ചോളം

ചോളത്തിലെ പോള തുരപ്പന്‍

Helicoverpa zea

പ്രാണി

ചുരുക്കത്തിൽ

  • ലാര്‍വ പട്ടുനൂലുകള്‍ തിന്നുതീര്‍ത്ത് പോളകളിലേക്ക് തുരന്നു കയറുന്നു.
  • ജീര്‍ണ്ണിച്ച ദ്വാരങ്ങളും വിസര്‍ജ്ജ്യങ്ങളുടെ നീണ്ട നിരയും പോളകളുടെ അഗ്രഭാഗത്തോ സമീപത്തോ ദൃശ്യമാകും.
  • സാധാരണ ഒരു ചോളത്തിനുള്ളില്‍ ഒരു ലാര്‍വയില്‍ കൂടുതല്‍ കാണാറില്ല.
  • ഇലകളെയും ബാധിച്ചേക്കാം, ഇത് മറ്റു രോഗങ്ങള്‍ ബാധിക്കാന്‍ തികച്ചും യുക്തമായ അവസ്ഥയാണ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ചോളം

ലക്ഷണങ്ങൾ

ചോളത്തിലെ പോള തുരപ്പന്‍ തങ്ങള്‍ക്കു ആതിഥ്യമരുളുന്ന ചെടിയില്‍ കായുണ്ടാകുന്ന ഘട്ടമാണ് ഇഷ്ടപ്പെടുന്നത്, പക്ഷേ ഇലച്ചാര്‍ത്തുകളേയും ആക്രമിക്കും. ലാര്‍വ പട്ടുനൂലുകള്‍ തിന്നുതീര്‍ത്ത് പോളകളിലേക്ക് തുരന്നു കയറുന്നു, അവിടെ അവ ചോളമണികള്‍ തിന്നു തീര്‍ക്കുന്നു. കായ്ത്തണ്ടിന്റെ സമീപത്തോ താഴെയോ തിന്നു തീര്‍ക്കുന്നതായി ഇവയെ കാണാന്‍ കഴിയും, ജീര്‍ണ്ണിച്ച ദ്വാരങ്ങളും തവിട്ടു വിസര്‍ജ്ജ്യങ്ങളുടെ നീണ്ട നിരയും ദൃശ്യമാകും. ഇവ സ്വവര്‍ഗ്ഗത്തിലുള്ളവയെ ഭക്ഷിക്കുന്നവയാണ്, അതിനാല്‍ തന്നെ ഒരു ചോളക്കായയില്‍ ഇവയിലൊന്നിന്റെ സാന്നിധ്യം മാത്രമേ ഉണ്ടാകൂ. ചോളക്കായയുടെ അഗ്രഭാഗത്ത്‌ വളര്‍ന്നു വരുന്ന ഇലപ്പോളകളിലും നിരവധി ജീര്‍ണ്ണിച്ച ദ്വാരങ്ങളും ദൃശ്യമാകും. കാരണം അവ പൂങ്കുലകളുടെ ഘടനയും ചോളമണികളും തിന്നുതീര്‍ത്ത് പരാഗണത്തെയും ധാന്യങ്ങളുടെ നിറയലിനെയും തസപ്പെടുത്തുന്നു, വിളവും ഗണ്യമായ രീതിയില്‍ കുറഞ്ഞേക്കാം. കേടുപാടുകള്‍ മറ്റു രോഗങ്ങളുടെ അണുബാധക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

പരഭോജികളായ ട്രൈക്കോഗ്രമാ, ടെലിനോമസ് കടന്നലുകള്‍ ഹെലികോവെര്‍പ സീയുടെ മുട്ടകളെ ആക്രമിച്ച് പെരുപ്പം ഒരു പരിധി വരെ നിയന്ത്രിക്കും. ലാര്‍വകളെ ഭക്ഷണമാക്കുന്നവയുമുണ്ട്. പച്ച റേന്തചിറകന്‍, വലിയ കണ്ണുള്ള വണ്ട്‌, ഡാംസെല്‍ വണ്ടുകള്‍ എന്നിവ പോലെയുള്ള മറ്റു മിത്രകീടങ്ങള്‍ മുട്ടകളെയും ചെറിയ വണ്ടുകളെയും ഭക്ഷിക്കുന്നവയാണ്. കായ്ത്തണ്ടിന്റെ അഗ്രഭാഗത്ത്‌ കുത്തിവച്ചാല്‍ ചില മിത്ര വിരകളും ഫലം ചെയ്യും. നോമുറെ റിലെയി എന്ന കുമിള്‍ രോഗാണുവും ന്യൂക്ലിയര്‍ പോളിഹൈഡ്രോസിസ് വൈറസും ഹെലികോവെര്‍പ സീയുടെ പെരുപ്പം കുറയ്ക്കും. ബാസിലസ് തറൈംഗിയന്‍സിസ് അല്ലെങ്കില്‍ സ്പിനോസാഡ് അടങ്ങിയ ജൈവ കീടനാശിനികള്‍ സമയബന്ധിതമായി പ്രയോഗിച്ചാല്‍ നന്നായി ഫലം ചെയ്യും ചോളത്തിലെ പോളപ്പുഴുക്കളുടെ ആക്രമണം തടയാന്‍ ഓരോ പോളയിലെയും പട്ടു നൂലുകളില്‍ ധാതു എണ്ണ അല്ലെങ്കില്‍ വേപ്പെണ്ണ പ്രയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. ലാര്‍വകള്‍ ചോളക്കായകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നതിനാല്‍ ചികിത്സയ്ക്ക് ദൃശ്യമാകുന്നില്ല, അതിനാല്‍ കൃഷിയിടങ്ങളില്‍ കീടനാശിനികളുടെ ഉപയോഗം അപൂര്‍വ്വമായേ ശുപാര്‍ശ ചെയ്യുന്നുള്ളൂ. പൈറത്രോയിഡ് , സ്പൈന്‍തോറം, മേതോമൈല്‍, എസ്ഫെന്‍വലേറേറ്റ് അല്ലെങ്കില്‍ ക്ലോറോപൈറിഫോസ് എന്നിവ സമയ ബന്ധിതമായി പ്രയോഗിച്ചാല്‍ ചോളത്തിലെ പോള തുരപ്പനെതിരെ ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

ചോളത്തിലെ കായ്ത്തണ്ട് തുരപ്പന്‍ മണ്ണില്‍ 5 സെ.മി മുതല്‍ 10 സെ.മി. വരെ ആഴത്തില്‍ പ്യൂപ്പ രൂപത്തില്‍ തണുപ്പുകാലം കഴിച്ചു കൂട്ടുന്നു. കൂടുതലും രാത്രി കാലത്ത് സജീവമാകുന്ന പുഷ്ടിമയുള്ള മുതിര്‍ന്ന നിശാശലഭങ്ങള്‍ വസന്തകാലത്തിന്റെ ആരംഭത്തില്‍ പുറത്തു വരാന്‍ ആരംഭിക്കുകയും , താപനില കൂടുന്നതനുസരിച്ച് കൂടുകയും ചെയ്യുന്നു. ഇവയ്ക്ക് ചിലപ്പോഴൊക്കെ ഒലീവ് കലര്‍ന്ന ഇളം തവിട്ടു നിറമുള്ള മുന്‍ചിറകുകളുണ്ട്. ചുരുണ്ട് ഇരുണ്ട തവിട്ടു നിറമുള്ള ഒരു പട്ട അരികില്‍ നിന്ന് ഏതാനും മില്ലിമീറ്റര്‍ മാറിയുണ്ട്. പിന്‍ചിറകുകള്‍ക്ക് വെളുപ്പ്‌ കലര്‍ന്ന ചാര നിറവും വക്കില്‍ മഞ്ഞ കലര്‍ന്ന അടയാളത്തോടെ കറുത്ത് വീതിയേറിയ പട്ടയുമുണ്ട്. പെണ്‍ശലഭങ്ങള്‍ വെളുത്ത കുംഭരൂപത്തിലുള്ള മുട്ടകള്‍ ഒറ്റയായി പുതിയ പട്ടു നൂലുകളിലോ ഇലച്ചാര്‍ത്തുകളിലോ ഇടും. ലാര്‍വകള്‍ നിറത്തില്‍ വ്യത്യാസപ്പെട്ടിരിക്കും (വിളറിയ പച്ച മുതല്‍ ചുവപ്പോ തവിട്ടു നിറമോ വരെ) മിതമായി രോമങ്ങള്‍ നിറഞ്ഞവയും 3.7 മി.മി. നീളമുള്ളവയുമാണ്. അവയ്ക്ക് ഓറഞ്ച് നിറമോ കരുവാളിച്ചതോ ആയ തലയും നിറയെ അതിസൂക്ഷ്മമായ മുള്ളുകള്‍ക്ക് സമാനമായ കറുത്ത ചെറിയ പുള്ളികള്‍ ആവരണം ചെയ്ത ശരീരവുമാണ്. അവ മുതിരുന്നതോടെ രണ്ടു മഞ്ഞ നിറമുള്ള വരകള്‍ അവയുടെ പാര്‍ശ്വങ്ങളില്‍ വളര്‍ന്നു വരുന്നു.


പ്രതിരോധ നടപടികൾ

  • പ്രതിരോധ ശക്തിയും സഹിഷ്ണുതയും ഉള്ള ഇനങ്ങള്‍ നടുക.
  • നിശാശലഭങ്ങളുടെ ഉയര്‍ന്ന പെരുപ്പം ഒഴിവാക്കാന്‍ കാലേക്കൂട്ടി നടുക.
  • ശലഭങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുകയും പ്രകാശക്കെണിയോ ഫറമോന്‍ കെണിയോ ഉപയോഗിച്ച് അവയെ കൂട്ടത്തോടെ പിടിക്കുകയും ചെയ്യണം.
  • കീടനാശിനികളുടെ ഉപയോഗം പരമാവധി കുറച്ചു മിത്രകീടങ്ങളുടെ പെരുപ്പം സംരക്ഷിക്കണം.
  • ശലഭങ്ങലെ ആകര്‍ഷിക്കുന്ന ചെടികളുമായുള്ള സമ്മിശ്രകൃഷി ഫലം ചെയ്തേക്കാം.
  • കൃഷിയിടത്തിലും സമീപത്തുമുള്ള കളകള്‍ നിയന്ത്രിക്കുക.
  • പ്യൂപ്പയെ കാലാവസ്ഥ, പക്ഷികള്‍, ഇരപിടിയന്മാര്‍ എന്നിവയ്ക്ക് ദൃശ്യമാകാന്‍ സീസണുകള്‍ക്കിടയില്‍ മണ്ണ് കിളച്ചു മറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക