വാഴ

വേര് തുരപ്പന്‍

Cosmopolites sordidus

പ്രാണി

ചുരുക്കത്തിൽ

  • നിലത്തോ അല്ലെങ്കിൽ ചവറുകളുടെ അടിയിലോ മുട്ടകൾ നിക്ഷേപിക്കുന്നു.
  • രണ്ടുമുതൽ മൂന്നുവരെ ആഴ്ചകളിൽ മുട്ടകൾ വിരിഞ്ഞ് അവ മണ്ണിനു താഴേക്ക് തുരന്ന് മരങ്ങളുടെയോ ചെടികളുടെയോ വേരുകളിൽ ആഹരിക്കുന്നു.
  • ചെടികള്‍ വളര്‍ച്ചാ മുരടിപ്പ് ദൃശ്യമാക്കി ദുര്‍ഘടമായ കാലാവസ്ഥയില്‍ കടപുഴകി വീഴുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വാഴ

ലക്ഷണങ്ങൾ

രോഗം ബാധിച്ച വാഴകളിലെ പച്ച നിറമുള്ള ചുരുങ്ങിയ ദുര്‍ബലമായ ഇലകള്‍ ആയിരിക്കാം ആദ്യ ലക്ഷണം. മുതിര്‍ന്ന ഇലപ്പോളകളിലോ തണ്ടിൻ്റെ താഴ്ഭാഗത്തോ തിന്നു തീര്‍ക്കുന്ന ദ്വാരങ്ങളോ കീടങ്ങളുടെ വിസര്‍ജ്ജ്യങ്ങളോ കാണാന്‍ കഴിയും. ലാര്‍വകള്‍ ചിലപ്പോള്‍ അവയുടെ നീളത്തിനൊപ്പം തന്നെയുള്ള നീളത്തില്‍ തണ്ടിലും വേരുകളിലും തുരങ്കങ്ങള്‍ തുരക്കുന്നു. ഗുരുതരമായി ബാധിച്ച വേരുകളില്‍ കുമിള്‍ ജീര്‍ണ്ണതയിലൂടെ, അഴുകല്‍ ഉണ്ടായി കറുത്ത നിറമാറ്റം ദൃശ്യമാകുന്നു. തിന്നു തീര്‍ക്കുന്നതിലൂടെയുള്ള കേടുപാടുകളും അവസരം കാത്തിരിക്കുന്ന രോഗാണുക്കളുടെ കൂട്ടവും വെള്ളത്തിന്‍റെയും പോഷകങ്ങളുടെയും വിതരണം തടസപ്പെടുത്തി ഇലകള്‍ ഉണങ്ങി പാകമാകാതെ നശിക്കാൻ കാരണമാകും. ചെറിയ ചെടികൾ വളർച്ച ഇല്ലാതെയും പ്രായമായ ചെടികളുടെ വളർച്ച മുരടിച്ചതായും കാണപ്പെടും. ഗുരുതരമായി ബാധിച്ച ചെടികള്‍ പ്രതികൂല കാലാവസ്ഥയില്‍ കടപുഴകി വീഴും. പടലകളുടെ വലിപ്പവും എണ്ണവും ഗണ്യമായി കുറയുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

മുന്‍കാലങ്ങളില്‍ ചിലയിനം ഉറുമ്പുകള്‍, വണ്ടുകള്‍ എന്നിവയ്ക്കൊപ്പം അസംഖ്യം ഇരപിടിയന്മാരെ ഉപയോഗിച്ച് ഈ കീടങ്ങളെ നിയന്ത്രിക്കുന്നതില്‍ വിജയം നേടിയിട്ടുണ്ട്. പ്ലെസിയസ് ജവനസ്, ഡാക്റ്റിലോസ്റ്റര്‍നാസ് ഹൈഡ്രോഫിലോയ്ഡ്സ് എന്നീ ഇരപിടിയന്മാരായ വണ്ടുകളാണ് ഇവയില്‍ ഏറ്റവും വിജയപ്രദം. നടീലിനു മുമ്പായി വാഴക്കന്നുകള്‍ക്ക് ചൂടുവെള്ള ചികിത്സ (43°C-ൽ 3 മണിക്കൂര്‍ അല്ലെങ്കില്‍ 54°C -ൽ 20 മിനിറ്റ്) നല്‍കുന്നതും ഫലപ്രദമാണ്. അതിനുശേഷം കഴിയുന്നതും വേഗം വാഴക്കന്നുകള്‍ ഒരു പുതിയ കൃഷിയിടത്തില്‍ നടണം. നടീലിനു മുമ്പ് 20% വേപ്പിന്‍കുരു ലായനിയില്‍ (അസാഡിരച്ട ഇന്‍ഡിക്ക) മുക്കിവയ്ക്കുന്നതും രോഗത്തിനെതിരെ ഇളം ചെടികള്‍ക്ക് സംരക്ഷണം നല്‍കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം സ്വീകരിക്കുക. ചെടിയുടെ ചുവടു ഭാഗത്ത്‌ കീടനാശിനികള്‍ പ്രയോഗിക്കുന്നതിലൂടെ വേര് തുരപ്പന്‍റെ പെരുപ്പം ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും. ഓര്‍ഗനോഫോസ്ഫേറ്റ് (ക്ലോറിഫോസ്, മലാത്തിയോന്‍) ഗ്രൂപ്പിലെ കീടനാശിനികളും ലഭ്യമാണ് പക്ഷേ അവ ചിലവേറിയതും കൈകാര്യം ചെയ്യുന്നവര്‍ക്കും പരിസ്ഥിതിയ്ക്കും ഹാനികരമാകുന്നതുമാണ്.

അതിന് എന്താണ് കാരണം

കോസ്മോപൊലൈറ്റ് സോര്‍ഡിഡസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കീടവും അവയുടെ ലാര്‍വകളുമാണ് വിളകള്‍ക്ക് കേടുപാട് വരുത്തുന്നത്. മുതിര്‍ന്നവ ഒരു തിളങ്ങുന്ന കവചത്തോടെ ഇരുണ്ട തവിട്ടു നിറം മുതല്‍ നരച്ച കറുപ്പ് നിറം വരെയുള്ളവയാണ്. ചെടിയുടെ ചുവട്, വിളവുകളുടെ അവശിഷ്ടങ്ങള്‍, ഇലപ്പോളകള്‍ എന്നിവിടങ്ങളിലാണ് ഇവയെ സാധാരണ കണ്ടു വരുന്നത്. ഇവ രാത്രിനേരം ഇരതേടുന്നവയാണ്, നിരവധി മാസങ്ങള്‍ ഭക്ഷണം കഴിക്കാതെയും ഇവ ജീവിക്കും. പെണ്‍കീടങ്ങള്‍ ദീര്‍ഘവൃത്താകൃതിയിലുള്ള വെളുത്ത മുട്ടകള്‍ മണ്ണിലെ വിള അവശിഷ്ടങ്ങളുടെ ദ്വാരങ്ങളിലോ ഇലപ്പോളകളുടെ മറവിലോ ഇടുന്നു. 12°C-ല്‍ താഴെയുള്ള ഊഷ്മാവില്‍ മുട്ടകള്‍ വിരിയില്ല. വിരിഞ്ഞതിനു ശേഷം ഇളം ലാര്‍വകള്‍ വേരുകളിലോ തണ്ടിലെ കോശങ്ങളിലോ തുരങ്കം നിര്‍മ്മിച്ച്‌ ചെടിയെ ദുര്‍ബലമാക്കി ചിലപ്പോഴൊക്കെ അവ ഒടിഞ്ഞു വീഴുന്നതിനു കാരണമാകുന്നു. അവസരം കാത്തിരിക്കുന്ന രോഗാണുക്കള്‍ തണ്ട് തുരപ്പന്‍ നിര്‍മ്മിക്കുന്ന മുറിവുകളിലൂടെ ചെടിയില്‍ രോഗബാധയുണ്ടാക്കുന്നു. രോഗം ബാധിച്ച നടീല്‍ വസ്തുക്കളിലൂടെയാണ് ഒരു വാഴത്തോപ്പില്‍ നിന്നും മറ്റൊന്നിലേക്ക് പ്രധാനമായും കീടബാധയുണ്ടാകുന്നത്.


പ്രതിരോധ നടപടികൾ

  • നടീല്‍ വസ്തുക്കള്‍ വിവിധ പ്രദേശങ്ങളിലേക്ക് കൈമാറ്റം ചെയ്യരുത്.
  • അംഗീകൃത സ്രോതസുകളില്‍ നിന്നുള്ള നടീല്‍ വസ്തുക്കള്‍ ഉപയോഗിക്കുക.
  • ലഭ്യമെങ്കില്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • ഉറുമ്പുകളും വണ്ടുകളും പോലെയുള്ള ഇരപിടിയന്‍ മിത്രകീടങ്ങളെ പ്രോത്സാഹിപ്പിക്കുക.
  • കുറച്ച് തണ്ടുകളോ വേരുകളോ രണ്ടായി മുറിച്ച് മണ്ണിനു തൊട്ടു താഴെ കുഴിച്ചിടുന്നത് പെണ്‍വണ്ടുകളെ ആകര്‍ഷിക്കും (അവിടെ ഇടുന്ന മുട്ടകള്‍ ക്രമേണ നശിക്കും).
  • ഗുരുതരമായി രോഗം ബാധിക്കുന്ന അവസ്ഥയില്‍ ചെടിയുടെ അവശിഷ്ടങ്ങള്‍, ചപ്പു ചവറുകള്‍, പുഴുക്കള്‍ മുട്ടയിടാന്‍ സാധ്യതയുള്ള മറ്റു വസ്തുക്കള്‍ എന്നിവ കുഴിച്ചെടുത്ത് നീക്കം ചെയ്യണം.
  • വീണ്ടും കൃഷി ചെയ്യുന്നതിന് മുമ്പായി ആവരണ വിളകൾ ഉപയോഗിച്ച്, മണ്ണ് കുറഞ്ഞത്‌ രണ്ടു വര്‍ഷമെങ്കിലും തരിശിടണം.
  • ഈ കീടം ബാധിച്ച കൃഷിയിടങ്ങളില്‍ വിള പരിക്രമം ശുപാര്‍ശ ചെയ്യുന്നു.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക