Sesamia inferens
പ്രാണി
പുഴുക്കളുടെ തീറ്റ മൂലമാണ് പ്രധാനമായും വിളകള്‍ക്ക് കേടുപാടുണ്ടാകുന്നത്. ഇവ തണ്ടുകളോ പൂങ്കുലകളുടെ ചുവടോ തുറന്നു ആന്തരിക ഭാഗം തിന്നുന്നു, അങ്ങനെ വെള്ളത്തിന്റെയും പോഷകങ്ങളുടെയും വിതരണം തടയുന്നു. പുഴുക്കളുടെ നിര്‍ഗ്ഗമന മാര്‍ഗ്ഗവും തണ്ടുകളിലും പൂങ്കുലകളിലും കാണാന്‍ കഴിയും. പോഷക വിതരണക്കുറവു മൂലം രോഗം ബാധിച്ച ചെടികളില്‍ വാട്ടമുണ്ടാകും. നീളത്തില്‍ പിളര്‍ന്നാല്‍ തണ്ടുകള്‍ 'ഡെഡ് ഹാര്‍ട്ട്" എന്ന ലക്ഷണം ദൃശ്യമാക്കുന്നതിനൊപ്പം ആന്തരികമായി ലാര്‍വകളുടെയും അവയുടെ വിസര്‍ജ്ജ്യങ്ങളുടെയും സാന്നിധ്യവുമുണ്ടാകും.
ടെലിനോമിയസ്, ട്രൈക്കോഗ്രാമ്മ എന്നീ ഇനങ്ങളിലെ നിരവധി പരാന്നഭോജി കടന്നലുകള്‍ തങ്ങളുടെ മുട്ട സെസമിയ ഇന്‍ഫെറന്‍സിന്റെ മുട്ടയില്‍ നിക്ഷേപിക്കുകയും അങ്ങനെ പെരുപ്പം നിയന്ത്രിക്കുകയും ചെയ്യുന്നു. ഉദാഹരണമായി പരാന്നഭോജിയായ ടൈക്കോഗ്രാമ്മ ചിലോനിസ് (ഹെക്ടറിന് 8 കാര്‍ഡുകള്‍) -ന്‍റെ മുട്ടകള്‍ വിരിഞ്ഞതിന് 12 മുതല്‍ 22 വരെ ദിവസങ്ങള്‍ക്ക് ശേഷം ഉപയോഗിക്കുക. അപാന്തലിസ് ഫ്ലെവിപാസ്, ബ്രകോന്‍ ചിനെന്‍സിസ്, സ്റ്റര്‍മിയോപ്സിസ് ഇന്‍ഫെരന്‍സ് എന്നീ കടന്നലുകളും ഇവയുടെ ലാര്‍വയെ ഭക്ഷണമാക്കുന്നു. അവസാനമായി സാന്തോപിന്‍പ്‍ല, ടെട്രസ്റ്റിച്ചസ് ഇനങ്ങളും പ്യൂപ്പയെ ആക്രമിക്കുന്നു. ബ്യൂവേരിയ ബസിയാന കുമിളിന്റെ സത്ത് അടങ്ങിയ ജൈവ കീടനാശിനികളും ബാസിലസ് തുറിഞ്ചിയെന്‍സിസും വയലറ്റ് തണ്ട് തുരപ്പനെതിരെ ഫലപ്രദമാണ്.
ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. ഗ്രാന്യൂള്‍സ് അല്ലെങ്കില്‍ സ്പ്രേയുടെ രൂപത്തില്‍ രോഗാണുനിവാരണ ചികിത്സ (ഉദാ: ക്ലോറാന്തിലിനിപ്രോള്‍)ഇലകളില്‍ പ്രയോഗിക്കുന്നത് പെരുപ്പം കുറയ്ക്കും.
തണ്ടുകളുടെ ഉള്ളിലോ മണ്ണിലെ ചെടിയുടെ അവശിഷ്ടങ്ങളിലോ പ്യൂപ്പ അവസ്ഥയില്‍ ലാര്‍വകള്‍ കഴിച്ചുകൂട്ടി കാലാവസ്ഥ അനുകൂലമാകുമ്പോള്‍ മുതിര്‍ന്നവയായി പുറത്തുവരും. നിശാശലഭങ്ങള്‍ ചെറിയ കുറുകിയവയും ഇളം തവിട്ടു നിറത്തില്‍ രോമം നിറഞ്ഞ ശരീരവും തലയുമുള്ളവയാണ്. മുന്‍ചിറകുകള്‍ക്ക് സ്വര്‍ണ്ണനിറമുള്ള അരികുകളോടെ വൈക്കോല്‍ നിറമാണ്. പിന്‍ചിറകുകള്‍ അര്‍ദ്ധ സുതാര്യവും മഞ്ഞ സിരകളോടെ വെളുത്ത നിറമുള്ളവയുമാണ്. പെണ്‍ശലഭങ്ങള്‍ ഉരുണ്ട, വിളറിയ മഞ്ഞ കലര്‍ന്ന പച്ച മുട്ടകള്‍ നിരവധി നിരയായി കൂട്ടമായി ഇരപിടിയന്മാരില്‍ നിന്നും രക്ഷ നേടാനായി ഇലപ്പോളകള്‍ക്ക് പിന്നിലായി ഇടുന്നു. പുഴുക്കള്‍ ഏകദേശം 20 മുതല്‍ 25 മി.മി. വരെ നീളമുള്ള പിങ്ക് നിറമുള്ള ശരീരവും ചുവപ്പ് കലര്‍ന്ന തവിട്ടു നിറമുള്ള തലയോടും കൂടി വരകള്‍ ഇല്ലാത്തവയാണ്. അവ തണ്ടുകള്‍ തുറന്നു ആന്തരിക കോശങ്ങള്‍ തിന്നു തീര്‍ക്കുന്നു.