ഉഴുന്ന് & ചെറുപയർ

സോയാബീൻ ലൂപ്പർ

Chrysodeixis includens

പ്രാണി

ചുരുക്കത്തിൽ

  • ഇളം ലാർവകൾ മൂലം ഇലകളിലുണ്ടാകുന്ന കേടുപാടുകൾ 'ജനല്‍ പാളികൾ' പോലെയുള്ള മാതൃകകൾക്ക് കാരണമാകുന്നു.
  • മുതിര്‍ന്ന ലാർവകൾ ഇലയുടെ അരികുകളില്‍ നിന്ന് തുടങ്ങി ഇല മുഴുവനും ഭക്ഷിക്കുന്നു, ഇത് ക്രമരഹിതമായ ദ്വാരങ്ങൾക്കും കീറിപ്പറിഞ്ഞ അരികുകള്‍ക്കും കാരണമാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉഴുന്ന് & ചെറുപയർ

ലക്ഷണങ്ങൾ

ചെടിയുടെ ഭാഗങ്ങൾ പുഴുക്കൾ ആഹരിക്കുന്നത് മൂലമാണ് കേടുപാടുകൾ ഉണ്ടാകുന്നത്. ഇളം ലാർവകൾ ആദ്യം ഇലയുടെ താഴ്ഭാഗം ഭക്ഷിക്കുകയും മുകൾ ഭാഗം ഒഴിവാക്കുകയും ചെയ്യുന്നു, ഇത് ചിലപ്പോൾ 'ഫീഡിംഗ് വിൻഡോ' എന്ന് വിളിക്കുന്ന ജനാല പോലെയുള്ള ആഹരിപ്പ് മാതൃകകൾക്ക് കാരണമാകുന്നു. മുതിർന്ന ലാർവകൾ ഇലയുടെ അരികുകളില്‍ നിന്ന് തുടങ്ങി, കുറുകെയുള്ള വലിയ സിരകൾ ഒഴിവാക്കി ഇല മുഴുവനും ആഹരിക്കുന്നു, ഇത് ക്രമരഹിതമായ ദ്വാരങ്ങൾക്കും കീറിപ്പറിഞ്ഞ അരികുകള്‍ക്കും കാരണമാകുന്നു. അസാധാരണമായ ഇലപൊഴിയൽ മാതൃക, ചെടിയുടെ താഴ്ഭാഗത്തുനിന്നുള്ള ആഹരിപ്പ്, ഇലപ്പടർപ്പുകൾക്കുള്ളിൽ, മുകളിലേക്കും പുറത്തേക്കും എന്ന രീതിയില്‍ ആഹരിക്കുന്നു. ഇവ പുഷ്പങ്ങളെ അല്ലെങ്കിൽ വിത്തറകളെ അപൂർവ്വമായി ആക്രമിക്കുന്നു. എന്നിരുന്നാലും, ചെടിയിലെ ഇലപൊഴിയലിൻ്റെ സാഹചര്യത്തിൽ, ലാർവകൾ പലപ്പോഴും സോയാബീൻ്റെ വിത്തറ ആഹരിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

കീടങ്ങളുടെ സ്വാഭാവിക ശത്രുക്കളിൽ സോയാബീൻ ലൂപ്പറിൻ്റെ ലാർവകളെ ഭക്ഷിക്കുന്ന പരാന്നഭോജി കടന്നലുകൾ ഉൾപ്പെടുന്നു: കോപിഡോസോമ ട്രാൻകാറ്റെലും, കംപോലെറ്റിസ് സോണോറെൻസിസ്‌, കാസിനേറിയ പ്ലുസിയെ, മെസോകോറസ് ഡിസ്‌സിറ്റർഗ്സ്, മൈക്രോചാറോപ്സ് ബിമകുലറ്റ, കോടീഷ്യ ഗ്രെനേഡ്ൻസിസ്‌ കൂടാതെ പരാന്നഭോജി ഈച്ചകളായ വോറിയ റൂറലിസ്, പാട്ടെല്ലോ സിമിലിസ് അതുപോലെ യൂഫോറോസെറാ, ലെസ്‌പെഷ്യ എന്നിവയുടെ മറ്റ് ഇനങ്ങളും. ബാക്കുലോവൈറസ്സ്, ബാസില്ലസ് തുറിഞ്ചിയൻസിസ് അല്ലെങ്കിൽ സ്പിനോസാഡ് അടിസ്ഥാനമായ ഉത്പന്നങ്ങളും സോയാബീൻ ലൂപ്പറുകളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. സോയാബീൻ ലൂപ്പർ മാത്രമായി കൃഷിക്ക് ഭീഷണിയാകാൻ സാധ്യതയില്ല. ഒരു നിയന്ത്രണ തീരുമാനം എടുക്കുമ്പോൾ ഇലപൊഴിയലിന് കാരണമാകുന്ന മറ്റ് കീടങ്ങൾ ഉണ്ടാക്കുന്ന കേടുപാടുകൾ കൂടി കണക്കിലെടുക്കണം. പുഷ്പിക്കുന്നതിന് മുമ്പ് 40%, പുഷ്പിക്കുകയും വിത്തറ നിറയുകയും ചെയ്യുന്ന സമയത്ത് 20%, വിത്തറ നിറയുന്നതുമുതൽ വിളവെടുപ്പ് വരെ 35% എന്നിങ്ങനെ അളവുകളിൽ ഇലപൊഴിയൽ സംഭവിച്ചാൽ പരിചരണം ശുപാർശ ചെയ്യുന്നു. ഇൻഡോക്സകാർബ്‌, മെതോക്സിഫൈനോസൈഡ് അല്ലെങ്കിൽ സ്പൈനെറ്റോറം അടങ്ങിയ ഉത്പ്പന്നങ്ങൾ ഉപയോഗിക്കാം. പൈറത്രോയിഡ് കുടുംബത്തിലെ കീടനാശിനികൾ ഒഴിവാക്കുക, എന്തെന്നാൽ ഈ ഉത്പന്നങ്ങൾക്ക് എതിരെ പ്രതിരോധശേഷി നേടിയിട്ടുണ്ട്.

അതിന് എന്താണ് കാരണം

സ്യൂഡോപ്ലുസിയ ഇൻക്ലൂഡൻസ് എന്ന സോയാബീൻ ലൂപ്പറിൻ്റെ ലാർവയാണ് കേടുപാടുകൾക്ക് കാരണം. പൂർണ്ണ വളർച്ച എത്തിയ നിശാശലഭങ്ങൾക്ക് കടും തവിട്ട് നിറമാണ്, മുൻചിറകുകൾ വെങ്കലം തൊട്ട് സ്വർണ്ണ തിളക്കമുള്ള തവിട്ട് പുള്ളികൾ ഉള്ളവയാണ്. അവയുടെ മധ്യഭാഗത്ത് രണ്ട് വ്യക്തമായ വെള്ളി നിറത്തിലുള്ള അടയാളങ്ങൾ കാണാവുന്നതാണ്. പെൺശലഭം ഇലപ്പടർപ്പുകൾക്കുള്ളിൽ, ചെടിയുടെ താഴ്ഭാഗത്ത്, ഇലകളുടെ അടിയിൽ മുട്ടകൾ നിക്ഷേപിക്കുന്നു. ലാർവകളുടെ ഉടലിലും പുറത്തും വെള്ള വരകളോടുകൂടി അവ പച്ച നിറത്തിൽ കാണപ്പെടുന്നു. ശരീരത്തിൽ ക്രമരഹിതമായി കാണപ്പെടുന്ന മൂന്ന് ജോഡി പ്രത്യേകതരം കാലുകൾ (രണ്ടെണ്ണം ശരീരത്തിൻ്റെ മധ്യഭാഗത്തും, ഒന്ന് വാലിലും) അവയുടെ സവിശേഷതയാണ്. ഈ ക്രമീകരണം ലാർവകൾ നീങ്ങുമ്പോൾ അവയുടെ പിൻഭാഗം വളയാൻ കാരണമാകുന്നു, അങ്ങനെയാണ് അവയുടെ പൊതുവേയുള്ള പേര് 'ലൂപ്പര്‍' എന്നായത്. പ്യൂപ്പ ഇലകളുടെ അടിഭാഗത്ത് ഒരു അയഞ്ഞ കൊക്കൂൺ നിർമ്മിക്കുന്നു.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ സഹനശക്തിയോ പ്രതിരോധശേഷിയോ ഉള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • ഗുരുതരമായ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ നേരത്തെ നടുകയും, നേരത്തെ പാകമാകുന്ന ഇനങ്ങൾ ഉപയോഗിക്കുകയും ചെയ്യുക.
  • കീടങ്ങളുടെ സാന്നിധ്യത്തിനായി കൃഷിയിടം നിരീക്ഷിക്കുക, പ്രത്യേകിച്ചും താഴ്ന്ന ഇലച്ചാർത്തുകളിൽ.
  • ലാര്‍വകളോ രോഗം ബാധിച്ച ചെടികളോ നീക്കം ചെയ്‌ത്‌ നശിപ്പിക്കുക.
  • കാർഷിക സീസണ്‍ മുഴുവന്‍ ചെടികള്‍ ആരോഗ്യമുള്ളവയും ഓജസുള്ളവയുമായി പരിപാലിക്കുക.
  • മിത്രകീടങ്ങളുടെ പെരുപ്പത്തെ ബാധിക്കാത്ത രീതിയില്‍ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക.
  • ലാര്‍വകളെ ആഹരിക്കുന്ന പക്ഷികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് ഉയരത്തിൽ കമ്പുകൾ നാട്ടിക്കൊടുക്കുകയും തുറസായ സ്ഥലങ്ങൾ ഒരുക്കുകയും ചെയ്യുക.
  • ശലഭങ്ങളെ നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനും കെണികള്‍ ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക