Eublemma olivacea
പ്രാണി
ഇലകളിൽ ലാർവകൾ മാത്രമാണ് കേടുപാടുകൾക്ക് കാരണം. ലാർവകളുടെ സാന്നിധ്യമുള്ള ഇലകൾ നീളത്തിൽ ചുരുണ്ട് പ്രത്യക്ഷപ്പെടുന്നതാണ് പ്രാരംഭ ലക്ഷണങ്ങൾ. ഇവിടെ നിന്നും അവ ഇലകളിലെ പച്ച ആന്തരിക കലകൾ ചവയ്ക്കുന്നു. കേടുപാടുകൾ മിക്കവാറും ചെടികളുടെ മുകൾ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ചുരുണ്ട ഇലകൾ തവിട്ടുനിറമായി മാറി വാടി ഉണങ്ങിയേക്കും. കേടുപാടുകൾ കൂടുമ്പോൾ തവിട്ടുനിറം ചെടി മുഴുവൻ വ്യാപിച്ച് ഇലപൊഴിയൽ ഉണ്ടാകുന്നു. കീടങ്ങളുടെ പെരുപ്പം നിയന്ത്രിച്ചില്ലെങ്കിൽ, ഇത് സാരമായ വിളവ് നഷ്ടത്തിലേക്ക് നയിക്കും. എന്നിരുന്നാലും ഈ കീടം ചെടിയുടെ വികസനത്തിനും വിളവിനും വളരെ വിരളമായേ ഭീഷണി ആകുന്നുള്ളൂ.
കോട്ടേഷ്യ ഇനങ്ങളിൽപ്പെട്ട പരാന്നഭോജി കടന്നലുകൾ ഉപയോഗിച്ച് ബാധിപ്പ് കുറയ്ക്കുന്നതാണ് ഒരു ജൈവിക നിയന്ത്രണ രീതി. മാന്റിസ് അല്ലെങ്കിൽ ലേഡിബേർഡ് മിത്രകീടങ്ങൾ മുതലായ ഇരപിടിയൻ പ്രാണികളും കീടങ്ങളുടെ നിയന്ത്രണത്തിന് സഹായിക്കും. സ്റ്റെയിനെർനേമ ഇനങ്ങൾ പോലെയുള്ള വിരകളും കീടങ്ങളെ നിയന്ത്രിക്കാൻ സഹായിച്ചേക്കും.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കീടനാശിനികൾ ആവശ്യമായി വന്നാൽ, വഴുതനയിലെ ഇലചുരുട്ടി പുഴുക്കളുടെ പെരുപ്പം നിയന്ത്രിക്കാൻ മാലത്തിയോൺ അടങ്ങിയ ഉത്പന്നങ്ങൾ തളിക്കുക.
മുതിർന്നവ ഇടത്തരം വലിപ്പമുള്ളവയും, നേരിയ തവിട്ടുനിറം മുതൽ ഒലിവ് പച്ച നിറം വരെയുമുള്ള ശലഭങ്ങളാണ്, അവയുടെ മുൻചിറകുകളുടെ പുറം ഭാഗത്ത് വലിയ മൂന്ന്-പുറങ്ങളുള്ള ഇരുണ്ട ഭാഗം കാണപ്പെടും. പിൻചിറകുകൾ അർദ്ധസുതാര്യമായ വെളുത്ത നിറമാണ്. പെൺശലഭങ്ങൾ ഏകദേശം 8-22 വരെ മുട്ടകൾ കൂട്ടങ്ങളായി ഇലകളുടെ മുകൾ വശത്ത് നിക്ഷേപിക്കുന്നു, സാധാരണയായി ഇളം ഇലകളിൽ. ഏകദേശം 3-5 ദിവസങ്ങൾക്ക് ശേഷം ലാർവകൾ വിരിയുന്നു. അവ പർപ്പിൾ- തവിട്ട് നിറത്തിൽ കൊഴുത്തുരുണ്ടതുമാണ്, മഞ്ഞയോ അല്ലെങ്കിൽ ക്രീം നിറത്തിലോ ഉള്ള മുഴകളും നീണ്ട രോമങ്ങളും അവയുടെ പിറകുഭാഗത്ത് കാണാം. ലാർവകളുടെ വളർച്ചാ സമയം 4 ആഴ്ചകളാണ്. അവ പിന്നീട് ചുരുണ്ട ഇലകളിൽ പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുന്നു. ഏകദേശം 7-10 ദിവസങ്ങൾക്ക് ശേഷം മുതിർന്ന ശലഭങ്ങളുടെ പുതിയ തലമുറ വിരിയുന്നു. കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് വർഷത്തിൽ 3-4 തലമുറകൾ വരെ ഉണ്ടാകാം.