ഉരുളക്കിഴങ്ങ്

പട്ടാളപ്പുഴു

Spodoptera frugiperda

പ്രാണി

ചുരുക്കത്തിൽ

  • എല്ലാ ചെടി ഭാഗങ്ങളിലും ആഹരിക്കുന്നത് മൂലമുള്ള കേടുപാടുകൾ.
  • ഇലകളില്‍ വിസര്‍ജ്ജ്യങ്ങള്‍ കാണാം.
  • പുഴുക്കള്‍ക്ക് നെറ്റിയില്‍ Y പോലെയുള്ള രൂപവും പുറകില്‍ 4 കുത്തുകളും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

25 വിളകൾ
വാഴ
ബീൻ
കാബേജ്
കോളിഫ്ലവർ
കൂടുതൽ

ഉരുളക്കിഴങ്ങ്

ലക്ഷണങ്ങൾ

പട്ടാളപ്പുഴുവിൻ്റെ ലാർവകൾ ചെടിയുടെ എല്ലാ ഭാഗങ്ങളിലും ആഹരിച്ച് കേടുപാടുകൾക്ക് കാരണമാകുന്നു. ഇളം ലാർവകൾ തുടക്കത്തിൽ ഇലകളുടെ ഒരുവശത്തുനിന്നും കലകൾ ഭക്ഷിക്കുന്നതിനാല്‍, മറുവശത്തെ പുറംതൊലി കേടുപറ്റാതെ കാണപ്പെടുന്നു (ജാലിക രൂപത്തിലുള്ള ആഹരിപ്പ്). മൊട്ടുകളും അഗ്ര മുകുളങ്ങളും നശിക്കുന്നത് വരെ അവ തൈച്ചെടികളെ ആഹരിച്ചേക്കാം. വലിയ ലാർവകൾ ഇലകളിൽ നിരയായ ദ്വാരങ്ങളും കീറിപ്പറിഞ്ഞ അരികുകളും പോലുള്ള സവിശേഷമായ മാതൃകകൾ മാത്രമല്ല അവയുടെ വിസർജ്യങ്ങളുടെ നിരകളും അവശേഷിപ്പിക്കുന്നു. അവയ്ക്ക് ചെടിയുടെ ചുവടു മുറിയ്ക്കാനും അല്ലെങ്കിൽ പ്രത്യുത്പാദന ഘടനയെയും ഇളം ഫലങ്ങളെയും ആക്രമിക്കാനും കഴിയും. സാരമായ ബാധിപ്പിൽ, പട്ടാളപ്പുഴുവിൻ്റെ ലാർവകൾ അതിവ്യാപകമായ ഇലപൊഴിയലിന് കാരണമായേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

കോടീഷ്യ മാർജിനിവെൻട്രിസ്, ചോലൊനസ് ടെക്സാനസ്, സി. റെമസ് എന്നിവ പരാന്നഭോജി കടന്നലുകളിൽ ഉൾപ്പെടുന്നു. ആർകൈറ്റസ് മർമൊറാറ്റസ് ആണ് ഏറ്റവും സാധാരണമായ പരാന്നഭോജി ഈച്ച. ഗ്രൗണ്ട് ബീറ്റിൽ, കൊമ്പൻ പട്ടാളപ്രാണി, ഫ്ലവർ ബഗ്‌സ്, പക്ഷികൾ കൂടാതെ കരണ്ടുതിന്നുന്ന ജീവികൾ എന്നിവയാണ് പട്ടാളപ്പുഴുവിൻ്റെ ഇരപിടിയന്മാർ. വേപ്പിൻ സത്ത്, ബാസിലസ് തുറിഞ്ചിയൻസിസ്‌ അല്ലെങ്കിൽ ബകുലോവൈറസ് സ്പോടോപ്റ്ററാ, അതുപോലെ സ്പിനൊസഡ് അല്ലെങ്കില്‍ അസഡിരച്ടിന്‍ എന്നിവ അടങ്ങിയിട്ടുള്ള ജൈവ കീടനാശിനികൾ തളിക്കുകയും ചെയ്യാം. ചോളത്തിൽ, ചുവന്ന മണ്ണ്, കല്ലുപ്പ്, കരിപ്പൊടി അല്ലെങ്കിൽ ഫ്ലൈ ആഷ് എന്നിവ ചുരുണ്ടിരിക്കുന്ന ഇളം ഇലകളിൽ വിതറുന്നത് ലാർവകളെ അവ ഭക്ഷിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ച് നശിപ്പിക്കും (യഥാക്രമം 100%, 98%, 90%, 80% കാര്യക്ഷമത).

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. എസ്‌ഫെൻവലെറേറ്റ്, ക്ലോര്‍പൈറിഫോസ്, മാലത്തിയോൺ, ലാംഡ-സൈഹാലോത്രിൻ എന്നിവയാണ് ശുപാർശ ചെയ്തിട്ടുള്ള കീടനാശിനികൾ. മുതിർന്ന ലാർവകൾക്ക് കീടനാശിനി കലർത്തിയ വിഷക്കെണി ഒരുക്കിയും നശിപ്പിക്കാൻ കർഷകർക്ക് ഉപദേശം നല്‍കിയിട്ടുണ്ട്.

അതിന് എന്താണ് കാരണം

സാധാരണയായി ശല്ക്കങ്ങളാൽ ആവരണം ചെയ്യപ്പെട്ട, 100-300 ഇടതിങ്ങിയ കൂട്ടമായി ഇലകളുടെ അടി ഭാഗത്താണ് മുട്ടകൾ നിക്ഷേപിക്കുന്നത്. ലാർവകൾക്ക് നേരിയ ഇരുണ്ട നിറമോ അല്ലെങ്കിൽ പച്ച നിറം മുതൽ ഏകദേശം കറുപ്പ് നിറം വരെയോ ആയിരിക്കും, അവയുടെ പാർശ്വഭാഗങ്ങൾക്കു നീളെ വരകളും പുറകുവശത്ത് മഞ്ഞ നിറത്തിലുള്ള വരയും കാണപ്പെടുന്നു. ശലഭങ്ങൾക്ക് വെളുത്ത് സുതാര്യമായ പിൻചിറകും, നേരിയതും ഇരുണ്ടതുമായ അടയാളങ്ങളോടുകൂടി പുള്ളികളുള്ള തവിട്ട് നിറത്തിലുള്ള മുൻചിറകും ഉണ്ട്. ഓരോ മുൻചിറകിനും അതിൻ്റെ ഏറ്റവും അറ്റത്ത് പ്രത്യക്ഷമായ ഒരു വെള്ള നിറത്തിലുള്ള പുള്ളി ഉണ്ട്. ആഹാരക്രമവും താപനിലയും ജീവിത ചക്രത്തിൻ്റെ വ്യത്യസ്ത ഘട്ടങ്ങളുടെ ദൈർഘ്യം നിർണ്ണയിക്കുന്നു. തണുത്തതും ഈർപ്പമുള്ളതുമായ വസന്തകാലം കഴിഞ്ഞുവരുന്ന ഊഷ്മളവും, ഈർപ്പവും ഉള്ള കാലാവസ്ഥ പ്രാണികളുടെ ജീവിത ചക്രത്തിന് ആനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • പൂർവസ്ഥിതി പ്രാപിക്കാൻ കൂടുതൽ കഴിവുള്ള ഇനങ്ങൾ നടുക.
  • ശലഭങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനും അവയെ കൂട്ടത്തോടെ പിടികൂടുന്നതിനും പ്രകാശക്കെണികൾ അല്ലെങ്കിൽ ഫെറോമോൺ കെണി (10/ ഹെക്ടർ) ഉപയോഗിക്കുക.
  • ഇവയുടെ പെരുപ്പം ഉച്ചസ്ഥായിലെത്തുന്നത് ഒഴിവാക്കാൻ നേരത്തെ കൃഷി ചെയ്യുക.
  • കള നിയന്ത്രണം ശുപാർശ ചെയ്യുന്നു.
  • സ്ഥിരമായുള്ള കേടുപാടുകൾ ഒഴിവാക്കാനായി നേരത്തെ വിളവെടുക്കുക.
  • ലാർവകളേയും പ്യൂപ്പകളെയും ഉയർന്ന താപനിലയ്ക്ക് വിധേയമാക്കാൻ നിലം ഉഴുതുമറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക