Tuta Absoluta
പ്രാണി
വിളയുടെ ഏതു ഘട്ടത്തിലും രോഗബാധയുണ്ടാകാം, അവ ചെടിയുടെ ഏതു ഭാഗത്തെയും ആക്രമിക്കാം. ഏറ്റവും അഗ്രഭാഗത്തെ നാമ്പുകള്‍ , മൃദുവായ ഇളം ഇലതണ്ടുകള്‍, പൂക്കള്‍ എന്നിവയെയാണ് ലാര്‍വ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഇലകളില്‍ ക്രമരഹിതമായ ചാര നിറം മുതല്‍ വെളുപ്പ് നിറം വരെയുള്ള കുഴികള്‍ ലാര്‍വ രൂപപ്പെടുത്തുന്നു, ഇവ പിന്നീട് മൃതമായേക്കാം . തണ്ടുകളില്‍ ലാര്‍വകള്‍ തട്ടുകള്‍ രൂപപെടുത്തിയേക്കാം, ഇത് ചെടിയുടെ വളര്‍ച്ചയെ ബാധിക്കുന്നു. ഫലങ്ങളില്‍ ലാര്‍വ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗങ്ങളില്‍ കറുത്ത പാടുകള്‍ കണ്ടേക്കാം. ഈ ഭാഗങ്ങൾ ദ്വിതീയ രോഗാണുക്കള്‍ക്ക് പ്രവേശനമാര്‍ഗ്ഗങ്ങളാണ്, അവ ഫലങ്ങളുടെ അഴുകലിലേക്ക് നയിക്കും.
റ്റി.അബസോല്യൂട്ടയെ ഭക്ഷണമാക്കുന്ന നിരവധി പരഭോജികളെ കണ്ടെത്തിയിട്ടുണ്ട്: മറ്റു വര്‍ഗ്ഗങ്ങളില്‍ ട്രൈക്കോഗ്രമ പ്രീഷിയോഷം കടന്നലുകള്‍ , നേസിഡിയോകൊറിസ് ടെനുയിസ്, മാക്രോലോഫാസ് പിഗ്മയസ് എന്നീ മൂട്ടകളും ഉള്‍പ്പെടുന്നു. മെറ്റര്‍ഹിസിയം അനൈസോപ്ലിയ, ബ്യൂവേരിയ ബസിയാന എന്നിവ ഉള്‍പ്പെടുന്ന നിരവധി കുമിള്‍ വര്‍ഗ്ഗവും ഇവയുടെ മുട്ടകള്‍, ലാര്‍വ, മുതിര്‍ന്നവ എന്നിവയെ ആക്രമിക്കുന്നു. വേപ്പിന്‍കുരു സത്ത് അല്ലെങ്കില്‍ ബാസില്ലസ് തുരിന്‍ജിയൻസിസ് അല്ലെങ്കില്‍ സ്പിനോസഡ് എന്നിവയും കാര്യക്ഷമമാണ്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. ലാര്‍വയുടെ അദൃശ്യ സ്വഭാവം, ഉയര്‍ന്ന പുനരുത്പാദന ശക്തി, പ്രതിരോധ ശക്തി എന്നിവ മൂലം ട്യൂട്ട അബ്സോല്യൂട്ട പ്രാണിയുടെ നിയന്ത്രണത്തിന് കീടനാശിനികള്‍ ശുപാര്‍ശ ചെയ്യുന്നില്ല. ഇത് ഒഴിവാക്കുന്നതിന് , ഇന്‍ഡോക്സകാര്‍ബ്, അബമെക്ടിന്‍, അസഡിരച്ടിന്‍, ഫെനോക്സികാര്‍ബെ+ലുഫെനുരോന്‍ പോലെയുള്ള വിവിധ തരം കീടനാശിനികള്‍ മാറി മാറി ഉപയോഗിക്കുക.
ട്യൂട്ട അബസോല്യൂട്ട തക്കാളിയെ ആക്രമിക്കുന്ന വളരെ വിനാശകാരിയായ ഒരു പ്രാണിയാണ്, കാരണം ഓരോ വര്‍ഷവും 12 തലമുറ വരെയുള്ള അവയുടെ ഉയര്‍ന്ന തോതിലുള്ള പുനരുത്പാദന ശക്തിതന്നെ. പെണ്‍പ്രാണികള്‍ ഇലയുടെ അടിഭാഗത്ത് പാല്‍പ്പാട നിറമുള്ള 300 വരെ മുട്ടകളിടും. മുട്ടയില്‍ നിന്നു ലാര്‍വ പുറത്തു വരുന്നത് 26-30ºC താപനിലയിലും 60-75% ആപേക്ഷിക ആര്‍ദ്രതയിലുമാണ്. ലാര്‍വകള്‍ക്ക് വിളറിയ പച്ച നിറവും, തലയ്ക്കു പിറകില്‍ സവിശേഷമായ കറുപ്പ് പട്ടയുമുണ്ട്. അനുകൂല സാഹചര്യങ്ങളില്‍ (താപനില, ആര്‍ദ്രത) അവയുടെ വളര്‍ച്ച ഏകദേശം 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. വെള്ളി കലര്‍ന്ന തവിട്ടു നിറവും, 5-7 മി.മി. നീളമുള്ള മുതിര്‍ന്ന കീടങ്ങൾ പകല്‍ സമയം ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കും. ട്യൂട്ട അബ്സൊല്യൂട്ട മുട്ടയായോ, ലാർവ രൂപത്തിലോ ശലഭമായോ അനുകൂല സാഹചര്യം ലഭിക്കുന്നതുവരെ ഇലകളിലോ മണ്ണിലോ നിഷ്ക്രിയാവസ്ഥയിൽ തുടരാൻ കഴിയുന്നവയാണ്.