Mythimna separata
പ്രാണി
തൈച്ചെടികളോ, ഇലകളോ പുഴുക്കള്‍ ആഹരിക്കുന്നു. പിന്നീടുള്ള ഘട്ടങ്ങളില്‍ അവ ഇളം ചോളക്കായകളും ആക്രമിച്ചേക്കാം. ഇവ ഇലയുടെ അഗ്രഭാഗങ്ങളും അരികുകളും ആഹരിക്കുന്നതിനാണ് താത്പര്യപ്പെടുന്നത്, അതുമൂലം ഇലകള്‍ക്ക് ഈര്‍ച്ചവാള്‍ പോലെയുള്ള രൂപവും നല്‍കുന്നു. ആഹരിക്കുന്നത് മൂലമുള്ള കേടുപാടുകള്‍ക്ക് സമീപം നനഞ്ഞ, തവിട്ടു നിറമുള്ള വിസര്‍ജ്ജ്യത്തിൻ്റെ നിര കാണാന്‍ കഴിയുന്നു. പെരുപ്പം അധികമെങ്കില്‍ ഇലപൊഴിയല്‍ ഉണ്ടായേക്കാം. സാധാരണയായി ചോളക്കായകള്‍ക്ക് ഉണ്ടാകുന്ന നേരിട്ടുള്ള ആക്രമണം നിസ്സാരമാണ്, കാരണം ഈ കീടങ്ങൾ താഴ്ഭാഗത്തുള്ള ഇലകളുടെ വലിയൊരു ഭാഗം ഭക്ഷിച്ചതിനു ശേഷം മാത്രമേ ചെടിയുടെ മുകള്‍ഭാഗം സാധാരണയായി ആക്രമിക്കാറുള്ളൂ. ഒരു വിള മുഴുവൻ ഇലപൊഴിയലിനു വിധേയമാക്കിയതിനു ശേഷം അവ മറ്റു കൃഷിയിടങ്ങളിലേക്ക് വലിയ കൂട്ടമായി കുടിയേറുന്നു, അങ്ങനെ അവയുടെ പേര് അന്വര്‍ത്ഥമാകുന്നു. പുഴുക്കള്‍, തൈച്ചെടികളോ ഇലകളോ തിന്നു തീര്‍ക്കുന്നു. പിന്നീടുള്ള ഘട്ടങ്ങളില്‍ അവ ഇളം ചോളക്കായകളും ആക്രമിച്ചേക്കാം. ഇവയ്ക്ക് ആശ്രയമേകുന്ന പുൽവർഗ്ഗത്തിൽപ്പെട്ട ചെടികളും ഇവയുടെ വ്യാപനത്തിന് അനുകൂലമായേക്കാം.
ലാര്‍വകളെ ഭക്ഷിക്കുന്ന ബ്രാക്കൊനിഡ് കടന്നലുകളായ അപാന്റലിസ് റുഫിക്രുസ്, ടാക്കിനിഡ് ഈച്ചകളായ എക്സോറിസ്റ്റ സിവിലിസ് എന്നിവയെ രോഗബാധയും കീടപ്പെരുപ്പവും കുറയ്ക്കുന്നതിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. മുതിര്‍ന്നവയെ ആകര്‍ഷിച്ചു നശിപ്പിക്കുനതിന് സ്പിനോസഡും ഫലപ്രദമായി ഉപയോഗിച്ച് വരുന്നുണ്ട്. മറ്റു ജൈവ നിയന്ത്രണ രീതികള്‍ രോഗകാരി കുമിള്‍ ബ്യുവേരിയ ബാസിയാന, ഇസാരിയ ഫ്യൂമോസോറോസിയാ എന്നിവയാണ്. ഇവ ലാര്‍വകളിൽ പെരുകി അവയെ കൊന്നുകളയുന്നു.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ബാധിപ്പ് ഗുരുതരമാണെങ്കില്‍ മാത്രം കീടനാശിനികള്‍ പ്രയോഗിക്കുക. സൈപ്പര്‍മെത്രിന്‍ ലാര്‍വയ്ക്കെതിരെ തളിക്കാം, പ്രത്യേകിച്ചും വൈകുംനേരത്ത്. ബീജാങ്കുരണത്തിന് 25-30 ദിവസങ്ങള്‍ക്ക് ശേഷം ഇലചുരുളുകളിൽ ചില കീടനാശിനികള്‍ പ്രയോഗിക്കുന്നതും പട്ടാളപ്പുഴുവിൻ്റെ പെരുപ്പം നിയന്ത്രിക്കാന്‍ സഹായകമാണ്. ക്ലോറോപൈറിഫോസ് അടങ്ങിയ വിഷ-തീറ്റ കെണിയും ഉപയോഗിക്കാം.
മുതിര്‍ന്ന ശലഭങ്ങള്‍ക്ക് ഇളം തവിട്ട് മുതല്‍ ചുവപ്പ് കലര്‍ന്ന തവിട്ടു വരെയുള്ള നിറവും, ചിറകുകളുടെ അറ്റങ്ങൾ തമ്മിൽ 4-5 സെന്റിമീറ്റർ അകലവും നെഞ്ചിൻ്റെ ഭാഗത്തായി രോമങ്ങളുമുണ്ട്. അവയുടെ നരച്ച മഞ്ഞ നിറമുള്ള മുന്‍ചിറകുകളില്‍ കറുത്ത പുള്ളികള്‍ ചിതറിക്കിടക്കുന്നു. കേന്ദ്ര ഭാഗത്ത് മങ്ങിയ അരികുകളോടെ രണ്ട് വ്യക്തമായ ചെറിയ പുള്ളികള്‍ കാണപ്പെടും. അവയുടെ പിന്‍ചിറകുകള്‍ നീലിച്ച ചാരനിറവും ഇരുണ്ട സിരകളും ഇരുണ്ട ബാഹ്യമായ അരികുകളും ഉള്ളവയാണ്. മുതിര്‍ന്നവ രാത്രി ഇരതേടുന്നവയും പ്രകാശത്തോട് ശക്തിയായി ആകര്‍ഷണം ഉള്ളവയുമാണ്. പെണ്‍ശലഭങ്ങള്‍ വിളറിയ, കൊഴുത്ത മുട്ടകള്‍ ഇലകളുടെ അടിഭാഗത്ത് നിക്ഷേപിക്കുന്നു. താപനില 15°C-ന് മുകളിലാണെങ്കില്‍ അവ കൂടുതല്‍ അതിജീവിക്കുകയും കൂടുതല്‍ മുട്ടകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. അവയുടെ ശരീരത്തില്‍ നീളത്തില്‍ വരകളുണ്ട്, പാര്‍ശ്വഭാഗത്തെ വരകള്‍ ധാരാളം കറുത്ത പുള്ളികളായി കാണപ്പെടുന്നു. ഇവ രാത്രി ഇര തേടുന്നവയും നന്നായി വളപ്രയോഗം നടത്തുന്ന കൃഷിയിടങ്ങളില്‍ ജീവിക്കുന്നവയുമാണ്. ദീര്‍ഘകാല വരണ്ട കാലാവസ്ഥയെ തുടര്‍ന്ന് വരുന്ന കനത്ത മഴ, ഇവയുടെ പൊട്ടിപ്പുറപ്പെടലിന് അനുകൂലമാണ്.