മറ്റുള്ളവ

ധാന്യങ്ങളിലെ ഇല വണ്ട്

Oulema melanopus

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ പുറംഭാഗത്ത് നേർത്ത, നീണ്ട, വെള്ളവരകളുടെ സാന്നിധ്യം.
  • ദൂരെ നിന്ന്, ബാധിതമായ ഒരു കൃഷിയിടം നിറംമങ്ങി പഴയതായി തോന്നുമെങ്കിലും സാധാരണയായി നാശനഷ്ടം കടുത്തതല്ല.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

വണ്ടുകൾക്ക് പ്രിയം ഓട്സ്,ബാർലി, റായ്‌ എന്നീ ധാന്യങ്ങളോടാണെങ്കിലും പ്രിയപ്പെട്ട ആതിഥേയ വിള ഗോതമ്പാണ്. വിവിധ തരം ചോളം, അരിച്ചോളം (മണിച്ചോളം), പുല്ലുകള്‍ എന്നിങ്ങനെ ആതിഥ്യമേകുന്ന നിരവധിയിനം വിളകളുണ്ട്. ലാര്‍വകള്‍ ഇലകളുടെ പുറംതൊലി ഭക്ഷിച്ചു വിളയുടെ ജീവചക്രത്തിനു തന്നെ ക്ഷതമേല്പിക്കാം. അവയുടെ ഭക്ഷ്യ സ്വഭാവം സവിശേഷത എന്നത് ഇലകളിലെ കോശംനീക്കം ചെയ്തും താഴെ പുറംതൊലികളിൽ നേർത്ത നീണ്ട വെള്ളപാടുകളോ ,വരകളോ അവശേഷിപ്പിച്ചു കൊണ്ടായിരിക്കും രോഗാവസ്ഥയിൽ ഇവയുടെ എണ്ണം കൂടിയേക്കാം. എങ്കിലും മുതിർന്ന വണ്ടുകൾ ഭക്ഷിച്ചു കഴിഞ്ഞു മറ്റു വയലുകളിലേക്കും ചെടികളിലേക്കും കുടിയേറുന്നതിനാല്‍ ഒരേ വയലിലെ നാശനഷ്ടം വിരളമാണ്. ബാധിതമായ വയൽ ദൂരക്കാഴ്ച്ചയില്‍ പഴകി നിറംമാറിയ അവസ്ഥയിൽ കാണപ്പെടുമെങ്കിലും സാധാരണയായി നഷ്ടത്തിന്‍റെ ആകെയുള്ള വ്യാപ്തി 40 %കൂടുതൽ അധികരിക്കുകയില്ല. ഭക്ഷ്യധാന്യങ്ങള്‍ വളര്‍ത്തുന്ന ചില പ്രദേശങ്ങളില്‍ ഈ വണ്ടുകള്‍ വളരെ പ്രബലവും അനേകവര്‍ഷം വിളകളെ ബാധിക്കുന്നതുമായ കീടമായേക്കാം.

Recommendations

ജൈവ നിയന്ത്രണം

സ്നിനെർനമ എന്ന ജനുസ്സിലെ ചില നാടവിരകളെ അവതരിപ്പിച്ചാല്‍, വസന്തകാലം മണ്ണിനുള്ളില്‍ അതിജീവിക്കുന്ന മുതിർന്നവരെ ആക്രമിച്ചു പുനരുൽപ്പാദനത്തിൽ നിന്ന് പിന്തിരിപ്പിക്കാം. എന്നിരുന്നാലും, അവയുടെ കാര്യക്ഷമത താപനില അനുസരിച്ചു വ്യത്യാസപ്പെടാം. ചില ലേഡി ബഗ്ഗുകള്‍ മുട്ടയേയും,പുഴുക്കളെയും ഇരയാക്കും. വാണിജ്യപരമായി ടക്കിനീഡ് ഫ്ളൈ ഹൈലോമയോട്സ് ട്രയാങ്ലുലിഫയർ പരഭോജിയുടെ മുതിര്‍ന്നവയും ഒ.മെലനോപ്സ് പെരുപ്പം തടയാൻ വാണിജ്യപരമായി ലഭ്യമാണ്. അതേ സമയം ലാര്‍വകളെ ആകട്ടെ , പാരസിറ്റോയിഡ് പ്രാണികൾ , ഡയാപർസിസ് കാർനിഫർ , ലെമോഫാഗസ് കർടിസ്, ടെട്രാസ്റ്റീഷ്യസ് ജൂലിസ്എന്നിവഉപയോഗിച്ച്നിയന്ത്രിക്കാം. അവസാനമായി ചെറുപ്രാണി അനാപെസ് ഫ്ലേവൈപ്സ് പരാന്നഭോജികൾ മുട്ടകളെ ഭക്ഷിക്കുന്ന നലൊരു നിയന്ത്രണ ഏജന്റാണ്.

രാസ നിയന്ത്രണം

പ്രതിരോധ നടപടികളും ജൈവപരിചരണ രീതികളും ചേര്‍ന്ന ഒരു സമഗ്ര സമീപനം ലഭ്യമാകുമോ എന്ന് എപ്പോഴും പരിഗണിക്കണം. സജീവ കീടനാശിനിയായ ഗാമ- സൈലോത്രിൻ അടങ്ങിയ കീടനാശിനികൾ ഈ കീടങ്ങളെയും അവയുടെ മുട്ടയേയും, ചെറു പുഴുക്കളെയും പ്രതികൂലമായി ബാധിക്കുന്നു. മുതിർന്നവ മുട്ടയിടുമ്പോൾ അല്ലെങ്കിൽ 50% മുട്ടവിരിയുമ്പോൾ തന്നെ മരുന്ന് തളിക്കണം. ദുരുപയോഗം ഒ. മെലനോപ്സ് വർധിപ്പിച്ചേക്കാം, കാരണം ഇരപിടിയന്മാരും കൊല്ലപ്പെടും. ഓർഗാനോഫോസ്ഫേറ്റുകളുടെ (മലാത്തിയൻ), പൈറേത്‌റോയ്‌ഡ് കുടുംബത്തിലെ മറ്റ് കീടനാശിനികളും ഒ. മെലനോപ്പസിനെതിരെ ഉപയോഗിക്കുന്നുണ്ട്.

അതിന് എന്താണ് കാരണം

ഔലേമ മെലനോപ്സ് എന്ന വണ്ടിന്റെ ലാര്‍വകള്‍ മൂലമാണ് കേടുപാടുകള്‍ ഉണ്ടാകുന്നത്. മുതിർന്നവയ്ക്കു 5 മിലി മീറ്റർ നീളവും ഇരുണ്ട നീല നിറത്തിലുള്ള ചിറകുകളും, ചുവപ്പുതലയും കാലുകളുമാണ്. ഇവ കൃഷിയിടത്തിന്റെ പുറത്തേക്കു വ്യാപിച്ച് ശൈത്യകാലം സുരക്ഷിത മേഖലകളായ വിളവെടുത്ത ധാന്യത്തിന്റെ കച്ചി, വിളയുടെ കുറ്റി, വൃക്ഷങ്ങളുടെ പുറംതൊലിയിലെ വിള്ളലുകള്‍ എന്നിവയില്‍ അതിജീവിക്കുന്നു. . ഏകദേശം 10 °C. താപനിലയാകുന്ന വസന്തകാലത്ത്, പാരിസ്ഥിതിക സ്ഥിതി സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ ഇവ ആവിര്‍ഭവിക്കുന്നു. ഊഷ്മളമായ വസന്തകാലം ഇവയുടെ ജീവിതചക്രത്തിന് അനുകൂലമാണ്, ശൈത്യകാലം അതിനു തടസമാണ്. ഇണചേരലിന് ശേഷം, പെണ്‍കീടങ്ങള്‍ മഞ്ഞ നിറത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള മുട്ടകൾ ഇലകളുടെ താഴെ വശങ്ങളിൽ മിക്കവാറും നടുഞരമ്പുകളിൽ ഇടാൻ തുടങ്ങും, ദീർഘകാലം (45-60 ദിവസം) ഇത് തുടരും. 7 -15 ദിവസങ്ങള്‍ക്കുള്ളില്‍ ലാര്‍വ പുറത്തുവന്ന് ഇലകളുടെ പുറം തൊലി ഭക്ഷിച്ച് തീവ്ര നഷ്ടത്തിന് കാരണമാകുന്നു. അവ വെളുത്തതോ, മഞ്ഞ നിറത്തിലുള്ള ആകാം, ഉയര്‍ന്ന മുതുകും ,കറുത്ത തലയും, ആറ് ചെറിയ കാലുകളുമുണ്ട് . 2-3 ആഴ്ചയുടെ തീറ്റയ്ക്ക് ശേഷം അവ പ്യൂപ്പയായി 20-25 ദിവസങ്ങള്‍ക്കുള്ളില്‍ പ്രായപൂർത്തിയായ വണ്ടുകളായി വളര്‍ന്നു ജീവചക്രം വീണ്ടും തുടരും.


പ്രതിരോധ നടപടികൾ

  • പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • പ്രദേശത്തെ അല്ലെങ്കിൽ ദേശീയ തലത്തിലെ നിവാരണോപായ നിയന്ത്രണങ്ങള്‍ പരിശോധിക്കുക.
  • വസന്തത്തിന്റെ തുടക്കത്തിൽ, താപനില ഊഷ്മളമാകുമ്പോള്‍ കൃഷിയിടം പതിവായി നിരീക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക