ചാരനിറമുള്ള മുന്‍ചിറകുകളും, തൂവെള്ള നിറത്തോട് കൂടിയ അര്‍ദ്ധസുതാര്യമായ പിൻചിറകുകളും കാണപ്പെടും. ഒരു പയറിൻ്റെ ആകൃതിയിലുള്ള പുള്ളി ചിറകിൻ്റെ മദ്ധ്യഭാഗത്തോട് ചേര്‍ന്ന് കാണപ്പെടും. പെണ്‍ശലഭങ്ങള്‍ ഇലയുടെ അടി ഭാഗത്ത് വെളുത്ത പാളികളാൽ ആവരണം ചെയ്യപ്പെട്ട പച്ചനിറമുള്ള മുട്ടകള്‍ കൂട്ടത്തോടെ നിക്ഷേപിക്കുന്നു. ലാര്‍വകള്‍ക്ക് വെളുത്ത ചിതറിയ പുള്ളികളുള്ള കറുത്ത ശരീരവും ചുവപ്പ് കലര്‍ന്ന തവിട്ടു നിറമുള്ള തലയുമാണ്. പിന്‍ ഭാഗത്ത് മങ്ങിയ വെളുത്ത നിറമുള്ള വരയും പാര്‍ശ്വഭാഗത്ത് മഞ്ഞ വരകളുമുണ്ട്. ലാര്‍വകളുടെ പിന്നീടുള്ള ഘട്ടത്തില്‍, അവയുടെ തൊലി നേര്‍ത്തതായി രണ്ടു നിര കറുത്ത ത്രികോണങ്ങള്‍ പുറത്ത് ദൃശ്യമാകുകയും ആദ്യഖണ്ഡത്തില്‍ ഇരുണ്ട വളയവുമുണ്ടാകുന്നു. വളര്‍ച്ചയ്ക്ക് ഏറ്റവും ഉത്തമമായ താപനില 20-25°C ആണ്, 30°C -ൽ കൂടുതലുള്ള താപനില അവയുടെ ജീവിതചക്രം തടസപ്പെടുത്തുന്നു.